ഇതോടെ ജര്‍മനി ഗ്രൂപ്പില്‍ എയില്‍ 7 പോയിന്റോടെ ഒന്നാമതെത്തി. രണ്ടാമതായിസ്വിറ്റ്സര്‍ലണ്ടിന് 5 പോയിന്റാണുള്ളത്.
നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും, ആദ്യ പകുതിയില്‍ ഡാന്‍ എന്‍ഡോയിയുടെ ഗോളിന് മറുപടി നല്‍കാന്‍ ജൂലിയന്‍ നാഗെല്‍സ്മാന്‍ ടീം പാടുപെട്ടുവെങ്കിലും 92~ാം മിനിറ്റില്‍ പകരക്കാരനായ നിക്ളാസ് ഫുള്‍ക്രുഗ് അടിച്ച് പന്താണ് നെറ്റ് കുലുക്കിയത്. ഇതോടെ മല്‍സരം സമനിലയില്‍ പിരിഞ്ഞു.
അറുപതാം മിനിറ്റില്‍ എത്തുന്നതിനു മുമ്പുതന്നെ ജര്‍മനി സബ്സ്ററ്യൂട്ടുകളെ നിയോഗിക്കാന്‍ തുടങ്ങി. ജര്‍മനിയുടെ ജമാല്‍ മുസിയാല മല്‍സരത്തില്‍ ഏറെ തിളങ്ങിയില്ല. മാത്രമല്ല മുസിയാലയുടെ ഓരോ ശ്രമവും സ്വിസ് ചുണക്കുട്ടികള്‍ തടയിട്ടതും ശ്രദ്ധേയമായി. ജര്‍മനിയുടെ മിസ്പാസുകള്‍ പലതും സ്വിസുകാര്‍ മുതലാക്കാന്‍ ശ്രമിച്ചിരുന്നു. ലോംഷോട്ടുകാരന്‍ ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്കുകള്‍ എല്ലാംതന്നെ നിഷ്ഫലമായി. 17ാം മിനിറ്റില്‍ ജര്‍മനി റോബര്‍0മ്മ് അന്‍ഡ്രേയിലൂടെ ഗോള്‍ നേടിയെങ്കിലും വാര്‍ ന്റെ സഹായത്തോടെ റഫറി ഫൗളെന്ന് വിധിയെഴുതിയത് ജര്‍മന്‍കാരെ നിരാശരാക്കി.
84ാം മിനിറ്റില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റൂബന്‍ വര്‍ഗാസ് ഗോള്‍ നേടിയെങ്കിലും ഓഫ്സൈഡായി റഫറി വിധിയെഴുതി.
ഗ്രൂപ്പ് എയിലെ ജേതാക്കളെന്ന നിലയില്‍, ഇംഗ്ളണ്ട്, ഡെന്‍മാര്‍ക്ക്, സ്ളൊവേനിയ, സെര്‍ബിയ എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായ ജര്‍മ്മനി റൗണ്ട് ഓഫ് ല്‍ 16 ല്‍ ശനിയാഴ്ച ഡോര്‍ട്ട്മുണ്ടില്‍ ഏറ്റുമുട്ടും.

Comments: