Today: 14 Jun 2025 GMT   Tell Your Friend
Advertisements
ഹൃദയഭേദകം ; എയര്‍ ഇന്‍ഡ്യ വിമാനാപകടത്തില്‍ മലയാളിയുള്‍പ്പടെ മരിച്ചത് 241 പേര്‍ ; ആകെ മരണം 265 കവിഞ്ഞേക്കും
അഹമ്മദാബാദ്: അഹമ്മദാബാദിലെ ബോയിങ് 787 ഡ്രീംലൈനര്‍ അപകടത്തില്‍ എത്രപേര്‍ മരണപ്പെട്ടു എന്നതില്‍ ഔദ്യോഗികമായ അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം വിമാനം ജനവാസമേഖലയിലാണ് തകര്‍ന്നുവീണത്. ബിജെ മെഡിക്കല്‍ കോളേജിലേയും മെഘാനിനഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്സുകളും ഹോസ്ററലുമാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശവാസികളും മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. അതേസമയം 265 ല്‍ ഏറെ പേര്‍ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.. വിമാനാപകടം നടന്ന സ്ഥലത്ത് നിന്ന് 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്ുകള്‍ പറയുന്നു.പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കനന്‍ ദേശായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തകര്‍ന്നുവീണ എയര്‍ഇന്ത്യാ വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ബ്ളാക്ക്ബോക്സാണ് കണ്ടെത്തിയതെന്നും രണ്ടാമത്തെ ബ്ളാക്ക്ബോക്സിനായുള്ള തിരച്ചില്‍ നടക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ 12 എന്ന ദിവസം ഇന്‍ഡ്യാ ചരിത്രത്തില്‍ ഇനി രേഖപ്പെടുത്തുക എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര വിമാനാപകടത്തിന്റെ കൂടി പേരിലായിരിക്കും. എയര്‍ ഇന്ത്യ അന്താരാഷ്ട സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന, ലോകത്തിലെ തന്നെ മികച്ച വിമാനങ്ങളിലൊന്നായ ബോയിങ് 787 ഡ്രീംലൈനറാണ് തകര്‍ന്നു വീണത്.13 മണിക്കൂറോളം പറക്കാനുള്ള ഇന്ധനം അതിലുണ്ടായിരുന്നു. പക്ഷിയിടിച്ചതാണോ അപകടകാരണം എന്ന് അന്വേഷണം നടക്കുന്നുണ്ട്. വിമാനത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നതായാണ് ഡിജിസിഎ അറിയിച്ചത്.

വിമാനത്താവളത്തിന് അടുത്തുള്ള മേഖാനിയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത് എന്നത് ദുരന്തം കൂടുതല്‍ ഗൗരവതരമാക്കുന്നതാണ്. ബിജെ കോളേജ് ഹോസ്ററല്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. 241 പേരെ കൂടാതെ വിമാനം ഇടിച്ചുവീണ കെട്ടിടത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ഥികളും കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ രഞ്ജി ഗോപകുമാരന്‍ നായരും ഉള്‍പ്പെടുന്നുവിമാനാപകടം ഞെട്ടിക്കുന്നതും ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യാത്രക്കാരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരുമാണുള്ളത്. ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു.

അപകടസ്ഥലം സന്ദര്‍ശിച്ച് അമിത്ഷാ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് ടാറ്റ ഗ്രൂപ്പ് ഒരുകോടി വാഗ്ദാനം ചെയ്തു.

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ, ഇരുന്നൂറിലേറെ പേരുടെ ജീവന്‍ പൊലിഞ്ഞ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 40 വയസ്സുകാരനായ വിശ്വാസ് കുമാര്‍ രമേഷ് രക്ഷപെട്ടത് അത്ഭുതമായി. യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ അവശേഷിച്ചിരിക്കില്ലെന്ന് കരുതിയ സന്ദര്‍ഭത്തിലാണ് ഫീനിക്സ് പക്ഷിയെപോലെ ദുരന്തമുഖത്തുനിന്ന് വിശ്വാസ് കുമാര്‍ രമേഷ് രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നെത്തിയത്. മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരിക്കേറ്റ ഇദ്ദേഹം നിലവില്‍ അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷ് സഹോദരനായ അജയ്കുമാര്‍ രമേഷി(45)നൊപ്പമാണ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രചെയ്തിരുന്നത്. എന്നാല്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് വിമാനം തകര്‍ന്നുവീഴുകയും അഗ്നിഗോളമായി മാറുകയുമായിരുന്നു.ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നായിരുന്നു ചികിത്സയിലുള്ള വിശ്വാസ് കുമാറിന്റെ പ്രതികരണം. ''ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡ് പിന്നിട്ടതോടെയാണ് വലിയ ശബ്ദത്തോടെ വിമാനം തകര്‍ന്നുവീണത്. എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു.

വിമാനത്തിലെ 11എ നമ്പര്‍ സീറ്റിലായിരുന്നു വിശ്വാസ് കുമാര്‍ യാത്ര ചെയ്തിരുന്നത്. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ കൈവശം ബോര്‍ഡിങ് പാസുമുണ്ടായിരുന്നു. അതേസമയം, മറ്റൊരു ഭാഗത്തെ സീറ്റിലാണ് സഹോദരന്‍ യാത്രചെയ്തിരുന്നതെന്നും വിശ്വാസ്കുമാര്‍ പറഞ്ഞു. സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 20 വര്‍ഷമായി വിശ്വാസ് കുമാര്‍ ലണ്ടനിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ഇപ്പോള്‍ ലണ്ടനിലാണുള്ളതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഹമദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ച പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ഗോപകുമാരന്‍ നായര്‍ (40) യുകെയില്‍ ജോലി ചെയ്തത് പോര്‍ട്സ്മൗത്ത് ഹോസ്പിറ്റല്‍സ് യൂണിവേഴ്സിറ്റി എന്‍എച്ച്എസ് ട്രസ്റ്റിലെ

ക്വീന്‍ അലക്സാന്ദ്ര ഹോസ്പിറ്റലില്‍ ആണ്. 2024 ഓഗസ്ററിലാണ് ക്വീന്‍ അലക്സാന്ദ്രയിലെ കാര്‍ഡിയോളജി സി6 യൂണിറ്റില്‍ നഴ്സായി
രഞ്ജിത ജോലിയില്‍ പ്രവേശിക്കുന്നത്. 4 ദിവസത്തെ അവധിക്കായി നാട്ടില്‍ പോയി മടങ്ങി വരവേയാണ് ദുരന്തം സംഭവിക്കുന്നത്.പത്താം ക്ളാസ് വിദ്യാര്‍ഥിയായ ഇന്ദുചൂഡന്‍, ഏഴാം ക്ളാസ് വിദ്യാര്‍ഥിനിയായ ഇതിക എന്നിവര്‍ രജ്ഞിതയുടെ മക്കളാണ്.

രഞ്ജിത നായര്‍ ഒന്‍പത് വര്‍ഷം സലാലയില്‍ പ്രവാസിയായിരുന്നു. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്ററാഫ് നഴ്സായാണ് രഞ്ജിത ജോലിചെയ്തിരുന്നത്. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി.വര്‍ഷങ്ങള്‍നീണ്ട ഒമാനിലെ പ്രവാസജീവിതത്തിന് ശേഷം ഏകദേശം ഒരുവര്‍ഷം മുമ്പാണ് രഞ്ജിത യുകെയിലേക്ക് ജോലിക്കായി പോയത്.. നാട്ടില്‍ സര്‍ക്കാര്‍ ജോലിക്ക് കയറാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.

വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് രഞ്ജിതയുടെ മടക്കം.എന്‍എച്ച്എസില്‍ ജോലിയില്‍പ്രവേശിച്ചത്. എന്നാല്‍, അധികം വൈകാതെ ഓഗസ്ററില്‍ തിരികെ നാട്ടിലെത്തി സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നായിരുന്നു.

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787~8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. 230 യാത്രക്കാരും 10 കാബിന്‍ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും
ഉള്‍പ്പെടെ ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഡ്രീംലൈനര്‍ വിമാനം പറത്തിയത് പരിചയസമ്പന്നരായ പൈലറ്റുമാരാണ്. ക്യാപ്റ്റന്‍ സമീത് സബര്‍വാളും, ഫസ്ററ് ഓഫീസര്‍ ക്ളൈവ് കുന്ദറുമായിരുന്നു. 8000 1300 മണിക്കൂറും വിമാനം പറത്തിയിട്ടുണ്ട് ഇരുവരും. ഒിമാനം പറന്നുയന്നപ്പോള്‍തന്നെ മെയ്ഡേ സന്ദേശം നല്‍ശിയത് ഇപ്പോള്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്, ഭീകരആക്രമണശ്രമമോ എന്നുപോലും സശയിക്കേണ്ടിയിരിയ്ക്കുന്നു. പക്ഷിയിടിച്ചതാണോ, എല്ലാം അന്വേഷണത്തില്‍ മാത്രമേ പുറത്തുവരികയുള്ളു.

അഹമ്മദാബാദില്‍ ഉണ്ടായ വിമാന ദുരന്തത്തില്‍ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ സൗദി വിദേശ മന്ത്രാലയം ഇന്ത്യയെ ആത്മാര്‍ഥമായ അനുശോചനവും സഹതാപവു. വിമാന ദുരന്തം; അന്വേഷണത്തില്‍ സഹായിക്കാന്‍ സംഘത്തെ അയക്കുമെന്ന് യു.കെ. സര്‍ക്കാര്‍ അറിയിച്ചു.
- dated 12 Jun 2025


Comments:
Keywords: India - Otta Nottathil - air_india_dremliner_787_plane_crash_ahmedbad_june_12_2025 India - Otta Nottathil - air_india_dremliner_787_plane_crash_ahmedbad_june_12_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
indian_embassy_cautions_citizens
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി Recent or Hot News
തുടര്‍ന്നു വായിക്കുക
black_box_DDR_found_crashed_air_india_june_12_2025
തകര്‍ന്ന വിമാനത്തിന്റെ ബ്ളാക്ക് ബോക്സും ഡിജിറ്റല്‍ ഡാറ്റ റെക്കോര്‍ഡറും കണ്ടെുത്തു ; വ്യോമയാനമന്ത്രാലയം സ്ഥിരീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
air_india_dreamliner_boeing_crashed_ahmedabad_june12_2025
എയര്‍ ഇന്‍ഡ്യാ ഡ്രീംലൈനര്‍ വിമാനത്തിന് അഹമ്മദാബാദില്‍ മഹാദുരന്തം ; 242 യാത്രക്കാരില്‍ 110 പേര്‍ മരിച്ചു Recent or Hot News
110 പേര്‍ മരിച്ചു തുടര്‍ന്നു വായിക്കുക
norka_roots_santhvana_support
പ്രവാസികള്‍ക്ക് സഹായങ്ങളുമായി നോര്‍ക്കയുടെ സാന്ത്വന പദ്ധതി Recent or Hot News
തുടര്‍ന്നു വായിക്കുക
trump_putin_india_pak_talks
ട്രംപ് ~ പുടിന്‍ ചര്‍ച്ചയില്‍ ഇന്ത്യ ~ പാക്കിസ്ഥാന്‍ പ്രശ്നവും വിഷയമായി
തുടര്‍ന്നു വായിക്കുക
covid_india_kerala_surge
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 3000 കടന്നു, കൂടുതല്‍ കേരളത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us