Today: 09 Jun 2026 GMT   Tell Your Friend
Advertisements
ട്രംപിന്റെ ജയം യൂറോപ്പിനും ജര്‍മനിക്കും ആശങ്ക; എങ്കിലും അഭിനന്ദനവുമായി ലോകനേതാക്കള്‍
Photo #1 - Europe - Otta Nottathil - trump_stand_danger_for_europe_world
ബ്രസല്‍സ്: യുഎസ് പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഡോണള്‍ഡ് ട്രംപിന് ലോക നേതാക്കള്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനിടെയും യൂറോപ്യന്‍ യൂണിയനും ജര്‍മനിക്കും അത്ര ആശ്വാസകരമല്ല ട്രംപിന്റെ തിരിച്ചുവരവ്.

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ട്രംപിനെ അഭിനന്ദനം അറിയിച്ച ആദ്യത്തെ ലോക നേതാക്കളില്‍ ഒരാളാണ്. രാജ്യത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അഭിനന്ദനം അറിയിച്ചു. എന്നാല്‍, ജര്‍മനിയും യുഎസും തമ്മിലുള്ള ബന്ധം യുദ്ധാനന്തര കാലഘട്ടത്തില്‍ ഏറ്റവും വഷളായിരുന്നത് ട്രംപിന്റെ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലഘട്ടത്തിലായിരുന്നു എന്നത് മറക്കാറായിട്ടില്ല.

നാറ്റോ സഖ്യത്തിനുള്ള പിന്തുണ ട്രംപ് ഗണ്യമായി വെട്ടിക്കുറച്ചത് അടക്കം ഇതിനു കാരണമായിരുന്നു. ട്രംപിന്റെ തിരിച്ചുവരവ് യൂറോപ്പിനെ സംബന്ധിച്ച് വിനാശകരമാകാം എന്നുപോലും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

താന്‍ പ്രസിഡന്റായാല്‍ യുക്രെയ്ന്‍ യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിക്കും എന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യക്കെതിരായ ചെറുത്തിനില്‍പ്പിന് യുക്രെയ്നു നല്‍കിവരുന്ന പിന്തുണയെല്ലാം ഒറ്റയടിക്ക് നിര്‍ത്തും എന്നു മാത്രമാണ് ഇതിനര്‍ഥം. ട്രംപിന്റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചവരില്‍ റഷ്യന്‍ നേതാക്കളും ഉള്‍പ്പെടുന്നു. ഇസ്രയേല്‍ ~ പലസ്തീന്‍ വിഷയത്തിലും ട്രംപിന്റെ നിലപാടുകള്‍ നിര്‍ണായകമാകും.

യുറോപ്പില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് പത്ത് ശതമാനം മുതല്‍ താരിഫ് വര്‍ധനയും ട്രംപിന്റെ അജന്‍ഡയിലുള്ളതാണ്. അമേരിക്ക ഫസ്ററ് നയം തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമാണിത്.

കാര്‍ബണ്‍ പുറന്തള്ളല്‍ അടക്കം, ലോകം ഒറ്റക്കെട്ടായി നില്‍ക്കുന്ന പല ആഗോള വിഷയങ്ങളിലും പുറംതിരിഞ്ഞു നില്‍ക്കുന്ന രീതി ട്രംപ് നേരത്തെ തന്നെ പ്രകടമാക്കിയിട്ടുള്ളതാണ്.
- dated 07 Nov 2024


Comments:
Keywords: Europe - Otta Nottathil - trump_stand_danger_for_europe_world Europe - Otta Nottathil - trump_stand_danger_for_europe_world,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
മാഡ്രിഡിനെ ജനക്കടലാക്കി ലിയോ മാര്‍പ്പാപ്പ ; വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 12 ലക്ഷത്തിലധികം വിശ്വാസികള്‍ Recent or Hot News


ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ഢാം ദിനത്തിലെ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തവും അദ്ദേഹത്തിന്റെ സുപ്രധാന സന്ദേശങ്ങളും കൈയ്യടി നേടി. ഫുട്ബോള്‍ ആവേശത്തെയും വെല്ലുന്ന സ്വീകരണം. പാവങ്ങള്‍ക്കൊപ്പമെന്ന് പോപ്പ് തുടര്‍ന്നു വായിക്കുക
യുഎഇയില്‍ എബോള യാത്രാവിലക്ക് പ്രാബല്യത്തില്‍; എമിറേറ്റ്സ് യാത്രക്കാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം Recent or Hot News

കണക്റ്റിങ് ഫ്ലൈറ്റുകള്‍ക്കും നിയമം ബാധകം തുടര്‍ന്നു വായിക്കുക
ആറുദിന സന്ദര്‍ശനബ്ളിനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്പെയിനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള പ്രവേശനസമയം ദീര്‍ഘിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക