തായ്ലന്‍ഡില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായി

News Photo 1 - Other Countries - Otta Nottathil - thaland_same_sex_wedding
ബാങ്കോക്ക്: പുതു ചരിത്രം കുറിച്ച് തായ്ലാന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ നൂറുകണക്കിനു സ്വവര്‍ഗ ദമ്പതികകളാണ് നിയമപരമായി വിവാഹിതരായത്. തായ്ലാന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിനുള്ള നിയമം നിലവില്‍ വരുന്നതോടെ, തായ്വാനും നേപ്പാളിനും ശേഷം സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്ന ഏഷ്യന്‍ രാജ്യമായി തായ്ലന്‍ഡ് മാറി.

പുരുഷന്മാര്‍, സ്ത്രീകള്‍, ഭര്‍ത്താക്കന്മാര്‍, ഭാര്യമാര്‍ എന്നതിനുപകരം ലിംഗ~നിഷ്പക്ഷ പദങ്ങളായിരിക്കും ഇനി രാജ്യത്ത് ഉപയോഗിക്കുക. ഇതുകൂടാതെ, ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വിവാഹം കഴിക്കാനും ഈ നിയമം അനുമതി നല്‍കുന്നുണ്ട്. സ്വവര്‍ഗ വിവാഹിതരായ എല്ലാ ദമ്പതികള്‍ക്കും ദത്തെടുക്കലിനും അനന്തരാവകാശവത്തിനും അനുമതിയുണ്ടാകും.

ലെസ്ബിയന്‍ ദമ്പതികളായ സുമലി സുഡ്സൈനെറ്റ് (64), തനഫോണ്‍ ചോഖോങ്സുങ് (59) എന്നിവരാണ് ആദ്യമായി നിയമപ്രകാരം വിവാഹിതരായത്. "ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. 10 കൊല്ലത്തോളമായി ഞങ്ങള്‍ ഈ ദിവസത്തിനായി കാത്തിരിക്കുന്നു" എന്ന് വെളുത്ത വധുവിന്‍റെ ഗൗണ്‍ ധരിച്ച തനാഫോണ്‍ പറഞ്ഞു. "സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിലൂടെ സ്ത്രീ~പുരുഷ ദമ്പതികളുടെ അതേ അവകാശങ്ങള്‍ ഞങ്ങള്‍ക്കും ലഭിക്കുന്നു. ഈ നിമിഷത്തെ വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല." സുമലീ മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹ മോതിരങ്ങളും പരമ്പരാഗത വിവാഹ വസ്ത്രങ്ങളും ധരിച്ച നിരവധി ദമ്പതികളാണ് ബാങ്കോക്ക് ൈ്രപഡ് സംഘടിപ്പിച്ച എല്‍ജിബിടിക്യു സമൂഹ വിവാഹത്തിനായി ഒഴുകിയെത്തിയത്. വിവാഹ ഫോമുകള്‍ പൂരിപ്പിക്കാന്‍ ദമ്പതികളെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെ നീണ്ട നിരയും മറ്റ് നിരവധി ആളുകളുമായി പ്രദേശം സന്തോഷകരമായ നിമിഷങ്ങള്‍ കൊണ്ട് നിറഞ്ഞുനിന്നു.

കഴിഞ്ഞ ജൂണില്‍ നടന്ന ചരിത്രപരമായ പാര്‍ലമെന്റ് വോട്ടെടുപ്പിലാണ് സ്വവര്‍ഗ വിവാഹ ബില്‍ പാസായത്. ഈ നിയമം സെപ്റ്റംബറില്‍ രാജാവ് മഹാ വജിറലോങ്കോണ്‍ അംഗീകരിക്കുകയും 120 ദിവസത്തിനു ശേഷം പ്രാബല്യത്തില്‍ വരുകയും ചെയ്തു. നിമനം നടപ്പിലാവുന്നതോടെ ദിവസത്തില്‍ നൂറുകണക്കിന് ആളുകള്‍ ഇത്തരത്തില്‍ എത്തി വിവാഹം രജിസ്ററര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- dated 24 Jan 2025

Comments:

Keywords: Other Countries - Otta Nottathil - thaland_same_sex_wedding Other Countries - Otta Nottathil - thaland_same_sex_wedding,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.