Today: 11 Apr 2021 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയയില്‍ ഗൂഗ്ളിന്റെ വിടവ് നികത്താന്‍ മൈക്രോസോഫ്റ്റ്
Photo #1 - Australia - Otta Nottathil - 2220219bing

സിഡ്നി: ഓസ്ട്രേലിയയില്‍ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഗൂഗിളിന് പകരക്കാരനാകാനൊരുങ്ങി മൈക്രോസോഫ്റ്റ്്. മാധ്യമങ്ങളുടെ ഉള്ളടക്കം പങ്കുവെക്കുന്നതിന് പ്രതിഫലം നല്‍കണമെന്ന നിയമം പാസാക്കിയതിനെത്തുടര്‍ന്നാണ് ഗൂഗ്ള്‍ ഓസ്ട്രേലിയയില്‍ നിന്നു പിന്‍വാങ്ങാന്‍ തീരുമാനിച്ചത്.

തങ്ങളുടെ സെര്‍ച്ച് എന്‍ജിനായ ബിങ് ഗൂഗിളിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്നതിന് പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായി ചര്‍ച്ച നടത്തിയതായി മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല അറിയിച്ചു.പുതിയ നിയമത്തെത്തുടര്‍ന്ന് ഓസ്ട്രേലിയയില്‍ ഗൂഗിളും സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്കും തങ്ങളുടെ സേവനം അവസാനിപ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അതിനിടയിലാണ് മൈക്രോസോഫ്റ്റിന്റെ തന്ത്രപരമായ നീക്കം.

""മൈക്രോസോഫ്റ്റുമായി ചര്‍ച്ചകള്‍ നടത്തി. സത്യ നാദെല്ല ഓസ്ട്രേലിയക്ക് സേവനം നല്‍കുന്ന കാര്യത്തില്‍ വളരെ ആത്മവിശ്വാസത്തിലാണ്'' ~ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പ്രതികരിച്ചു.

സെര്‍ച്ച് മാര്‍ക്കറ്റിന്റെ 94 ശതമാനമാണ് ഗൂഗിളിന്റെ പ്രാതിനിധ്യം. മൈക്രോസോഫ്റ്റുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയെക്കുറിച്ച് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല. ഫെയ്സ്ബുക്ക് സി.ഇ.ഒ. മാര്‍ക് സക്കര്‍ബര്‍ഗ് തങ്ങളുമായി ചര്‍ച്ചയ്ക്ക് സമയം തേടിയതായി ഓസ്ട്രേലിയന്‍ ട്രഷറര്‍ ജോഷ് ൈ്രഫഡൈന്‍ബര്‍ഗ് അറിയിച്ചു. സെര്‍ച്ച് എന്‍ജിന്‍ സേവനം അവസാനിപ്പിച്ചാലും ഓസ്ട്രേലിയയില്‍ സ്വന്തമായി വാര്‍ത്താപോര്‍ട്ടല്‍ തുടങ്ങാനുള്ള നീക്കവുമായി ഗൂഗിള്‍ മുന്നോട്ടുപോകുന്നതായാണ് റിപ്പോര്‍ട്ട്.
- dated 02 Feb 2021


Comments:
Keywords: Australia - Otta Nottathil - 2220219bing Australia - Otta Nottathil - 2220219bing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9420217vaccine
ഓസ്ട്രേലിയയിലും അസ്ട്രസെനക്കയ്ക്ക് വിലക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
243202110parliament
പാര്‍ലമെന്റില്‍ നിന്നു പകര്‍ത്തിയ പോണ്‍ വിഡിയോകള്‍: ഓസ്ട്രേലിയയ്ക്ക് നാണക്കേട്
തുടര്‍ന്നു വായിക്കുക
223202110flood
ഓസ്ട്രേലിയയില്‍ കനത്ത പ്രളയം
തുടര്‍ന്നു വായിക്കുക
17320215news
വാര്‍ത്തകള്‍ക്കു പ്രതിഫലം: ഫെയ്സ്ബുക്കും മര്‍ഗോക്കുമായി കരാര്‍
തുടര്‍ന്നു വായിക്കുക
9320216rss
ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ഓസ്ട്രേലിയന്‍ സെനറ്റര്‍
തുടര്‍ന്നു വായിക്കുക
26220214social
സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാനുള്ള ബില്‍ ഓസ്ട്രേലിയ പാസാക്കി
തുടര്‍ന്നു വായിക്കുക
22220211fb
ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ പരസ്യം നിഷേധിച്ച് ഫെയ്സ്ബുക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us