Today: 19 Jun 2026 GMT   Tell Your Friend
Advertisements
ആന്‍ഡ് ദി ഓസ്കര്‍ ഗോസ് ടു...
Photo #1 - America - Cinema - oscar_2025
ലോസ് ആഞ്ചലസ്: 97~ാമത് ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള അവാര്‍ഡ് അഡ്രിയാന്‍ ബ്രോഡി സ്വന്തമാക്കി. "ദ ബ്രൂട്ടലിസ്ററ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇതു രണ്ടാംതവണയാണ് അദ്ദേഹം മികച്ച നടനുള്ള ഓസ്കര്‍ സ്വന്തമാക്കുന്നത്. മികച്ച നടിക്കുള്ള അവാര്‍ഡ് അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസണ്‍ സ്വന്തമാക്കി.

അനോറ ഒരുക്കിയ ഷോണ്‍ ബേക്കര്‍ മികച്ച സംവിധായകനായി. മികച്ച ചിത്രം, സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന 5 പുരസ്കാരങ്ങളാണ് "അനോറ' സ്വന്തമാക്കിയത്. ഇതുകൂടാതെ സംവിധാനം, എഡിറ്റിംഗ്, അവലംബിത തിരക്കഥ എന്നിവ മൂന്നും അനോറയ്ക്കായി കൈകാര്യം ചെയ്തിരിക്കുന്നത് ഷോണ്‍ ബേക്കറാണെന്നതും ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

പതിവുപോലെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങ് നടക്കുന്നത്.റോബര്‍ട്ട് ബ്രൗണി ജൂണിയറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കൊമേഡിയനും അമെരിക്കന്‍ ടിവി ഷോ സ്ററാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ആദ്യമായി ഓസ്കറിലെ അവതാരകനായെത്തിയത്.

മറ്റ് അവാര്‍ഡുകള്‍

മികച്ച സഹനടി ~ സോയി സാല്‍ഡാന (എമിലിയ പെരെസ്)

മികച്ച സഹനടന്‍ ~ കീറന്‍ കള്‍ക്കിന്‍ (ദ റിയല്‍ പെയിന്‍)

മികച്ച എഡിറ്റര്‍ ~ ഷോണ്‍ ബേക്കര്‍ (അനോറ)

മികച്ച അവലംബിത തിരക്കഥ ~ ഷോണ്‍ ബേക്കര്‍ (അനോറ)

മികച്ച സംഗീതസംവിധായകന്‍ ~ ഡാനിയല്‍ ബ്ളൂംബെര്‍ഗ് ( ദ ബ്രൂട്ട്ലിസ്ററ് )

മികച്ച ഛായാഗ്രഹണം ~ ലോല്‍ ക്രൗളി ( ദ ബ്രൂട്ട്ലിസ്ററ് )

മികച്ച ആനിമേറ്റഡ് ചിത്രം ~ ഫ്ലോ

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ~ ദ ഷാഡോ ഓഫ് സൈപ്രസ് (ഇറാനിയന്‍)

മികച്ച വസ്ത്രാലങ്കാരം ~ പോള്‍ ടേസ്വെല്‍

മികച്ച മേയ്ക്കപ്പ് ഹെയര്‍ സ്റെറലിസ്ററ് ചിത്രം ~ ദ സബ്സ്ററന്‍സ്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ചിത്രം ~ വിക്കെഡ്
- dated 04 Mar 2025


Comments:
Keywords: America - Cinema - oscar_2025 America - Cinema - oscar_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles: