Today: 11 Apr 2021 GMT   Tell Your Friend
Advertisements
യുക്രെയ്ന്‍ വിമാനാപകടം: തെറ്റ് സമ്മതിച്ച് ഇറാന്‍
Photo #1 - Other Countries - Otta Nottathil - 7420215iran
യുക്രെയ്ന്‍ വിമാനാപകടം: തെറ്റ് സമ്മതിച്ച് ഇറാന്‍

തെഹ്റാന്‍: തങ്ങളുടെ മിസൈല്‍ ഇടിച്ചാണ് യുക്രെയ്ന്‍ യാത്രാവിമാനം തകര്‍ന്നതെന്ന് ഇറാന്റെ കുറ്റസമ്മതം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന വിമാന ദുരന്തത്തെക്കുറിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ടിലാണ്, വ്യോമ പ്രതിരോധ ഉദ്യോഗസ്ഥന് പറ്റിയ പിഴവ് എടുത്തുപറയുന്നത്. വികലമായി സ്ഥാപിച്ച റഡാറില്‍ നിന്നുള്ള തെറ്റായ സന്ദേശം ഓപറേറ്റര്‍ കൈമാറുകയും തുടര്‍ന്ന് സേന, മിസൈല്‍ തൊടുത്ത് വിമാനം വീഴ്ത്തുകയുമായിരുന്നു.

അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കെ ശത്രുവിമാനമെന്ന് കരുതിയാണ് ഇറാന്‍ മിസൈല്‍ അയച്ചത്. ഇറാന്‍ റവലൂഷനറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് ഇറാന്‍, ഇറാഖിലെ യു.എസ് എംബസിക്കുനേരെ മിസൈല്‍ ആക്രമണം നടത്തിയ അന്നുതന്നെയാണ് യുക്രെയ്ന്‍ യാത്രാവിമാനം തെഹ്റാനില്‍ തകര്‍ന്നുവീഴുന്നത്്.

ജനുവരി എട്ടിന് തെഹ്റാനില്‍ നിന്ന് കീവിലേക്കു പുറപ്പെട്ട യുക്രെയ്ന്‍ വിമാനം, പറന്നുയര്‍ന്നയുടന്‍ ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് വെടിവെച്ചിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചു. കൊല്ലപ്പെട്ടവരിലേറെയും കാനഡക്കാരായിരുന്നു. തുടക്കത്തില്‍ തങ്ങളുടെ പങ്ക് ഇറാന്‍ സമ്മതിച്ചിരുന്നില്ല. മൂന്ന് ദിവസത്തിന് ശേഷമാണ്, വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് ഇറാന്‍ അറിയിച്ചത്.

വിമാനം വീഴ്ത്തിയ സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് സൈനിക പ്രോസിക്യൂട്ടര്‍ ഗുലാം അബ്ബാസ് തൊര്‍ക്കിയെ ഉദ്ധരിച്ച് ഇറാനിലെ മിസാന്‍ വാര്‍ത്ത ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തൊര്‍ക്കി തയാറായില്ലെന്ന് മിസാന്‍ പറയുന്നു. അതേസമയം, അന്വേഷണം തൃപ്തികരമല്ലെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കലേബ പറഞ്ഞു.
- dated 07 Apr 2021


Comments:
Keywords: Other Countries - Otta Nottathil - 7420215iran Other Countries - Otta Nottathil - 7420215iran,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us