Today: 14 Jun 2025 GMT   Tell Your Friend
Advertisements
      യുഎസില്‍ കുടിയേറ്റ നയത്തിനെതിരായ പ്രക്ഷോഭം പടരുന്നു       ജര്‍മനിയില്‍ പഠിക്കാനാണെങ്കില്‍ എന്തു പഠിക്കണം? എങ്ങനെയാവണം       കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് 55ാം വാര്‍ഷികാഘോഷം ജൂണ്‍ 21 ന്       യുകെയില്‍ ട്രംപ് മോഡല്‍ യാത്രാവിലക്ക് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് നേതാവ്       5 ലക്ഷം പേരുടെ കുടിയേറ്റ പദവി റദ്ദാക്കാന്‍ അനുമതി       ജൂതകേന്ദ്രം ആക്രമിക്കാന്‍ ശ്രമം: പാക് ഭീകരനെ യുഎസിനു കൈമാറി       ട്രംപിന് ബാലപീഡന പരമ്പരയില്‍ പങ്കെന്ന് മസ്ക്       ചൈന സന്ദര്‍ശിക്കാന്‍ ട്രംപ്       വിസ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി യുഎസ് എംബസി       ജര്‍മനിയില്‍ ജോലി അന്വേഷിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
മാക്രോണിനെ തല്ലിയോ ഭാര്യ?
Photo #1 - Europe - Otta Nottathil - macron_wife_slap
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ഭാര്യ ബ്രിജിറ്റും തമ്മിലുള്ള പ്രണയകലഹമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. തെക്കുകിഴക്കനേഷ്യന്‍ പര്യടനത്തിനായി വിയറ്റ്നാമിലെത്തിയപ്പോള്‍ മാക്രോണിന്‍റെ മുഖത്ത് പിടിച്ച് ഭാര്യ തള്ളുന്നതിന്‍റെ വിഡിയോകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഭാര്യ ഫ്രഞ്ച് പ്രസിഡന്‍റിനെ തല്ലുന്നു എന്ന മട്ടിലാണ് വിഡിയോ പ്രചരിച്ചതെങ്കിലും ദമ്പതികള്‍ക്കിടയിലുള്ള ചെറിയൊരുകലഹം മാത്രമാണതെന്നാണ് പ്രസിഡന്‍റിന്‍റെ ഓഫിസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴു ദിവസത്തെ പര്യടനമാണ് മാക്രോണ്‍ നടത്തുന്നത്. 47കാരനായ മാക്രോണും 72 വയസുള്ള ബ്രിജിറ്റും ഒന്നിച്ച് ഫ്ലൈറ്റ് ഇറങ്ങി വരുന്നതും വിഡിയോയില്‍ വ്യക്തമാണ്. പക്ഷേ പരസ്പരം കൈകള്‍ ചേര്‍ത്ത് പിടിച്ചിരുന്നില്ലെന്നത് ചെറുതല്ലാത്ത സംശയം ഉയര്‍ത്തുന്നുമുണ്ട്.

വിദ്യാര്‍ഥിയായിരുന്ന മാക്രോണിനെ ചെറുപ്പം മുതലേ ബ്രിജിറ്റ് പീഡിപ്പിക്കുകയായിരുന്നുവെന്നും ഇപ്പോഴും അതു തന്നെ തുടരുന്നുവെന്നുമാണ് എക്സില്‍ വിഡിയോ പങ്കു വച്ചു കൊണ്ട് പലരും കുറിച്ചിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന്‍റെ ഇരയാണ് മാക്രോണെന്നും അതു ചിരിച്ചു തള്ളേണ്ടതല്ലെന്നും അഭിപ്രായമുണ്ട്.

24 വയസ്സിന്‍റെ പ്രായവ്യത്യാസമാണ് മാക്രോണും ഭാര്യയും തമ്മിലുള്ളത്. ആദ്യമായി കാണുമ്പോള്‍ മാക്രോണിന് 15 വയസ്സായിരുന്നുവെന്ന് ബ്രിജിറ്റ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. അന്ന് 39 വയസ്സുള്ള ബ്രിജിറ്റ് കാത്തലിക് സ്കൂളിലെ നാടകാധ്യാപികയായാണ് എത്തിയത്. അതിനും 20 വര്‍ഷം മുന്‍പേ തന്നെ ബ്രിജിറ്റ് ബാങ്ക് ജീവനക്കാരനായ ആന്‍ഡ്രേ ലൂയിസ് ഓസിയറിനെ വിവാഹം കഴിച്ചിരുന്നു. അവര്‍ക്കു മൂന്നു മക്കളുമുണ്ടായിരുന്നു. ഹൈസ്കൂളില്‍ ബ്രിജിറ്റിന്‍റെ മക്കളുടെ ക്ളാസ്മേറ്റായിരുന്നു അന്ന് മാക്രോണ്‍.

പതിനാറാം വയസില്‍ അധ്യാപികയുമായി മാക്രോണ്‍ പ്രണയത്തിലായി. അധികം വൈകാതെ ബ്രിജിറ്റും ആ പ്രണയം അംഗീകരിച്ചു. തുടക്കകാലത്ത് ബ്രിജിറ്റിന്‍റെ മകളുമായി മാക്രോണ്‍ പ്രണയത്തിലാണെന്നാണ് മാക്രോണിന്‍റെ മാതാപിതാക്കള്‍ ധരിച്ചിരുന്നത്. എന്നാല്‍ അധ്യാപികയുമായാണ് പ്രണയം എന്നറിഞ്ഞതോടെ അവര്‍ മകനെ സ്കൂളില്‍ നിന്ന് മാറ്റി പാരിസിലെ ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ത്തു. അക്കാലത്ത് മാക്രോണ്‍ മറ്റാരെങ്കിലുമായും പ്രണയത്തിലാകുമെന്നായിരുന്നു താന്‍ കരുതിയിരുന്നതെന്ന് ബ്രിജിറ്റ്. പക്ഷേ മാക്രോണ്‍ ബ്രിജിറ്റുമായി ബന്ധം തുടര്‍ന്നു 10 വര്‍ഷത്തോളം അവര്‍ പ്രണയിച്ചു. തന്‍റെ പ്രണയം മക്കളെ ദോഷമായി ബാധിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. അതു കൊണ്ടാണ് അത്രയും സമയം എടുത്തത്. 2006ല്‍ ബ്രിജിറ്റ് വിവാഹമോചിതയായി. അടുത്ത വര്‍ഷം 54ാം വയസ്സില്‍ 29 വയസ്സുള്ള മാക്രോണിനെ വിവാഹവും കഴിച്ചു. ആദ്യവിവാഹം നടന്ന ലേ ടോഖെറ്റ് എന്ന റിസോര്‍ട്ടില്‍ വച്ചു തന്നെയായിരുന്നു രണ്ടാം വിവാഹവും. ഇരുവരുടെയും കുടുംബവും അപ്പോഴേക്കും ബന്ധം അംഗീകരിച്ചിരുന്നു. പിന്നീട് പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്‍റാിയ അധികാരമേറ്റത്.
- dated 28 May 2025


Comments:
Keywords: Europe - Otta Nottathil - macron_wife_slap Europe - Otta Nottathil - macron_wife_slap,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thoppil_bhasi_smaraka_award_2025_raju_kunnakkattu
അയര്‍ലണ്ട് മലയാളി രാജു കുന്നക്കാട്ടിന് തോപ്പില്‍ ഭാസി സ്മാരക അവാര്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
un_against_deep_sea_colonisation
ആഴക്കടല്‍ കൈയേറ്റത്തിനെതിരേ ഐക്യരാഷ്ട്രസഭ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_of_the_holy_spirit_english_retreat_dublin_july_7_9_2025
ഫയര്‍ ഓഫ് ദി ഹോളി സ്പിരിറ്റ്' ഇംഗ്ളീഷ് റെസിഡന്‍ഷ്യല്‍ ധ്യാനം Recent or Hot News
തുടര്‍ന്നു വായിക്കുക
ഫിന്‍ലാന്‍ഡ് ഗുജറാത്തില്‍ പുതിയ ഓണററി കോണ്‍സുലേറ്റ് തുറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
Massacre_upper_secondary_school_in_Austria_June_10_2025
ഓസ്ട്രിയയിലെ സ്കൂളില്‍ കൂട്ടക്കൊല ; 10 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു ; അക്രമി സ്കൂളിലെ മുന്‍വിദ്യാര്‍ത്ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
school_stabbing_Student_kills_educational_assistant_june_10_2025
ഫ്രാന്‍സിലെ സ്കൂളില്‍ വിദ്യാര്‍ത്ഥി വിദ്യാഭ്യാസ സഹായിയെ കൊലപ്പെടുത്തി
തുടര്‍ന്നു വായിക്കുക
ai_jobloss_2025
എഐ കാരണം ഈ വര്‍ഷം ജോലി നഷ്ടമായത് അറുപതിനായിരം പേര്‍ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us