Today: 27 Jan 2021 GMT   Tell Your Friend
Advertisements
മലരിലെ മൗനത്തെ സംഗീത വസന്തമാക്കിയ എസ്പിബിയ്ക്ക് പ്രണാമം
Photo #1 - India - Otta Nottathil - sp_balasubrahmanyam_passed_away
മലരിലെ മൗനത്തെ സംഗീത വസന്തമാക്കിയ
എസ്പിബിയ്ക്ക് പ്രണാമം. അതേ പാടിത്തീരാത്ത ഒരു സന്ദരഗാനമായി സംഗീതലോകത്ത് അനശ്വരത തീര്‍ത്ത ആ ഗായകന്‍ വിടപറഞ്ഞു. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ 1946 ല്‍ ജനിച്ച എസ്.പി. ബാലസുബ്രപ്മണ്യം ബാല്യത്തിലെ ഹരികഥാകലാകാരനായി മാറിയെങ്കിലും സിനിമയില്‍ എത്തിയതോടെ ഒരു ഗാനവസന്തമായി മാറുകയായിരുന്നു.മാതൃഭാഷയായ തെലുങ്കിലാണ് ആദ്യം പാടുന്നത്. പിന്നീട് എന്‍ജിനീയറിങ് പഠനത്തിനായി ചെനൈ്നയിലെത്തിയ അദ്ദേഹം തമിഴകത്തിന്റെ സ്വന്തമാവുകയായിരുന്നു.

ഒരു ഗാനവസന്തമോ അതോ ഗാന സാഗരമോ ഏതാണന്നുറപ്പിയ്ക്കാന്‍ പ്രയാസമാണ് ഈ സംഗീത വിസ്മയത്തെ. അത്രത്തോളം ഘനാംഭീര്യമുണ്ട് ആ സ്വരഗംഗാപ്രവാഹത്തിന്. ഓരോ ഗാനം പാടുമ്പോഴും അതിലലിഞ്ഞ് പാട്ടിന്റെ ആത്മാവായി നിര്‍ഗളിയ്ക്കുന്ന സ്വരസൗന്ദര്യം ഇന്‍ഡ്യയില്‍ മറ്റാര്‍ക്കാണുള്ളത്. കേള്‍ക്കുന്തോറും വീണ്ടും കേള്‍ക്കാന്‍ ആവേശം തോന്നുന്ന സ്വരം അതിന്റെ മധുരിമ ഹൃദയത്തില്‍ ചേക്കേറുമ്പോഴുണ്ടാകുന്ന മാന്ത്രികത്വം അതുതന്നെയാണ് എസ്പിബിയെ വേറിട്ടതാക്കുന്നതും. ഘിന്ദി ഉച്ചാരണം ശരിയല്ലെന്നു പറഞ്ഞു മാറ്റി നിര്‍ത്തിയ ഗായകനെ ഒടുവില്‍ ബോളിവുഡിലെ സംഗീത ചക്രവര്‍ത്തിയാക്കിയത് ദൈവനിയോഗം. ബോളിവുഡിലെ ഹിറ്റുകളുടെ രാജകുമാരനായി തിളങ്ങിയപ്പോള്‍ ഹിന്ദി സിനിമാലോകം നമിയ്ക്കുക മാത്രമല്ല ഒരു ഭാഷതന്നെ കടപ്പെടുകയായിരുന്നു അദ്ദേഹത്തോട്.

സംഗീതം പഠിച്ചിട്ടില്ലാത്ത എസ്.പി. ബാലസുബ്രപ്മണ്യം. ഭാരതത്തിലെ സിനിമാ സംഗീത്തിലെ സ്വരനിറവും സ്വരസാഗരവുമായിരുന്നു, 16 ഭാഷകളില്‍ പാടിയിട്ടുള്ള എസ്.പി.ബി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകളാണ് ഇതുവരെ പാടിയത്.ഇന്ത്യന്‍ സിനിമയെ പതിറ്റാണ്ടുകള്‍ കീഴടക്കിയ മറ്റൊരുഗായകനില്ല. നാലുതലമുറയിലെ നായകരുടെ സ്വരത്തില്‍ ഗാനം ആലപിച്ച ഇതിഹാസമായിരുന്നു ബാലു. ഏഴുതലമുറ ഓര്‍ക്കാനുള്ള ഗാനങ്ങള്‍ ആലപിച്ചാണ് അരങ്ങൊഴിഞ്ഞത്.നിരവധി മലയാള ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിന് കെ.വി മഹാദേവന്‍ ചിട്ടപ്പെടുത്തിയ സ്വരങ്ങളിലൂടെ എസ്.പി.ബി ഇന്ത്യന്‍ സിനിമാ സംഗീതത്തിന് അനിഷേധ്യനാവുകയായിരുന്നു.ആദ്യ ദേശീയ പുരസ്കാരം ശങ്കരാഭരണത്തിലൂടെ തന്നെ ലഭിച്ചു. 1980 ല്‍. ഭാഷപ്രശ്നമല്ലാത്ത ഗായകന്‍ ആറുതവണകൂടി ദേശീയ പുരസ്ക്കാരം നേടി. തൊട്ടടുത്തവര്‍ഷം ഹിന്ദി ചിത്രമായ എക് ദുജെ കേലിയെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന് വീണ്ടും തൊപ്പിയില്‍ ഒരു തൂവല്‍കൂടി.

തമിഴകത്തിലെ സംഗീത സാമ്രാട്ടുകളായ സാക്ഷാല്‍ ഇളയരാജയും, എആര്‍ റഹ്മാനും ഗംഗൈ അമരനും. വിദ്യാസാഗറും ഒക്കെ എസ്പിയുടെ സ്വരത്തെ ഊന്നത്യത്തിലെത്തിച്ചു. തമിഴ് പാട്ടിന് ആദ്യ ദേശീയപുരസ്കാരം നേടുന്നത് 1983 ലാണ്. സംഗീത ലോകത്തെ ഒട്ടനവധി പുരസ്ക്കാരങ്ങള്‍ നേടിയ അദ്ദേഹത്തെ 2001 ല്‍ പത്മശ്രീ പുരസ്ക്കാരവും 2011 ല്‍ പത്മഭൂഷന്‍ പുരസ്ക്കാരവും നല്‍കി രാജ്യം ആദരിച്ചു.

ഇന്‍ഡ്യന്‍ സംഗീതലോകത്തിനൊപ്പം മലരിലെ മൗനത്തില്‍ ആഴ്ന്നിറങ്ങിയ ഗായക വസന്തത്തിന് പ്രവാസിഓണ്‍ലൈനും ആദരാജ്ഞലികള്‍ അര്‍പ്പിയ്ക്കുന്നു.. ഒപ്പം ഹൃദയ പ്രണാമം

Pls Subsrcibe Share & Like

https://youtu.be/Jzgm7w4nHSU
- dated 25 Sep 2020


Comments:
Keywords: India - Otta Nottathil - sp_balasubrahmanyam_passed_away India - Otta Nottathil - sp_balasubrahmanyam_passed_away,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26120217republic
റിപ്പബ്ളിക് ദിന സ്മരണയില്‍ ഇന്ത്യ Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_diplomacy_india
ഇന്‍ഡ്യയുടെ വാക്സിന്‍ നയതന്ത്രത്തില്‍ അല്‍ഭുതപ്പെട്ട് ലോകരാജ്യങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22120217serum
ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ കേന്ദ്രത്തിലെ തീപിടിത്തില്‍ ദുരൂഹത തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_budget_2021_pravasi
കേരള ബജറ്റില്‍ പ്രവാസിയ്ക്കുള്ളത്
തുടര്‍ന്നു വായിക്കുക
10120215flag
യുഎസ് പാര്‍ലമെന്റ് ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയുമായെത്തിയ മലയാളിക്കെതിരേ പരാതി
തുടര്‍ന്നു വായിക്കുക
gmpc_inagurated_by_kerala_governor
ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു
തുടര്‍ന്നു വായിക്കുക
gmpc_inagural_ceremony_jan_6
ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് ഉദ്ഘാടനം ബുനാഴ്ച തിരുവനന്തപുരത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us