Today: 18 Aug 2019 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡിലെ അക്രമി നയരേഖ പ്രഖ്യാപിക്കുന്നത് ആക്രമണത്തിന് 9 മിനിറ്റ് മുന്‍പ്
Photo #1 - Newzeland - Otta Nottathil - 18320195jacinda

ഓക്ക്ലാന്‍ഡ്: ന്യൂസിലന്‍ഡിലെ ൈ്രകസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളില്‍ ആക്രമണം നടത്തിയ ബ്രന്റണ്‍ ടാറന്റ്, ആക്രമണം നടത്തുന്നതിന് ഒമ്പതു മിനിറ്റ് മുമ്പാണ് താനടക്കം 30 പേര്‍ക്ക് 74 പേജുള്ള നയരേഖ അയച്ചു തന്നതെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍.

ആക്രമണം നടത്തുന്ന സ്ഥലമോ മറ്റ് വിവരങ്ങളോ ഇ~മെയില്‍ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. രണ്ട് മിനിറ്റിനുള്ളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഇത് കൈമാറിയെങ്കിലും തടയാന്‍ സാധിക്കാതിരുന്നതിനു കാരണമിതാണെന്നും ജസീന്ത. അതേസമയം, പ്രതി കൂടുതല്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും, അതു തടയാന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ആക്രമണത്തിന്‍െറ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വലിയ തെറ്റാണ്. ഇക്കാര്യത്തില്‍ ഫേസ്ബുക്ക് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗുമായി വിശദീകരണം തേടിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ബുധനാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ 10,000 ഡോളറിന്‍െറ ധനസഹായം അനുവദിക്കും.

ആക്രമിയെ നടപടികള്‍ക്കുശേഷം ആസ്ട്രേലിയയിലേക്ക് നാടുകടത്തണമെന്ന് ചില കോണുകളില്‍നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, ന്യൂസിലന്‍ഡിലെ നിയമവ്യവസ്ഥക്കനുസരിച്ച ഏറ്റവും വലിയശിക്ഷ നല്‍കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജസീന്ത കൂട്ടിച്ചേര്‍ത്തു.
- dated 17 Mar 2019


Comments:
Keywords: Newzeland - Otta Nottathil - 18320195jacinda Newzeland - Otta Nottathil - 18320195jacinda,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28720198christchurch
ന്യൂസിലാന്‍ഡ് ഭീകരാക്രമണം: ഇരകളുടെ ബന്ധിക്കളെ സൗദി ഹജ്ജിനു ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
15620199tarrant
ന്യൂസിലന്‍ഡ് ഭീകരാക്രമണം: പ്രതി കുറ്റം നിഷേധിച്ചു
തുടര്‍ന്നു വായിക്കുക
4520197jacinta
കുട്ടിയൊന്നായപ്പോള്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാകുന്നു
തുടര്‍ന്നു വായിക്കുക
283201910jacinda
ന്യൂസീലാന്‍ഡ് പ്രധാനമന്ത്രിക്ക് വധഭീഷണി
തുടര്‍ന്നു വായിക്കുക
26320195jacinda
ക്റൈസ്ററ് ചര്‍ച്ച് ഭീകരാക്രമണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
25320198nz
ന്യൂസിലന്‍ഡ് ഭീകരാക്രമണം: ഇരകള്‍ക്ക് 74 ലക്ഷം ഡോളര്‍
തുടര്‍ന്നു വായിക്കുക
23320198jacinda
ന്യൂസിലന്‍ഡ് പ്രധാനമന്ത്രിക്ക് യുഎസിലും പ്രശംസ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us