
യുഎഇ, സൗദി അറേബ്യ, മൊറോക്കോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ 18 വയസിന് താഴെയുള്ള ഫുട്ബോള്‍ കളിക്കാര്‍ക്കായി നടത്തിയ സ്ററാര്‍സ്പ്ളേ റിയാലിറ്റി ഷോ വിജയിച്ച ഏക താരമാണ് ഐഡാന്‍ നദീര്‍. ദുബായിലെ അല്‍ നാസര്‍ ക്ളബ്ബിനു വേണ്ടി കളിക്കുന്ന ഐഡാന്‍ അണ്ടര്‍ 18, അണ്ടര്‍ 21 യുഎഇ ഫുട്ബോള്‍ ലീഗുകളില്‍ രജിസ്ററര്‍ ചെയ്ത കളിക്കാരനാണ്. 12 വയസ് മുതല്‍ ഈ കൗമാര പ്രതിഭ ക്ളബിന് വേണ്ടി കളിക്കുന്നുണ്ട്.
മിലാനില്‍ ക്ളബ്ബിന്‍റെ യൂത്ത് ഹോസ്ററലിലായിരിക്കും ഐഡാന്‍റെ താമസം. തൃശൂര്‍ ജില്ലയിലെ കൊരട്ടിക്കടുത്ത് ചെറുവാളൂരാണ് നദീറിന്‍റെ നാട്. ദുബായില്‍ മില്ലര്‍നോള്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് നദീര്‍.

Comments: