Today: 28 Jun 2025 GMT   Tell Your Friend
Advertisements
      റിമോണ്‍സ്ട്രേഷന്‍ നിര്‍ത്തലാക്കിയ തീരുമാനം പ്രാബല്യത്തിലേക്ക്; ജര്‍മന്‍ വിസ നിരസിച്ചാല്‍ ഇനി ഫ്രീ അപ്പീല്‍ ഇല്ല       ബര്‍ലിനില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു       യുഎസിന്റെ ഇറാന്‍ ആക്രമണം നിഷ്ഫലമെന്ന് റിപ്പോര്‍ട്ട്       ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ ലംഘിച്ചു       ഇറാന് ആണവായുധം നല്‍കാന്‍ ആളുണ്ട്: മുന്നറിയിപ്പുമായി റഷ്യ       ജെഫ് ബെസോസിന്റെ വിവാഹോത്സവത്തിനു തുടക്കം       മെയ്ഡേ സന്ദേശം, ആശങ്ക ഉയര്‍ത്തി ഇന്‍ഡിഗോ വിമാനം; ഒടുവില്‍ സുരക്ഷിതമായി ഇറക്കി       ട്രംപിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണം: പാക്കിസ്ഥാന്‍       ജര്‍മനിയില്‍ കത്തി ആക്രമണം നടത്തിയ അഫ്ഗാന്‍ അഭയാര്‍ത്ഥിയെ പോലീസ് വെടിവെച്ചുകൊന്നു       ഇറാന്‍ ~ ഇസ്രയേല്‍ വെടിനിര്‍ത്തലിനു ധാരണയായെന്ന് ട്രംപ്
യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ റഷ്യക്ക് 7 ബില്യന്‍ ഡോളറിന്റെ നഷ്ടം
Photo #1 - Europe - Otta Nottathil - ukraine_russia_loss_billions
കീവ്: 2025 ജൂണ്‍ 1ന് യുക്രെയ്ന്‍ ' സ്പൈഡേഴ്സ് വെബ് ' എന്ന കോഡ് നെയിം ഉപയോഗിച്ച് നടത്തിയ സൈനിക ഓപ്പറേഷനില്‍ തകര്‍ന്നടിഞ്ഞത് റഷ്യയുടെ ഒന്നിലധികം വരുന്ന വ്യോമതാവളങ്ങളാണ്. അവിടെ നിലയുറപ്പിച്ചിരുന്ന 40 റഷ്യന്‍ വിമാനങ്ങളും തകര്‍ന്നു. ആക്രമണത്തിന്‍റെ വ്യാപ്തി കണക്കാക്കുമ്പോള്‍ ഇതുവരെ യുക്രെയ്ന്‍ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് ജൂണ്‍ 1ലേത്. റഷ്യന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചതാകട്ടെ റഷ്യയുടെ പേള്‍ ഹാര്‍ബര്‍ നിമിഷമെന്നുമാണ്.

യുക്രെയ്ന്‍ 117 ഡ്രോണുകളാണ് ഉപയോഗിച്ചത്. അത്രയും തന്നെ ഡ്രോണ്‍ ഓപ്പറേറ്ററും ആക്രമണത്തിനായി ഉപയോഗിച്ചു. ഇതിലൂടെ റഷ്യയുടെ 34 ശതമാനം വരുന്ന തന്ത്രപ്രധാനമായ ക്രൂയിസ് മിസൈല്‍ വാഹിനികളെ നശിപ്പിക്കാന്‍ യുക്രെയ്ന് സാധിച്ചെന്ന് പ്രസിഡന്‍റ് വ്ളാഡ്മിര്‍ സെലന്‍സ്കി പറഞ്ഞു.

യുക്രെയ്ന്‍ നടത്തിയ ആക്രമണത്തില്‍ റഷ്യയ്ക്ക് 7 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്നാണു യുക്രെയ്ന്‍റെ സുരക്ഷാ സേവനമായ എസ്ബിയു കണക്കാക്കുന്നത്. യുക്രെയ്നിന്‍റെയും ലോകത്തിന്‍റെയും മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന വിനാശകരമായ നടപടികളിലേക്ക് റഷ്യ തിരിയുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ലോകം.

ഡ്രോണ്‍ ആക്രമണത്തെ റഷ്യ 'ഭീകരാക്രമണം' എന്നാണ് വിശേഷിപ്പിച്ചത്. യുക്രെയ്ന്‍റെ ആക്രമണം വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കു തടസമാകുമെന്നും കരുതുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ യുക്രെയ്ന്‍ റഷ്യക്കെതിരേ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ' റഷ്യയുടെ പേള്‍ ഹാര്‍ബര്‍ ' എന്നാണു വിശേഷിപ്പിക്കുന്നത്.

1941 ഡിസംബര്‍ ഏഴിനാണ് പേള്‍ ഹാര്‍ബര്‍ ആക്രമിക്കപ്പെട്ടത്. അന്ന് ഹവായിയിലെ ഒവാഹുവിലുള്ള യുഎസ് നാവിക താവളത്തില്‍ ജാപ്പനീസ് വിമാനങ്ങള്‍ 19 യുദ്ധക്കപ്പലുകളിലും 300 വിമാനങ്ങളിലും ബോംബുകള്‍ വര്‍ഷിച്ചു. 2400ല്‍ അധികം സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതാണ് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിക്കാന്‍ അമെരിക്കയെ നിര്‍ബന്ധിതരാക്കിയത്.
- dated 04 Jun 2025


Comments:
Keywords: Europe - Otta Nottathil - ukraine_russia_loss_billions Europe - Otta Nottathil - ukraine_russia_loss_billions,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
jef_bezos_wedding
ജെഫ് ബെസോസിന്റെ വിവാഹോത്സവത്തിനു തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
russia_supports_uran_against_us
''യുഎസിന്റെ ആക്രമണം പ്രകോപനമില്ലാതെ'', ഇറാന് പിന്തുണയുമായി റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
russia_us_iran_nukes
ഇറാന് ആണവായുധം നല്‍കാന്‍ ആളുണ്ട്: മുന്നറിയിപ്പുമായി റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_iran_discussion_geneva_june_20_2025
ആക്രമണം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച': യൂറോപ്യന്‍ രാജ്യങ്ങളെ നിലപാട് അറിയിച്ച് ഇറാന്‍
തുടര്‍ന്നു വായിക്കുക
europe_iran_israel_mediation
ഇറാന്‍ ~ ഇസ്രയേല്‍ സംഘര്‍ഷം: യൂറോപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം
തുടര്‍ന്നു വായിക്കുക
യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ജനീവയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാണുന്നു
തുടര്‍ന്നു വായിക്കുക
ഇറാന്‍ ~ ഇസ്രയേല്‍ വിഷയത്തില്‍ ഇടപെടരുത്: യുഎസിനു റഷ്യയുടെ മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us