Today: 10 Jun 2026 GMT   Tell Your Friend
Advertisements
ഇസ്രയേലിനെ വിമര്‍ശിച്ചതിന് സൂപ്പര്‍മാന്‍ സിനിമയില്‍നിന്ന് ഒഴിവാക്കി: ബാസിം യൂസഫ്
Photo #1 - America - Cinema - basseem_youssef_superman_israel
ന്യൂയോര്‍ക്ക്: ഇസ്രയേലിന്റെ പലസ്തീന്‍ ആക്രമണത്തെ വിമര്‍ശിച്ചു സംസാരിച്ചതിന് സൂപ്പര്‍മാന്‍ സിനിമയില്‍ പറഞ്ഞുറപ്പിച്ചിരുന്ന റോളില്‍ നിന്നു തന്നെ ഒഴിവാക്കിയെന്ന് നടന്‍ ബാസിം യൂസഫ്. യുഎസില്‍ ബൈഡനെയോ ട്രംപിനെയോ വിമര്‍ശിക്കാം, പക്ഷേ, ഇങ്ങനെയൊരു വിദേശ രാജ്യത്തെ വിമര്‍ശിച്ചാല്‍ പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് അവതാരകന്‍ പിയേഴ്സ് മോര്‍ഗന്‍ കുറച്ചു ദിവസം മുന്‍പ് നടത്തിയ അഭിമുഖത്തിലാണ് ബാസിം യൂസുഫ് ഇസ്രയേലിനെ വിമര്‍ശിച്ചത്. വലതുപക്ഷ അനുകൂലിയായി അറിയപ്പെടുന്ന മോര്‍ഗന്റെ പോലും നാവടപ്പിക്കുന്ന പ്രകടനമായിരുന്നു അത്. എ്നാല്‍, ഇതിനു പിന്നാലെ, ഡി.സി സ്ററുഡിയോയുടെ "സൂപ്പര്‍മാന്‍: ലെഗസി' സിനിമയില്‍ തനിക്കു പറഞ്ഞിരുന്ന വേഷം നഷ്ടമായെന്നാണ് ബാസിമിന്റെ ആരോപണം. സിനിമയില്‍ ഹര്‍ജവ്തി എന്ന ഏകാധിപതിയുടെ റോളാണ് പറഞ്ഞുവെച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാല്‍, സംവിധായകനും ഡി.സി സ്ററുഡിയോ തലവനുമായ ജെയിംസ് ഗന്‍ പറയുന്നത്, ബാസിമിനെ ഒഴിവാക്കാന്‍ കാരണം ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശമല്ല എന്നാണ്. ബാസിമിന്റെ റോള്‍ ഇല്ലാതായി എന്നത് സത്യമാണ്. എന്നാല്‍, അതിനു കാരണം തിരക്കഥയില്‍ വന്ന മാറ്റമാണെന്നാണ് ഗന്‍ വാദിക്കുന്നത്. മോര്‍ഗന്‍~ബാസിം അഭിമുഖത്തിനു മുന്‍പ് തന്നെ ഈ മാറ്റമുണ്ടായിരുന്നു എന്നും അദ്ദേഹം അവകാശപ്പെടുന്നു.
- dated 18 Feb 2024


Comments:
Keywords: America - Cinema - basseem_youssef_superman_israel America - Cinema - basseem_youssef_superman_israel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles: