
അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്കും ഇതേ സൗകര്യം ലഭ്യമായിരിക്കും. അതേസമയം, ഏതെങ്കിലും ജര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ മേഖല കൂടുതല്‍ എളുപ്പത്തില്‍ മാറ്റാനും ഇനി സാധിക്കും.
ജര്‍മന്‍ യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റുകള്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം രാജ്യത്ത് പൂര്‍ത്തിയായാല്‍ പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്നതാണ് മറ്റൊരു പ്രധാന പരിഷ്കരണം. ഇത്തരം സമീപനങ്ങളിലൂടെ, കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ജര്‍മനി കൂടുതല്‍ പ്രിയപ്പെട്ട ലക്ഷ്യമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 നവംബറില്‍ പ്രാബല്യത്തില്‍ വന്ന സ്കില്‍ഡ് വര്‍ക്കര്‍ നിയമത്തിന്റെ, മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരുന്ന രണ്ടാം ഭാഗത്തിലാണ് മേല്‍പ്പറഞ്ഞ പരിഷ്കരണ നിര്‍ദേശങ്ങളുള്ളത്. ഇതുപ്രകാരം, കോഴ്സിനു ചേരുന്നതിന് ഒമ്പത് മാസം മുന്‍പേ രാജ്യത്തെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ ഇരുപതു മണിക്കൂര്‍ വരെ ജോലി ചെയ്യാനാണ് അനുമതി ലഭിക്കുക.
ഈ സമയത്തു തന്നെ ഇംഗ്ളീഷ്, ജര്‍മന്‍ ഭാഷാ പരിശീലന കോഴ്സുകളും പൂര്‍ത്തിയാക്കാവുന്നതാണ്. ഒപ്പം അപേക്ഷയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുകയും, രാജ്യവുമായി കൂടുതല്‍ പൊരുത്തപ്പെടുകയും ചെയ്യാം. നിലവിലുണ്ടായിരുന്ന നിയമ പ്രകാരവും ഒമ്പതു മാസം മുന്‍പേ വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനിയിലെത്താന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും, ജോലി ചെയ്യാന്‍ അവകാശം ഉണ്ടായിരുന്നില്ല.
ഈ വര്‍ഷം ഡിസംബറോടെ രാജ്യത്ത് നികത്തപ്പെടാത്ത തൊഴിലവസരങ്ങളുടെ എണ്ണം 7,70,000 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇവ നികത്തുന്നതിനുള്ള മാര്‍ഗം എന്ന നിലയില്‍ കൂടിയാണ് വിദേശ വിദ്യാര്‍ഥികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ രാജ്യം സ്വീകരിക്കുന്നത്.

Comments: