ചരിത്രത്തില്‍ ആദ്യമായി വോട്ട് ചെയ്ത് മാര്‍പാപ്പ ; യു.എസ് തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പാപ്പ ലിയോ പതിനാലാമന്‍; ട്രംപുമായി തുറന്ന പോര്

News Photo 1 - Europe - Otta Nottathil - pope_leo_XIV_voted_in_US_by_election_by_post_oct_30_2026
വത്തിക്കാന്‍സിറ്റി: ചരിത്രത്തിലാദ്യമായി ഒരു മാര്‍പ്പാപ്പ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. വതികാനില്‍ നിന്ന് തപാല്‍ വോട്ട് വഴിയാണ് പാപ് ലിയോ പതിനാലാമന്‍ (71) യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. അമേരിക്കന്‍ പൗരത്വമുള്ള ലിയോ പാപ്പ, തന്റെ ജന്മനാടായ ഇല്ലിനോയിയിലെ ചിക്കാഗോയില്‍ നിന്നുള്ള വോട്ടര്‍ പട്ടിക വഴിയാണ് വോട്ട് രേഖപ്പെടുത്തിയത്. കത്തോലിക്കാ സഭാ തലവന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായി കടുത്ത രാഷ്ട്രീയ ഭിന്നതകളില്‍ നില്‍ക്കുന്ന സമയത്ത് ഈ വോട്ടുചെയ്യല്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ട്രംപും പാപ്പയും തമ്മിലുള്ള തുറന്ന പോര്: ഡൊണാള്‍ഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റായതു മുതല്‍ ലിയോ പതിനാലാമനും ട്രംപും തമ്മിലുള്ള ബന്ധം കടുത്ത ഉരിഞ്ഞുനില്‍പ്പിലാണ്. ഇറാന്‍ യുദ്ധത്തിലെ യു.എസ് ഇടപെടലുകള്‍, കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍, പത്രസ്വാതന്ത്ര്യം എന്നിവയിലെല്ലാം പാപ്പ പരസ്യമായി ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു.

ട്രംപിന്റെ കടുത്ത വിമര്‍ശനങ്ങള്‍: പാപ്പയുടെ നിലപാടുകളില്‍ പ്രകോപിതനായ ഡൊണാള്‍ഡ് ട്രംപ്, പാപ്പയെ 'വിദേശനയ കാര്യങ്ങളില്‍ ദോഷകരമായ വ്യക്തി' എന്നും ഇടപക്ഷത്തോടൊപ്പം ചാഞ്ഞ വ്യക്തിയെന്നും പരസ്യമായി ആക്ഷേപിച്ചിരുന്നു. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ പതറില്ലെന്നും സുവിശേഷ മൂല്യങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും പാപ്പ വ്യക്തമാക്കുകയുണ്ടായി.

വോട്ടവകാശം കര്‍ത്തവ്യവും അവകാശവും: ജനാധിപത്യ പ്രക്രിയകളില്‍ പൗരന്മാര്‍ പങ്കെടുക്കുന്നത് അവകാശവും കര്‍ത്തവ്യവുമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പാപ്പ തപാല്‍ വോട്ട് വഴി തന്റെ പ്രതികരണം അറിയിച്ചത്. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്നത് രഹസ്യമായിരിക്കുമെങ്കിലും, ട്രംപിന്റെ നയങ്ങളോടുള്ള പാപ്പയുടെ വിയോജിപ്പ് രാഷ്ട്രീയ നിരീക്ഷകര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

ലോകമെമ്പാടുമുള്ള പ്രവാസികളും രാഷ്ട്രീയ നിരീക്ഷകരും ആകാംക്ഷയോടെ വീക്ഷിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പും വത്തിക്കാനും തമ്മിലുള്ള ഈ നയതന്ത്ര ഉരസലുകള്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം.
- dated 30 Oct 2026

Comments:

Keywords: Europe - Otta Nottathil - pope_leo_XIV_voted_in_US_by_election_by_post_oct_30_2026 Europe - Otta Nottathil - pope_leo_XIV_voted_in_US_by_election_by_post_oct_30_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

train_accident_spain_death_toll_68_oct_29_2026
യൂറോപ്പ് സ്പെയിന്‍ റെയില്‍വേ ദുരന്തം: വന്‍ ദുരന്തത്തിലേക്ക് നയിച്ചത് കണ്‍ട്രോള്‍ റൂമിന്റെ ഗുരുതര വീഴ്ചയെന്ന് വെളിപ്പെടുത്തല്‍; മരണസംഖ്യ 68 ആയി
eu_countries_block_canada_associate_membership_plan_oct_29_2026
യൂറോപ്പ് കാനഡയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ 'അസോസിയേറ്റ് അംഗത്വം' നല്‍കാനുള്ള നീക്കം തടഞ്ഞ് ജര്‍മ്മനിയും മറ്റ് അംഗരാജ്യങ്ങളും
death_rate_toll_64_train_accident_spain_oct_28_2026_follow_up
യൂറോപ്പ് സ്പെയിനില്‍ രാജ്യത്തെ നടുക്കിയ വന്‍ റെയില്‍വേ ദുരന്തത്തില്‍ മരണം 64 ആയി ഉയര്‍ന്നു
train_accident_spain_40_peoples_died_oct_28_2026_
യൂറോപ്പ് ദാരുണമായ സംഭവം: സ്പെയിനില്‍ വന്‍ റെയില്‍ ദുരന്തം; രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40~ലധികം മരണം!
DB_train_denied_entry_to_zurich_due_to_a_13_minitue_delayOct_27_2026
യൂറോപ്പ് വൈകി ഓടിയ എത്തിയ ജര്‍മ്മന്‍ ട്രെയിനിന് സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവേശനം നിഷേധിച്ചു ; യാത്രക്കാരെ വഴിതിരിച്ചുവിട്ടു ; കര്‍ശന നടപടിയുമായി സ്വിസ് റെയില്‍വേ
himay_ice_slots_alps_randa_village_warning_oct_26_2026
യൂറോപ്പ് ആല്‍പ്സ് മലനിരകളില്‍ വന്‍ ദുരന്തഭീതി; 2,50,000 ടണ്‍ ഭാരമുള്ള കൂറ്റന്‍ ഹിമാനി തകര്‍ന്നു വീഴാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; റാന്‍ഡ ഗ്രാമം അതീവ ജാഗ്രതയില്‍