ജര്‍മിയിലെ വിദ്യാഭാസ തൊഴില്‍ സാദ്ധ്യതകളെപ്പറ്റി സെമിാര്‍ ഒക്ടോബര്‍ 31 ്

News Photo 1 - Germany - Otta Nottathil - seminar_focus_germany_jose_kumpiluvelil_kanjirappally_diocese
കോട്ടയം: ജര്‍മനിയിലെ വിദ്യാഭാസ തൊഴില്‍ സാദ്ധ്യതകളെപ്പറ്റി കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രവാസി അപ്പസ്തോലേറ്റ് സംഘടിപ്പിയ്ക്കുന്ന സെമിനാര്‍ ഒക്ടോബര്‍ 31 ന് (വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്ക് നടക്കും. കൂവപ്പള്ളി സെന്റ് ജോസഫ് പാരിഷ് ഹാളിലാണ് പരിപാടി.

നിലവില്‍ ഉന്നതവിദ്യാഭ്യാസത്തിനും ജോലി സാദ്ധ്യതയയ്ക്കും ഏറെ ആകര്‍ഷിയ്ക്കുന്ന രാജ്യമെന്ന നിലയില്‍ വിദ്യാഭ്യാസ സാദ്ധ്യതകള്‍, നിയമ തടസങ്ങള്‍, പുതിയ നിയമങ്ങള്‍, തൊഴില്‍ പ്രശ്നങ്ങള്‍, നഴ്സിംഗ് പഠനം/ജോലി സാദ്ധ്യതകള്‍, തുടര്‍പഠനം എന്നിവ വിഷയമാക്കിയുള്ള ഒന്നര മണിക്കൂര്‍ ദൈഘ്യമുള്ള സെമിനാറില്‍ ചോദ്യോത്തരവേളയും ഉണ്ടായിരിയ്ക്കും.

നിലവില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് ബോധവല്‍ക്കരണം നടത്തുവാനും വിവിധ ജോലി സാധ്യതകളെക്കുറിച്ച് അവബോധം നല്‍കുകയുമാണ് സെമിനാറിന്റെ ലക്ഷ്യം.
ലോക കേരള സഭ അംഗവും യൂറോപ്പിലെ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും (മുഖ്യപത്രാധിപര്‍, പ്രവാസിഓണ്‍ലൈന്‍),കഴിഞ്ഞ 32 വര്‍ഷക്കാലമായി ജര്‍മനിയിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവര്‍ത്തകനുമായ ജോസ് കുമ്പിളുവേലില്‍ ആണ് വിഷയാധിഷ്ടിതമായി സെമിനാറില്‍ ക്ളാസ് എടുക്കുന്നത്.

ജര്‍മനിയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവിടെ ജോലിക്ക് പോകാന്‍ താല്പര്യമുള്ളവര്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും.ജര്‍മന്‍ വിസ ഉദാരമാക്കിയ ഈയവസരത്തില്‍ അതിന്റെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ഈയവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ജര്‍മനിയില്‍ നഴ്സിംഗ് ഔസ്ബില്‍ഡൂംഗ് തേടുന്ന എല്ലാവര്‍ക്കും പ്രയോജനപ്രദമാവുന്ന സെമിനാറിലേയ്ക്ക് ഫാ.മാത്യു പുതുമന (ഡയറക്ടര്‍, പ്രവാസി അപ്പൊസ്തലേറ്റ്, 0091 94470 80356) ഏവരേയും സ്വാഗതം ചെയ്യുന്നു.
- dated 30 Oct 2024

Comments:

Keywords: Germany - Otta Nottathil - seminar_focus_germany_jose_kumpiluvelil_kanjirappally_diocese Germany - Otta Nottathil - seminar_focus_germany_jose_kumpiluvelil_kanjirappally_diocese,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

vw_new_employees_10_agreement_cancelled_sept_30_2026
ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും Recent or Hot News
tank_rabatt_germany_germany_oct_1_2026
ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും Recent or Hot News
kerala_samajam_onam_celebrations_2026_report
കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും Recent or Hot News
tallest_wind_turbine_germany_brandenburg_oct_1_2026
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍ Recent or Hot News
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍ Recent or Hot News
ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക