Today: 21 Oct 2019 GMT   Tell Your Friend
Advertisements
പിന്‍മാറ്റ കരാര്‍ അംഗീകരിപ്പിക്കാന്‍ 'തീവ്രയജ്ഞ പരിപാടി'യുമായി ബോറിസ്
Photo #1 - U.K. - Otta Nottathil - 61020197brexit
ലണ്ടന്‍: പുതുതായി അവതരിപ്പിച്ച ബ്രെക്സിറ്റി പിന്‍മാറ്റ കരാറിലെ ഭിന്നത മറികടക്കാനുള്ള കഠിനശ്രമത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ കസ്ററംസ് പരിശോധന ഒഴിവാക്കുമെന്ന നിര്‍ദേശമുള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബാക്ക്സ്റേറാപ്പ് ഒഴിവാക്കിയ ബോറിസിന്റെ തീരുമാനം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിട്ടില്ല.

പദ്ധതി മുഴുവനായി പ്രസിദ്ധീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പദ്ധതി യൂണിയനു കൈമാറിയതല്ലാതെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ ബ്രിട്ടന്‍ തയാറായിരുന്നില്ല. വിവിധ യൂറോപ്യന്‍ രാജ്യ തലസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് കരാറിന് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ബോറിസ് ഇപ്പോള്‍.

ഇതിനിടെ, ബ്രെക്സിറ്റ് കരാറില്‍ 19~നകം സമവായത്തിലെത്താനായില്ലെങ്കില്‍ സമയംനീട്ടി നല്‍കാനാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് കത്തുനല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്കോട്ടിഷ് കോടതിയില്‍ നല്‍കിയ രേഖകളില്‍ സൂചിപ്പിച്ചിട്ടുള്ളത് ബ്രെക്സിറ്റ് വിരുദ്ധര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. കരാറില്‍ ധാരണയിലെത്തിയാലും ഇല്ലെങ്കിലും ഒക്ടോബര്‍ 31~ന് യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനത്തിന് വിരുദ്ധമാണിത്.

യൂറോപ്യന്‍ യൂണിയനോട് ബ്രെക്സിറ്റ് തീയതി ജനുവരി 31~ലേക്ക് നീട്ടാനാവശ്യപ്പെടണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച നിയമം (ബെന്‍ നിയമം) പാസാക്കിയിരുന്നു. ലേബര്‍ പാര്‍ട്ടി എം.പി. ഹിലരി ബെന്നിന്റെ പേരിലുള്ളതാണ് നിയമം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ നല്‍കിയ രേഖകളിലെ പരാമര്‍ശം.
- dated 06 Oct 2019


Comments:
Keywords: U.K. - Otta Nottathil - 61020197brexit U.K. - Otta Nottathil - 61020197brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
211020195brexit
ബ്രെക്സിറ്റ് നീട്ടിവയ്ക്കുന്നതിനെതിരേ യൂറോപ്പില്‍ പ്രതിഷേധം ശക്തമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
211020193brexit
ബ്രെക്സിറ്റ് നീട്ടിവയ്ക്കാന്‍ ബോറിസിന്റെ കത്ത് Recent or Hot News
കത്തില്‍ ഒപ്പില്ല, തന്റെ കത്തല്ല പാര്‍ലമെന്റിന്റേതെന്ന് പ്രധാനമന്ത്രി തുടര്‍ന്നു വായിക്കുക
201020195brexit
ബ്രെക്സിറ്റ്: ബ്രിട്ടന്‍ വിശദീകരണം നല്‍കണമെന്ന് യൂറോപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
201020194boris
ബ്രെക്സിറ്റ് 31നു തന്നെ: ബോറിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
201020193brexit
ബ്രെക്സിറ്റ് നീട്ടാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വിധി Recent or Hot News
പിന്‍മാറ്റ കരാറില്‍ വോട്ടെടുപ്പ് നടന്നില്ല തുടര്‍ന്നു വായിക്കുക
1910201910corbyn
കോര്‍ബിന്‍ ജൂതവിരുദ്ധനെന്ന് ആരോപിച്ച് എംപി രാജിവച്ചു
തുടര്‍ന്നു വായിക്കുക
191020198brexit
ബോറിസിനു വേണ്ടത് 318 വോട്ട്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us