Today: 01 Mar 2021 GMT   Tell Your Friend
Advertisements
മരംകൊണ്ട് ഉപഗ്രഹം നിര്‍മിക്കാന്‍ ജപ്പാന്‍
Photo #1 - Other Countries - Otta Nottathil - 301220205japan

ടോക്യോ: മരംകൊണ്ടുള്ള ലോകത്തെ ആദ്യ കൃത്രിമോപഗ്രഹം നിര്‍മിക്കാന്‍ ജപ്പാന്‍ തയ്യാറെടുക്കുന്നു. 2023~ഓടെ ഇതു വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. ക്യോട്ടോ സര്‍വകലാശാലയും സുമിടോമോ ഫോറസ്ട്രി എന്ന ജാപ്പനീസ് കമ്പനിയും ചേര്‍ന്നാണ് ഉപഗ്രഹം നിര്‍മിക്കുക.

ബഹിരാകാശത്തിലേക്ക് കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍ അവയുണ്ടാക്കുന്ന മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയാണ് പുതിയ പരീക്ഷണത്തിന്റെ ലക്ഷ്യം. വിവിധ മരങ്ങളുടെ തടികള്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തുമെന്ന് സുമിടോമോ ഫോറസ്ട്രി കമ്പനി അറിയിച്ചു.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോള്‍ എല്ലാ ഉപഗ്രഹങ്ങളും കത്തിനശിക്കുമെങ്കിലും ഇതില്‍നിന്നുള്ള ചെറിയ അലുമിനം ഓക്സൈഡ് കണങ്ങള്‍ നശിക്കാതെ അന്തരീക്ഷത്തില്‍ നിലനില്‍ക്കുമെന്ന് ക്യോട്ടോ സര്‍വകലാശാലയിലെ പ്രൊഫസറും ജാപ്പനീസ് ബഹിരാകാശശാസ്ത്രജ്ഞനുമായ തകാവോ ഡോയി പറഞ്ഞു. ഇത് ഭൂമിയെ ദോഷകരമായി ബാധിക്കും. ഉപഗ്രഹങ്ങള്‍ മരംകൊണ്ടുള്ളതാണെങ്കില്‍ ഭൂമിയിലേക്ക് തിരികെയെത്തുമ്പോള്‍ പൂര്‍ണമായും കത്തിനശിക്കും.
- dated 30 Dec 2020


Comments:
Keywords: Other Countries - Otta Nottathil - 301220205japan Other Countries - Otta Nottathil - 301220205japan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us