Today: 09 Jun 2026 GMT   Tell Your Friend
Advertisements
യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍
ലണ്ടന്‍: ലക്ഷക്കണക്കിന് മലയാളി പ്രവാസികളെയും കെയറര്‍, നഴ്സിംഗ് മേഖലകളില്‍ ഉള്ളവരെയും വന്‍ ആശങ്കയിലാഴ്ത്തുന്ന യുകെയിലെ പുതിയ പിആര്‍ (PR Permanent Settlement) നിയമ മാറ്റങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നു. യുകെയില്‍ സ്ഥിരതാമസത്തിനുള്ള പിആര്‍ (Permanent Residency/ILR) യോഗ്യതകളില്‍ കടുത്ത നിയന്ത്രണങ്ങളും സുപ്രധാന മാറ്റങ്ങളും വരുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുങ്ങി. യുകെയിലെ കെയറര്‍മാര്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പ്രവാസി മലയാളികളെയും കടുത്ത ആശങ്കയിലാഴ്ത്തുന്നതാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരങ്ങള്‍ ഇതൊക്കെയാണ്.

നിലവിലുള്ള 5 വര്‍ഷത്തെ പൊതുവായ കാലാവധിക്ക് പകരം, ജോലി ചെയ്യുന്ന മേഖലയും വാര്‍ഷിക വരുമാനവും അനുസരിച്ച് പിആര്‍ ലഭിക്കാനുള്ള സമയപരിധി വ്യത്യസ്തമായിരിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

പുതിയ മാറ്റങ്ങള്‍ ഇങ്ങനെ (തൊഴിലും വരുമാനവും അടിസ്ഥാനമാക്കി):
3 വര്‍ഷത്തിനുള്ളില്‍ പിആര്‍ (ഉയര്‍ന്ന വരുമാനക്കാര്‍ക്ക്): പ്രതിവര്‍ഷം 1,25,570 പൗണ്ടില്‍ കൂടുതല്‍ ശമ്പളമോ വരുമാനമോ ഉള്ളവര്‍ക്ക് യുകെയിലെത്തി വെറും 3 വര്‍ഷത്തിനുള്ളില്‍ പിആര്‍ സ്ററാറ്റസിന് അപേക്ഷിക്കാം.

5 വര്‍ഷത്തിനുള്ളില്‍ പിആര്‍ (നഴ്സുമാര്‍ക്കും അധ്യാപകര്‍ക്കും): പ്രതിവര്‍ഷം 50,270 പൗണ്ടോ അതില്‍ കൂടുതലോ വരുമാനമുള്ള ഹൈ~സ്കില്‍ഡ് ജോലിക്കാര്‍ക്കും, പൊതുമേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും (Teachers) 5 വര്‍ഷത്തിനുള്ളില്‍ പിആര്‍ ലഭിക്കും. സ്ററാന്‍ഡേര്‍ഡ് ഫാമിലി വിസയിലുള്ളവര്‍ക്കും ഈ ഇളവുണ്ടാകും.

കെയറര്‍മാര്‍ക്ക് 15 വര്‍ഷം കാത്തിരിക്കണം: യുകെയിലെ മലയാളി കമ്മ്യൂണിറ്റിക്ക് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് ഈ തീരുമാനമാണ്. സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടുന്ന ലോ~സ്കില്‍ഡ്/മീഡിയം സ്കില്‍ഡ് ജീവനക്കാര്‍ക്ക് പിആറിന് അപേക്ഷിക്കാനുള്ള കുറഞ്ഞ കാലയളവ് 10 വര്‍ഷത്തില്‍ നിന്നും 15 വര്‍ഷമായി ഉയര്‍ത്തും.

സന്നദ്ധ സേവകര്‍ക്ക് ഇളവ്: സമൂഹത്തിനായി വോളന്റിയര്‍ വര്‍ക്ക് (Volunteer Work) ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് 3 മുതല്‍ 5 വര്‍ഷം വരെ ഇളവ് ലഭിക്കും. ഇവര്‍ക്ക് 5 മുതല്‍ 7 വര്‍ഷത്തിനുള്ളില്‍ പിആര്‍ നേടാം.

അഭയാര്‍ത്ഥികള്‍ക്ക് 20 വര്‍ഷം: ബ്രിട്ടന്‍ അഭയം നല്‍കിയ വ്യക്തികള്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കുറഞ്ഞത് 20 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും.

മറ്റ് പ്രധാന സുപ്രധാന നിബന്ധനകള്‍:
ആശ്രിത വിസക്കാര്‍ക്ക് (Dependents) സ്വന്തം യോഗ്യത വേണം: വര്‍ക്ക് വിസക്കാരുടെ കൂടെ ഡിപെന്‍ഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഇനി പങ്കാളിയുടെ യോഗ്യതയില്‍ മാത്രം പിആര്‍ ലഭിക്കില്ല. അവര്‍ സ്വന്തം നിലയില്‍ വരുമാനവും യോഗ്യതയും തെളിയിക്കേണ്ടി വരും. ഇത് വീട്ടിലിരുന്ന് കുട്ടികളെ നോക്കുന്ന അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും വലിയ പ്രതിസന്ധിയുണ്ടാക്കും.

കുറഞ്ഞ വരുമാന പരിധി: അപേക്ഷിക്കുന്നതിന് മുന്‍പുള്ള 3 മുതല്‍ 5 വര്‍ഷക്കാലയളവില്‍ വാര്‍ഷിക വരുമാനം കുറഞ്ഞത് 12,570 പൗണ്ടെങ്കിലും ഉണ്ടായിരിക്കണം. എന്നാല്‍ പ്രസവാവധിയില്‍ (Maternity Leave) ഉള്ളവര്‍ക്കും ദീര്‍ഘകാല രോഗബാധിതര്‍ക്കും ഇതില്‍ ഇളവ് നല്‍കും.

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് വിലക്ക്: ബ്രിട്ടീഷ് കോടതികള്‍ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിച്ചവര്‍ക്ക് ഇനി പിആര്‍ ലഭിക്കില്ല. ശിക്ഷാ കാലാവധി കുറഞ്ഞതാണെങ്കിലും നിയമം ബാധകമാകും.

കടുത്ത ഇംഗ്ളീഷ് ഭാഷാ പരീക്ഷ: പിആര്‍ അപേക്ഷകള്‍ക്കായി നിലവിലുള്ള 'ആ1' ലെവല്‍ ഇംഗ്ളീഷ് പ്രാവിണ്യത്തിന് പകരം കൂടുതല്‍ കഠിനമായ 'B2' ലെവല്‍ നിര്‍ബന്ധമാക്കും.

നിയമം എപ്പോള്‍ പ്രാബല്യത്തില്‍ വരും?
ഈ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ധവളപത്രം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും, പുതിയ മാറ്റങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നത് 2027 മാര്‍ച്ച് വരെ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഭേദഗതികള്‍ പാര്‍ലമെന്റില്‍ വോട്ടിംഗിന് വെക്കാതെ തന്നെ 'സ്റേററ്റ്മെന്റ് ഓഫ് ചേഞ്ചസ്' (Statement of Changes) വഴി നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിക്കും. നിലവില്‍ യുകെയിലുള്ള, എന്നാല്‍ പിആര്‍ ലഭിച്ചിട്ടില്ലാത്ത എല്ലാവര്‍ക്കും പുതിയ മാറ്റങ്ങള്‍ ബാധകമാക്കാനാണ് നിര്‍ദ്ദേശം. അങ്ങനെ വന്നാല്‍, അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പിആറിന് യോഗ്യത നേടാനിരിക്കുന്നവര്‍ പോലും ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന കടുത്ത സാഹചര്യമാണ് യുകെയില്‍ സംജാതമാകുന്നത്.
- dated 07 Jun 2026


Comments:
Keywords: U.K. - Otta Nottathil - uk_PR_changing_immigration_policy_2027_news_june_7_2026 U.K. - Otta Nottathil - uk_PR_changing_immigration_policy_2027_news_june_7_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍ Recent or Hot News


പുതിയ കണക്കുകളുമായി ഓഫീസ് ഫോര്‍ നാഷണല്‍ സ്ററാറ്റിസ്ററിക-്സ് തുടര്‍ന്നു വായിക്കുക
യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച "മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി ; സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു
തുടര്‍ന്നു വായിക്കുക
നിയമസഭ പ്രചാരണത്തില്‍ സജീവമായി ഐഒസി യുകെ കേരള ചാപ്റ്റര്‍
തുടര്‍ന്നു വായിക്കുക
എപ്സ്ററീന്‍ ഫയല്‍ വിവാദം: ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ അറസ്ററില്‍, പിടിയിലായത് ജന്മദിനത്തില്‍
തുടര്‍ന്നു വായിക്കുക
യുകെയില്‍ Indian Young പ്രൊഫഷണലുകള്‍ക്ക് ജോലി
തുടര്‍ന്നു വായിക്കുക
50,000 ല്‍ അധികം നഴ്സുമാര്‍ ബ്രിട്ടന്‍ വിടേണ്ടിവരും
തുടര്‍ന്നു വായിക്കുക