Today: 28 Jun 2025 GMT   Tell Your Friend
Advertisements
'ഇനി സമാധാനത്തിന്റെ സമയം': ഇറാനില്‍ ബോംബിട്ടതിനു പിന്നാലെ ട്രംപ്!
Photo #1 - America - Otta Nottathil - trump_calls_for_peace_after_bombing
വാഷിങ്ടണ്‍ ഡി.സി: 'ഇനി സമാധാനത്തിന്‍റെ സമയ'മെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ആക്രമിച്ചുകൊണ്ട് പശ്ചിമേഷ്യയെ ആകെ സംഘര്‍ഷമേഖലയാക്കി മാറ്റയതിനു പിന്നാലെയാണ് പ്രസ്താവന.

'അമേരിക്കന്‍ പോരാളികളെ അഭിനന്ദിക്കുന്നു. ലോകത്തിലെ മറ്റൊരു സൈനികശക്തിക്കും ഇത് ചെയ്യാന്‍ സാധ്യമല്ല. ഇനി സമാധാനത്തിന്‍റെ സമയമാണ്' ~ ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ട്രംപ് എക്സില്‍ കുറിച്ചു.

ഇസ്രായേല്‍ ഇറാനില്‍ ആക്രമണം ആരംഭിച്ച് 10ാം ദിവസമാണ് യു.എസും ആക്രമണത്തില്‍ പങ്കാളിയാവുന്നത്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേലും കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.

അതേസമയം, ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നതായി കാണിക്കുന്ന ഒരു വിവരവും തങ്ങള്‍ക്ക് ഇല്ലെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) ഡയറക്ടര്‍ റഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞിരുന്നത്. ഇറാന്‍ അണുബോംബ് നിര്‍മാണത്തിന്‍റെ അന്തിമ ഘട്ടത്തിലാണെന്ന് ആരോപിച്ചാണ് ഇസ്രായേല്‍ ജൂണ്‍ 13ന് ആക്രമണം ആരംഭിച്ചത്. ഇറാന്‍ ആണവ നിരായുധീകരണ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ തന്നെ വിലയിരുത്തലിന് പിന്നാലെയായിരുന്നു ഇത്.
- dated 22 Jun 2025


Comments:
Keywords: America - Otta Nottathil - trump_calls_for_peace_after_bombing America - Otta Nottathil - trump_calls_for_peace_after_bombing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us