Today: 18 Sep 2019 GMT   Tell Your Friend
Advertisements
കരാറില്ലാത്ത ബ്രെക്സിറ്റ് തടയാന്‍ ബില്‍ വരുന്നു
Photo #1 - U.K. - Otta Nottathil - 4920195brexit
ലണ്ടന്‍: കരാറില്ലാത്ത ബ്രെക്സിറ്റ് തടയുന്നതിനുള്ള ബില്‍ അവതരിപ്പിക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രതിപക്ഷത്തിനും ഭരണപക്ഷത്തെ വിമതര്‍ക്കും ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോ അനുമതി നല്‍കി.

ബില്‍ പാസാക്കാന്‍ സാധിച്ചാല്‍ ഒക്ടോബര്‍ 31നു ബ്രെക്സിറ്റ് നടപ്പാകില്ല. എന്നാല്‍, ബില്‍ പാസാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബില്ലിനെ ഭരണ പക്ഷത്തെ വിമതര്‍ അനുകൂലിക്കും എന്നതിനാല്‍ സര്‍ക്കാര്‍ ഭാഗം പാര്‍ലമെന്റില്‍ പരാജയപ്പെടാനാണു സാധ്യത. പ്രധാനമന്ത്രി ഭീഷണിയുടെ സ്വരം ഉപേക്ഷിക്കണമെന്ന് ഭരണപക്ഷത്തെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നു.

ബില്‍ പാസാകുന്ന പക്ഷം ഒക്ടോബര്‍ 14നു തെരഞ്ഞെടുപ്പ് നടത്താനാണ് ബോറിസ് ജോണ്‍സണ്‍ ഒരുങ്ങുന്നത്. കരാറില്ലാത്ത ബ്രെക്സിറ്റിനെ എതിര്‍ക്കുന്ന എംപിമാരെ പുറത്താക്കാനും അദ്ദേഹം ആലോചിക്കുന്നു.

ഇതിനിടെ പ്രമുഖ ടോറി നേതാവ് ബ്രെക്സിറ്റ് വിഷയം ഉയര്‍ത്തിക്കാട്ടി പാര്‍ട്ടി വിട്ട് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. ബ്രെക്സിറ്റ് സംബന്ധിച്ച ജനവിധി നിരാകരിക്കുകയാണ് ലീ ചെയ്യുന്നതെന്ന് ടോറി നേതാക്കളുടെ ആരോപണം. ഒറ്റ എംപിയുടെ ഭൂരിപക്ഷമാണ് ബോറിസ് ജോണ്‍സന് പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത്. ലീയുടെ കൂറു മാറ്റത്തോടെ ഇതു നഷ്ടപ്പെട്ടിരിക്കുകയാണ്.
- dated 03 Sep 2019


Comments:
Keywords: U.K. - Otta Nottathil - 4920195brexit U.K. - Otta Nottathil - 4920195brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18920198yacht
ഹെലികോപ്റ്റര്‍ വരെ കയറ്റിയ സൂപ്പര്‍ യോട്ട് ഇംഗ്ളിഷ് തീരത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
18920197nhs
ഡോക്ടര്‍മാരുടെ തട്ടിപ്പ് വഴി എന്‍എച്ച്എസിന് പ്രതിവര്‍ഷം 214 മില്യന്‍ പൗണ്ട് നഷ്ടം Recent or Hot News
തുടര്‍ന്നു വായിക്കുക
17920196brexit
ദുഃസ്വപ്നം പോലെ ബ്രെക്സിറ്റ്: ബോറിസിന് വിമര്‍ശനവുമായി ലക്സംബര്‍ഗ് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
17920192brexit
ബ്രെക്സിറ്റിന് ഒരുങ്ങാന്‍ ജര്‍മനിയിലെ ബ്രിട്ടീഷുകാരോട് ആഹ്വാനം Recent or Hot News
തുടര്‍ന്നു വായിക്കുക
15920194closet
കൊട്ടാരത്തില്‍ നിന്ന് ക്ളോസറ്റ് മോഷണം പോയി Recent or Hot News
തുടര്‍ന്നു വായിക്കുക
16920195brexit
തെരഞ്ഞെടുപ്പ് ജയിച്ചാല്‍ ബ്രെക്സിറ്റ് റദ്ദാക്കും: ലിബറല്‍ ഡെമോക്രാറ്റുകള്‍
തുടര്‍ന്നു വായിക്കുക
15920195cameron
ബ്രെക്സിറ്റിന്റെ പേരില്‍ മാപ്പ് ചോദിച്ച് ഡേവിഡ് കാമറണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us