Today: 17 Sep 2019 GMT   Tell Your Friend
Advertisements
യുക്മ ദേശീയ കലാമേള നവംബര്‍ രണ്ടിന് മാഞ്ചസ്റററില്‍
Photo #1 - U.K. - Otta Nottathil - national_kalamela_uukma_nov_2_manchester
മാഞ്ചസ്ററര്‍:പുകള്‍പെറ്റ മലയാളനാടിന്റെ യശസ്സ് മറുനാട്ടില്‍ കെങ്കേമമാക്കിയ മൂന്നാമത് "യുക്മ കേരളാപൂരം" വള്ളംകളിയുടെ ആരവം കെട്ടടങ്ങുംമുന്‍പേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ റീജിയണല്‍ നേതൃത്വങ്ങള്‍ വീണ്ടും സജീവമാകുന്നു.

നവംബര്‍ രണ്ട് ശനിയാഴ്ച യുക്മ നോര്‍ത്ത് വെസ്ററ് റീജിയന്റെ ആതിഥേയത്വത്തിലാണ് ദേശീയ കലാമേള അരങ്ങേറുന്നത്. ചരിത്ര നഗരമായ മാഞ്ചസ്റററിനാണ് ദശാബ്ദി വര്‍ഷത്തില്‍ നടക്കുന്ന പത്താം ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഇദംപ്രഥമമായാണ് യുക്മ ദേശീയ കലാമേളയ്ക്ക് മാഞ്ചസ്ററര്‍ വേദിയൊരുക്കുന്നത്.

ദേശീയ കലാമേളയുടെ നിയമാവലി അടങ്ങിയ ഇമാനുവലിന്റെ പി ഡി എഫ് ഡ്രാഫ്റ്റ് യുക്മ ദേശീയ ഭാരവാഹികള്‍ക്കും, റീജിയണല്‍ പ്രസിഡന്റ്മാര്‍ക്കും റീജിയണുകളില്‍ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങള്‍ക്കും അയച്ചുകഴിഞ്ഞതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ അംഗ അസ്സോസ്സിയേഷനുകള്‍ക്ക് അയക്കുവാന്‍ കഴിയുംവിധം ഇമാനുവല്‍ തയ്യാറായികൊണ്ടിരിക്കുകയാണ്.

ലോക പ്രവാസി മലയാളി ദേശീയ സംഘടനകളില്‍ വച്ചേറ്റവും ജനകീയമായ യുക്മയുടെ ദേശീയ കലാമേളകള്‍ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുചേരുന്ന കലാമത്സര വേദികളാണ്. കാണികളും മത്സരാര്‍ത്ഥികളും വിപുലമായ സംഘാടക നിരയും ചേര്‍ന്ന് അയ്യായിരത്തോളം മലയാളികള്‍ ഒത്തുചേരുന്ന യുക്മ ദേശീയ കലാമേളകള്‍ പ്രവാസി സമൂഹത്തിലെ മലയാണ്മയുടെ മഹോത്സവമാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അഭിപ്രായപ്പെട്ടു.

നോര്‍ത്ത് വെസ്ററ്, നോര്‍ത്ത് ഈസ്ററ്, സ്കോട്ട്ലന്‍ഡ്, യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍, ഈസ്ററ് ആന്‍ഡ് വെസ്ററ് മിഡ്ലാന്‍ഡ്സ്, ഈസ്ററ് ആംഗ്ളിയ, സൗത്ത് ഈസ്ററ്, സൗത്ത് വെസ്ററ്, വെയില്‍സ് എന്നീ ഒന്‍പത് യുക്മ റീജിയണുകളില്‍ നടക്കുന്ന മേഖലാ കലാമേളകളില്‍ വിജയിക്കുന്നവരായിരിക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടുന്നത്.
- dated 08 Sep 2019


Comments:
Keywords: U.K. - Otta Nottathil - national_kalamela_uukma_nov_2_manchester U.K. - Otta Nottathil - national_kalamela_uukma_nov_2_manchester,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17920196brexit
ദുഃസ്വപ്നം പോലെ ബ്രെക്സിറ്റ്: ബോറിസിന് വിമര്‍ശനവുമായി ലക്സംബര്‍ഗ് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
17920192brexit
ബ്രെക്സിറ്റിന് ഒരുങ്ങാന്‍ ജര്‍മനിയിലെ ബ്രിട്ടീഷുകാരോട് ആഹ്വാനം Recent or Hot News
തുടര്‍ന്നു വായിക്കുക
15920194closet
കൊട്ടാരത്തില്‍ നിന്ന് ക്ളോസറ്റ് മോഷണം പോയി Recent or Hot News
തുടര്‍ന്നു വായിക്കുക
16920195brexit
തെരഞ്ഞെടുപ്പ് ജയിച്ചാല്‍ ബ്രെക്സിറ്റ് റദ്ദാക്കും: ലിബറല്‍ ഡെമോക്രാറ്റുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920195cameron
ബ്രെക്സിറ്റിന്റെ പേരില്‍ മാപ്പ് ചോദിച്ച് ഡേവിഡ് കാമറണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920191modi
നീരവ് മോദിയുടെ സഹോദരന് റെഡ് കോര്‍ണര്‍ നോട്ടീസ്
തുടര്‍ന്നു വായിക്കുക
post_study_visa_uk_home_office_2020
പോസ്ററ് സ്ററഡി വിസ ബ്രിട്ടന്‍ പുന:സ്ഥാപിച്ചു ; ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സുവര്‍ണ്ണാവസരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us