Today: 06 Jan 2025 GMT   Tell Your Friend
Advertisements
2025 ജര്‍മനിക്ക് മാറ്റങ്ങളുടെ പുതുവര്‍ഷം
Photo #1 - Germany - Otta Nottathil - germany_major_changez_2025
ബര്‍ലിന്‍: മാറ്റങ്ങളുടെ പുതുവര്‍ഷമാണ് ജര്‍മനിക്ക് 2025. ഈ വര്‍ഷം രാജ്യത്തെ കാത്തിരിക്കുന്ന, ജനങ്ങള്‍ക്ക് പ്രധാനമായ മാറ്റങ്ങള്‍ എന്തൊക്കെയെന്നു നോക്കാം:

പാസ്പോര്‍ട്ടിനും ഐഡി കാര്‍ഡിനും മറ്റും അപേക്ഷിക്കുന്നവര്‍ക്ക് അവ തപാല്‍ മുഖേന അയച്ചു കൊടുക്കാനുള്ള സംവിധാനം ആദ്യമായി നിലവില്‍ വരുന്നതാണ്, അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് രാജ്യത്തെ പ്രധാന മാറ്റങ്ങളിലൊന്ന്. അതത് ഓഫിസുകളില്‍ നേരിട്ട് ഹാജരായി ഇവ കൈപ്പറ്റുന്നതായിരുന്നു ഇതുവരെയുള്ള രീതി.

വിവാഹം കഴിയുമ്പോള്‍ സര്‍നെയിമില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം ഉദാരമാക്കുന്നതാണ് മറ്റൊരു മാറ്റം. വിവാഹിതരോ അല്ലാത്തവരോ ആയ ദമ്പതികളുടെ കുട്ടികള്‍ക്ക് പേരിടുന്ന കാര്യത്തിലും ഈ സര്‍നെയിം ഉപയോഗ ചട്ടം ഇനി ഉദാരമായിരിക്കും.

രാഷ്ട്രീയ മാറ്റങ്ങളില്‍ പ്രധാനം രാജ്യത്ത് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് തന്നെ. ബജറ്റ് തയാറാക്കുന്നതിലെ അഭിപ്രായ വ്യത്യാസങ്ങളാണ് സര്‍ക്കാരിന്റെ വീഴ്ചയ്ക്കും ഇടക്കാല തെരഞ്ഞെടുപ്പിലേക്കും നയിച്ചത്. അതുകൊണ്ടു തന്നെ 2025 നവംബറെങ്കിലമാകാതെ അടുത്ത ബജറ്റ് പൂര്‍ണാമാകാന്‍ വഴിയില്ല.

തൊഴിലാളികളുടെ ഗ്രോസ് സാലറിയുടെ 14.6 ശതമാനമാണ് നിലവില്‍ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് കവറേജായി ഈടാക്കുന്നത്. ഇത് തൊഴിലാളിയും തൊഴിലുടമയും തുല്യമായി പങ്കുവയ്ക്കുന്നു. എന്നാല്‍, ഈ വര്‍ഷം മുതല്‍ തൊഴിലാളികള്‍ക്ക് അധിക തുക അടച്ചാല്‍ കൂടുതല്‍ അസുഖങ്ങള്‍ക്കും ചികിത്സകള്‍ക്കും കവറേജ് ഉറപ്പാക്കാന്‍ സാധിക്കും.

ദീര്‍ഘകാല നഴ്സിങ് കെയര്‍ ഉറപ്പാക്കുന്ന ലോങ് ടേം കെയര്‍ ഇന്‍ഷുറന്‍സിലേക്കുള്ള കോണ്‍ട്രിബ്യൂഷനില്‍ വര്‍ധന പ്രാബല്യത്തില്‍ വരുന്നതും പുതുവര്‍ഷത്തിലാണ്. 0.2 ശതമാനം വര്‍ധിച്ച് 3.6 ശതമാനമാകും.

ചൈല്‍ഡ് ബെനിഫിറ്റ് പേയ്മെന്റുകളില്‍ അഞ്ച് യൂറോ വര്‍ധനയാണ് ഈ വര്‍ഷം നടപ്പാക്കാന്‍ പോകുന്നത്. ഹൗസിങ് ബെനിഫിറ്റില്‍ 15 ശതമാനവും വര്‍ധന വരും.

ബേസിക് ടാക്സ്~ഫ്രീ ത്രെഷോള്‍ഡില്‍ വര്‍ധന പ്രാബല്യത്തില്‍ വരും. ടാക്സ് ഡിക്ളറേഷനുള്ള അവസാന തീയതി ജൂലൈ 31 ആയി പുനസ്ഥാപിക്കും. കോവിഡ് സമയത്ത് നല്‍കിയ ഇളവ് എടുത്തുകളയുന്നതോടെയാണിത്.

ഈ വര്‍ഷം തൊഴിലാളികളുടെ മിനിമം മണിക്കൂറിന് വേതനം 12.41 യൂറോ എന്നത് 12.82 യൂറോയായി വര്‍ധിക്കും. ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി കുറയും.
- dated 02 Jan 2025


Comments:
Keywords: Germany - Otta Nottathil - germany_major_changez_2025 Germany - Otta Nottathil - germany_major_changez_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
german_visa_indins_process
ഇന്ത്യക്കാര്‍ക്ക് ജര്‍മനി കൂടുതല്‍ വിസ നല്‍കും; പക്ഷേ, എങ്ങനെ? Recent or Hot News
തുടര്‍ന്നു വായിക്കുക
flight_cancelled_frankfurt_munich_worst_weather
ശൈത്യം ശക്തമായി ; മ്യൂണിക്ക്, ഫ്രാങ്ക്ഫര്‍ട്ട് വിമാനങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
weather_terror_snowfall_germany
പ്രകൃതിയും പരിസ്ഥിതിയും ജര്‍മ്മനിയെ താറുമാറാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
germany_mixed_labour_opportunities_2025
പുതുവര്‍ഷം: ജര്‍മന്‍ തൊഴില്‍ വിപണിയില്‍ സമ്മിശ്ര സാധ്യതകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
germany_italy_more_visa_2025
ജര്‍മനിയും ഇറ്റലിയും ഈ വര്‍ഷം കൂടുതല്‍ വിസ നല്‍കും
തുടര്‍ന്നു വായിക്കുക
germany_house_rent_changes_2025
ജര്‍മനിയിലെ വീട്ടുടമകളും വാടകക്കാരും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us