ഭാരതത്തിന്റെ വ്യവസായ ഭീഷ്മാചാര്യര്‍ എന്നു വിശേഷിപ്പിയ്ക്കാവുന്ന ടാറ്റ ഉപ്പു തൊട്ട് സോഫ്റ്റ്വെയര്‍ വരെ, ഉടുപ്പു തൊട്ട് വിമാനവും ആഡംബര കാറുകളും വരെ ഉണ്ടാക്കി. ടാറ്റാ ഗ്രൂപ്പ് മുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ആറ് ഭൂഖണ്ഡങ്ങളിലായി 100 ലേറെ രാജ്യങ്ങളിലും സാന്നിധ്യം. ടാറ്റാ ഗ്രൂപ്പ് എന്ന ഇന്ത്യയിലെ ഏറ്റവും വമ്പന്‍ ബിസിനസ് സാമ്രാജ്യത്തെ ഈ മികവുകളിലേക്ക് ഉയര്‍ത്തിയതിന് പിന്നിലെ സുപ്രധാന വ്യക്തി രത്തന്‍ ടാറ്റയായിരുന്നു.
രാജ്യാന്തരതലത്തില്‍ കെമിക്കല്‍, വാഹനം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം എന്നിങ്ങനെ ഏത് രംഗത്തും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതില്‍ എന്നും മുന്‍നിരയിലുള്ള പ്രസ്ഥാനവുമാണ് ടാറ്റാ ഗ്രൂപ്പ്. 1991ല്‍ ജഹാംഗീര്‍ രത്തന്‍ജി ദാദോഭോയ് ടാറ്റ എന്ന ജെ.ആര്‍.ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റാ ഗ്രൂപ്പിന്റെ അഞ്ചാമത്തെ മുഖമായി ടാറ്റയുടെ തലപ്പത്തെത്തി. ടാറ്റയെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റി.
2000 ല്‍ പത്മഭൂഷണും 2008 ല്‍ പത്മവിഭൂഷണും ലഭിച്ചു. 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയൊഴിഞ്ഞത്.
2017 ജനുവരിയില്‍ എന്‍.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയര്‍മാനായി.
നവല്‍ ടാറ്റയുടെയും സുനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28നു ജനനം. അവിവാഹിതന്‍.10,000 കോടി ഡോളര്‍ (ഏകദേശം 6.6 ലക്ഷം കോടി രൂപ) വിറ്റുവരവുള്ള കമ്പനിയായി ടാറ്റയെ വളര്‍ത്തി. വരുമാനം 40 ഇരട്ടി വര്‍ധിച്ചു; ലാഭം 50 ഇരട്ടിയും ആയി. രത്തന്‍ ടാറ്റ പടിയിറങ്ങുമ്പോഴേക്കും ടാറ്റ സ്റ്റീല്‍ ലോകത്തെ 10 വലിയ ഉരുക്കുനിര്‍മാണ കമ്പനികളിലൊന്നായി മാറി. ടാറ്റ മോട്ടോഴ്സ് വാണിജ്യവാഹന വിപണിയില്‍ ലോകത്തെ 5 കമ്പനികളിലൊന്ന്. ടാറ്റ ഗ്ളോബല്‍ ബവ്റിജസ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനിയാണ്.ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യയില്‍ രൂപപ്പെടുത്തിയ കാര്‍ ആയി ടാറ്റ ഇന്‍ഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ ആയി നാനോ പുറത്തിറക്കിയതും സ്വച്ഛ് എന്ന പേരില്‍ സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ പുറത്തിറക്കിയതും ജനപ്രിയ നേട്ടങ്ങളാണ്.
അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.

Comments: