Today: 23 Oct 2020 GMT   Tell Your Friend
Advertisements
ജോയ്ബ്രതോ മുഖര്‍ജി പുതിയ ഡിഎഎഡി പ്രസിഡന്റ്
Photo #1 - Germany - Education - 3920202joy

ഗിസെനിലെ ജസ്ററസ് ലീബിഗ് സര്‍വകലാശാലയുടെ പ്രസിഡന്റ് പ്രൊഫസര്‍ ഡോ. ജോയ്ബ്രതോ മുഖര്‍ജി ജര്‍മ്മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വീസിന്റെ (ഡിഎഎഡി) പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ലൂബെക്ക് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. മുരിയല്‍ ഹെല്‍ബിഗ് ആയിരിക്കും പുതിയ വൈസ് പ്രസിഡന്റ്.

ആകെ 241 സര്‍വകലാശാലകളുടെയും 104 വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രതിനിധികള്‍ ജോയ്ബ്രതോ മുഖര്‍ജിയെയും മുരിയല്‍ ഹെല്‍ബിഗിനെയും ലോകത്തെ ഏറ്റവും വലിയ അക്കാദമിക് എക്സ്ചേഞ്ചിനെ നയിക്കാന്‍ തെരഞ്ഞെടുക്കുകയായിരുന്നു.

മുമ്പ് യൂണിവേഴ്സിറ്റി റെക്ടേഴ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും സാര്‍ലാന്‍ഡ് യൂണിവേഴ്സിറ്റി പ്രസിഡന്റുമായിരുന്ന പ്രൊഫ. ഡോ. മാര്‍ഗരറ്റ് വിന്റര്‍മാന്റല്‍ രണ്ടു തവണ ഔദ്യോഗിക പദവിയില്‍ ഇരുന്ന ശേഷം വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല.

1997 ല്‍ റെയ്നിഷ്~വെസ്ററ്ഫാലിഷ് ടെക്നിഷെ ഹോച്ച്ഷുലെ ആച്ചനില്‍ ഇംഗ്ളീഷ്, ബയോളജി, വിദ്യാഭ്യാസ ശാസ്ത്രം എന്നിവ പൂര്‍ത്തിയാക്കിയ മുഖര്‍ജി ബോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ളീഷ് ഫിലോളജിയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 2004 ല്‍ ഗീസെന്‍ സര്‍വകലാശാലയില്‍ പ്രൊഫസറായി. 2008 മുതല്‍ 2009 വരെ ഗീസെന്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് പ്രസിഡന്റായിരുന്നു. 2009 ല്‍ യൂണിവേഴ്സിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- dated 03 Sep 2020


Comments:
Keywords: Germany - Education - 3920202joy Germany - Education - 3920202joy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191020206ryanair
റ്യാന്‍എയര്‍ വിന്റര്‍ ഷെഡ്യൂള്‍ വെട്ടിക്കുറച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
141020201students
ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന
തുടര്‍ന്നു വായിക്കുക
3920201uni
ജര്‍മനിയില്‍ പഠനം നടത്താന്‍ പതിനായിരങ്ങള്‍ അപേക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
218202012aid
വിദ്യാര്‍ത്ഥികള്‍ക്കുള്ള അടിയന്തര സഹായം ജര്‍മനി നീട്ടി
തുടര്‍ന്നു വായിക്കുക
17820201education
എല്ലാ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
15820202visa
ഓണ്‍ലൈന്‍ പഠനം തുടരാന്‍ സാധിക്കാത്ത വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനി പ്രവേശനം അനുവദിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us