ബര്‍ലിന്‍: യൂറോ കപ്പ് ഗ്രൂപ്പ് ഡി യില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി ഓസ്ട്രിയ. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഡച്ച് പടയെ തകര്‍ത്തത്.
അടിച്ചും തിരിച്ചടിച്ചും മുന്നേറിയ മത്സരത്തില്‍ ഡി ഗ്രൂപ്പിലെ സ്ഥാനങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരുന്നെങ്കിലും ഒടുക്കം ജയത്തിന്റെ ആനുകൂല്യത്തില്‍ ഓസ്ട്രിയ ഒന്നാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മറുവശത്ത് പോളണ്ടിനെതിരേ സമനില വഴങ്ങിയ ഫ്രാന്‍സ് രണ്ടാമതായും നോക്കൗട്ട് ഉറപ്പിച്ചു..
യൂറോ കപ്പില്‍ ഇതാദ്യമായാണ് ഓസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാരാവുന്നത്.

Comments: