Today: 26 May 2025 GMT   Tell Your Friend
Advertisements
ജര്‍മ്മനിയിലെ മലയാളി ബാഡ്മിന്റണ്‍ ലീഗ് വിജയകരമായി നടത്തി
Photo #1 - Germany - Otta Nottathil - Malayalee_Badminton_League_2025_end
ബര്‍ലിന്‍: ജര്‍മനിയിലെ മലയാളി ബാഡ്മിന്റണ്‍ ലീഗ് (MBL) എട്ടാം സീസണ്‍ ആവേശോജ്ജ്വലമായി സമാപിച്ചു. ഫ്രാങ്ക്ഫര്‍ട്ട് ഫാല്‍ക്കണ്‍സ് ക്ളബ്ബാണ് ഇത്തവണ ആതിഥേയത്വം വഹിച്ചത്. ജര്‍മ്മനിയിലെ ക്ളബ്ബുകള്‍ക്ക് പുറമെ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് ഒരു ടീം ഇത്തവണ പങ്കെടുത്തത് യൂറോപ്യന്‍ മേഖലയിലേയ്ക്ക് എംബിഎല്‍ ലീഗിന് സ്വീകാര്യത വര്‍ദ്ധിക്കുന്നതിന്റെ തെളിവാണന്ന് സംഘാടകര്‍ പറഞ്ഞു.

മെയ് മൂന്നിന് ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബി.എസ്. മുബാറക് ഷട്ടില്‍ അടിച്ച് ടൂര്‍ണ്ണമെന്റ് കിക്കോഫ് ചെയ്തു. ജര്‍മ്മനിയിലെ മലയാളികളെ ബാഡ്മിന്റണിലൂടെ ഒന്നിപ്പിക്കുന്ന എംബിഎല്‍ പോലുള്ള കൂട്ടായ്മകളുടെ പ്രാധാന്യം കോണ്‍സുല്‍ ഉദ്ഘാടനപ്രസംഗത്തില്‍ എടുത്തുപറഞ്ഞു. പെഹല്‍ഗാമിലെ ധീരരക്തസാക്ഷികള്‍ക്ക് ഒരു മിനിറ്റുനേരം മൗനാഞ്ജ്ജലിയര്‍പ്പിച്ചു. സംഘാടക ടീമിന് വേണ്ടി ഡോ. ഷൈജുമോന്‍ ഇബ്രാഹിംകുട്ടി സ്വാഗതം ആശംസിച്ചു. ബാഡ്മിന്റണ്‍ ലീഗിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെപ്പറ്റി ഡോണി ജോര്‍ജ്ജ് വിശദീകരിച്ചു.

രാവിലെ ആരംഭിച്ച മല്‍സരങ്ങള്‍ രാത്രി വരെ നീണ്ടുനിന്നു. നാല്പതോളം ഡബിള്‍സ് ടീമുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ ടീമുകളുടെ സേര്‍വും സ്മാഷും കോര്‍ട്ടിനെ തീപിടിപ്പിക്കുക മാത്രമല്ല ഓരോ പോയിന്റും നേടാന്‍ വാശിയേറിയ പോരാട്ടംതന്നെ കാഴ്ചവെച്ചു.

ഫൈനലില്‍ ഹൈഡല്‍ബര്‍ഗില്‍ നിന്നുള്ള അനൂപ്, ഗണേഷ് കൂട്ടുകെട്ട് ജേതാക്കളായി കപ്പ് ഉയര്‍ത്തി. സ്ററുട്ട്ഗാര്‍ട്ടില്‍ നിന്നുള്ള അബിന്‍, നബീല്‍ ടീം രണ്ടാം സ്ഥാനം നേടി. ഹൈഡല്‍ബര്‍ഗില്‍ നിന്നുള്ള ജയ്, സുമേഷ് സഖ്യം മൂന്നാം സ്ഥാനം കരസ്ഥമാക്കി.. ലോറാക്കില്‍ നിന്നുള്ള അവറാച്ചന്‍, ലിബിന്‍ എന്നിവരുടെ ടീം നാലാം സ്ഥാനം നേടി.

ഓരോ മല്‍സരത്തിലും ടീമുകളുടെ പോരാട്ടവീര്യം ഏറെ പ്രകടമായിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് ടീമിലെ അരുണ്‍കുമാര്‍ നായര്‍ നന്ദി പറഞ്ഞു.

ഫ്രാങ്ക്ഫര്‍ട്ട് ഫാല്‍ക്കണ്‍സിലെ വ്യാസന്‍ ബാലചന്ദ്രന്‍, ബിനീഷ് വര്‍ഗീസ്, നിതിന്‍ ജനാര്‍ദനന്‍, നെബു ജോണ്‍, ജിമ്മി തോമസ്, എബി അനില്‍ ബാബു, അന്‍വര്‍ അക്ബര്‍ എന്നിവരാണ് ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചത്. അമരീഷ് രാജന്‍, റെജിന്‍ കുമാര്‍, അരുണ്‍ രാധാകൃഷ്ണന്‍ നായര്‍, ഹന്‍സ് പോള്‍ ആന്റണി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു.

കളിക്കളത്തിലെ പോരാട്ടങ്ങള്‍ക്ക് പുറമെ, ഇത്തവണത്തെ എംബിഎല്ലിന് നാടന്‍ തട്ടുകട മറ്റൊരു പ്രത്യേകതയായി. കളിയുടെ ആവേശത്തില്‍ അടിച്ചു തളര്‍ന്ന താരങ്ങള്‍ക്കും കളി കാണാനെത്തിയവര്‍ക്കും രുചികരമായ വിഭവങ്ങളുമായി തട്ടുകട ഒരുക്കിയത് ബാസ്ററ്യന്‍ സേവ്യറും ടീമുമാണ്. കപ്പയും ബീഫും മുതല്‍ കട്ടന്‍ ചായ വരെ തട്ടുകടയില്‍ ലഭ്യമായിരുന്നു.

പരിപാടിയുടെ സ്പോണ്‍സര്‍മാരായ Dom Ventas, ANCK, Scent Up Perfumes & MALAYALI Beer, എന്നിവര്‍ MBL ഇപ്രാവശ്യത്തെ ടൂര്‍ണ്ണമെന്റിന് പുതിയ ചലനാത്മകത നല്‍കി ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ മലയാളി ലീഗ് ടൂര്‍ണ്ണമെന്റ് യൂറോപ്പിന്റെ നെറുകയില്‍ എത്തിയ്ക്കുമെന്ന നിശ്ചയത്തോടെയാണ് ടീമുകള്‍ പിരിഞ്ഞത്.

ജര്‍മ്മനിയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള മലയാളി ഷട്ടില്‍ പ്രേമികള്‍ ഒത്തുചേര്‍ന്നപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ട് ശരിക്കും ഒരു കളിക്കളമായി മാറിയെന്നു മാത്രമല്ല ഒരുമയുടെയും സൗഹൃദത്തിന്റെയും സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെയും സംഗ മഭൂമിയായി.
- dated 25 May 2025


Comments:
Keywords: Germany - Otta Nottathil - Malayalee_Badminton_League_2025_end Germany - Otta Nottathil - Malayalee_Badminton_League_2025_end,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Kerala_samajam_Cologne_new_office_bearers_2025_27
കൊളോണ്‍ കേരള സമാജത്തിന് പുതിയ സാരഥികള്‍ ; ജോസ് പുതുശേരി വീണ്ടും പ്രസിഡന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
Indian_foreign_minister_S_Jaishankar_visited_berlin_may_23_2025
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നുമെന്ന് പുതിയ ജര്‍മന്‍ വിദേശകാര്യമന്ത്രി വാഡെഫുള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
military_service_for_youngs_mandatory_germany_Wehrpflicht
ജര്‍മനിയിലെ യുവാക്കള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
DB_verkehr_stoerungen_germany_geht_weiter
ജര്‍മന്‍ റയില്‍ യാത്ര തടസങ്ങള്‍ ഉടനെ ഒഴിവാക്കാനാവില്ലന്ന് ഡിബ Recent or Hot News
തുടര്‍ന്നു വായിക്കുക
kneif_attack_hamburg_convict_admitted_in_psychiatry
ഹാംബുര്‍ഗ് കത്തി ആക്രമണ കേസിലെ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
hamburg_railway_station_knife_attack
ഹാംബര്‍ഗ് റെയില്‍വേ സ്റേറഷനില്‍ കത്തിക്കുത്ത്, 18 പേര്‍ക്കു പരുക്ക്; യുവതി അറസ്ററില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us