Today: 04 Jun 2025 GMT   Tell Your Friend
Advertisements
കൊളോണിലെ സീറോ മലബാര്‍ സമൂഹം കേവലാര്‍ തീര്‍ത്ഥാടനം നടത്തി
Photo #1 - Germany - Otta Nottathil - kevalar_syro_malabar_community_cologne_2025
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും സംഘടിപ്പിയ്ക്കുന്ന കേവലാര്‍ തീര്‍ത്ഥാടനം സ്വര്‍ഗ്ഗാരോഹണ ദിനമായ മെയ് 29 വ്യാഴാഴ്ച നടത്തി.കൊളോണ്‍ മ്യൂള്‍ഹൈമില്‍ നിന്നും പ്രത്യേകം ബസിലാണ് സംഘം മദ്ധ്യജര്‍മനിയിലെ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കേവലാറില്‍ എത്തിയത്.

പള്ളിയങ്കണത്തിലെ ഫോറം പാക്സ് ക്രിസ്ററിയിലായിരുന്നു ഇത്തവണ
പരിപാടികള്‍ നടത്തിയത്. രാവിലെ 10.30 ന് ജപമാലയോടുകൂടിയാണ് കര്‍മ്മങ്ങള്‍ ആരംഭിച്ചത്. 11 മണിയ്ക്ക് യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്ററീഫന്‍ ചിറപ്പണത്തത്ത് മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച സമൂഹബലിയില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.ബിനോജ് മുളവരിയ്ക്കല്‍, ഫാ.തോമസ് ചാലില്‍ സിഎംഐ, കേവലാറില്‍ ജോലി ചെയ്യുന്ന ഫാ.ജോസുകുട്ടി മനയാനിയ്ക്കല്‍ സിഎം എന്നിവര്‍ സഹകാര്‍മ്മികരായി. മാര്‍ ചിറപ്പണത്ത് വചനസന്ദേശം നല്‍കി. ഇന്‍ഡ്യന്‍ കമ്യൂണിറ്റി യൂത്ത് കൊയര്‍ ഗാനങ്ങള്‍ ആലപിച്ചു.

യുവജനങ്ങള്‍ കഴിഞ്ഞ 33 ദിവസമായി നടത്തിയ പ്രാര്‍ത്ഥനായജ്ഞത്തിന്റെ സമാപനമെന്നോണം മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠയുടെ പ്രതിജ്ഞ പുതുക്കി. ദിവ്യബലിയെ തുടര്‍ന്ന് പ്രദക്ഷിണമായി ഗ്രേസ് ചാപ്പലിനു (ഗ്നാഡന്‍ കപ്പേളയില്‍) മുന്നില്‍ ഒന്നിച്ചുകൂടിയ സമൂഹത്തെ ബിഷപ്പും വൈദികരും ചേര്‍ന്ന് ആശീര്‍വദിച്ചു.

ഉച്ചവിശ്രമത്തിനു ശേഷം നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും ഫാ. ബിനോജ് മുളവരിയ്ക്കല്‍ നേതൃത്വം നല്‍കി. കുട്ടികളെയും, യുവജനങ്ങളെയും, ദമ്പതികളെയും, സമര്‍പ്പിതരെയും സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയും തുടര്‍ന്ന് മാര്‍ ചിറപ്പണത്തിന്റെ ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ പരിപാടികള്‍ സമാപിച്ചു. ജോസുകുട്ടിയച്ചന്‍ കേവലാറിന്റെ ചരിത്രവും മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി മാറിയതിന്റെ പശ്ചാത്തലവും ഹ്രസ്വമായി വിവരിച്ചു. സീറോ മലബാര്‍ കമ്യൂണിറ്റി വികാരി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ നന്ദി പറഞ്ഞു.

കൊളോണ്‍ കൂടാതെ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്യൂണിറ്റിയംഗങ്ങള്‍ ഉള്‍പ്പടെ ഏതാണ്ട് 400 ഓളം പേര്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കേവലാറില്‍ എത്തിയിരുന്നു. മാത്രമല്ല ജര്‍മനിയില്‍ പുതുതായി പഠനത്തിനും ജോലിയ്ക്കുമായെത്തിയ യുവജനങ്ങള്‍ക്ക് വിശ്വാസാധിഷ്ടിതമായി പുതിയൊരു ഉണര്‍വും കെട്ടുറപ്പും ലക്ഷ്യമിട്ടായിരുന്നു പരിപാടികള്‍ ക്രമീകരിച്ചത്. ഇതാദ്യമായിട്ടാണ് യുവജനങ്ങളെ കൂടുതലായി പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചത്. മുപ്പത്തിയാറാം തവണയാണ് കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹം കേവലാറില്‍ തീര്‍ത്ഥാടനം നടത്തുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി മരിയഭക്തര്‍ കേവലാറില്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണ്.
- dated 31 May 2025


Comments:
Keywords: Germany - Otta Nottathil - kevalar_syro_malabar_community_cologne_2025 Germany - Otta Nottathil - kevalar_syro_malabar_community_cologne_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
merz_trip_to_usa_meet_trump_june_4_2025
ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍സ് യുഎസിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
bomb_threat_cologne_evaculiert_june_4_2025
മൂന്നു ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊളോണ്‍ നഗരം നിശ്ചലമായി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മന്‍ ടൗണ്‍ സൗജന്യ താമസ സൗകര്യം വാഗ്ദാനം ചെയ്യുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_tripple_win_7th_batch
ജര്‍മനിയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നോര്‍ക്ക ~ ട്രിപ്പിള്‍ വിന്‍ ഏഴാം ഘട്ടം 250 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു Recent or Hot News
ജര്‍മ്മനിയിലേയ്ക്കുളള റിക്രൂട്ട്മെന്റ് ഈ വര്‍ഷം 1000 പിന്നിടും : പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക തുടര്‍ന്നു വായിക്കുക
fire_marian_hospital_hamburg_3_dead_one_arrested
ഹാംബുര്‍ഗില്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തില്‍ മൂന്ന് പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ അത്ഭുത ജനനം 265 ഗ്രാം തൂക്കമുള്ള പെണ്‍കുട്ടി പിറന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us