Today: 11 Apr 2021 GMT   Tell Your Friend
Advertisements
തിരുവനന്തപുരത്ത് പി.എസ്.സി റാങ്ക് ലിസ്ററുകാര്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു ; ആശ്വാസവുമായി ഉമ്മന്‍ ചാണ്ടി
Photo #1 - India - Otta Nottathil - psc_reank_holders_demo
തിരുവനന്തപുരം:പി.എസ്.സി റാങ്ക് ലിസ്ററുകാര്‍ പിണറായി സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഉദ്യോഗാര്‍ഥികളുടെ വ്യാപക പ്രതിഷേധം. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാര്‍ഥികള്‍ യാചനാ സമരം നടത്തി. തിരുവനന്തപുരത്ത് ലാസ്ററ് ഗ്രേഡ് ലിസ്ററിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യാചനാസമരവും മുട്ടിലിഴഞ്ഞു പ്രതിഷേധവുമാണ് നടത്തിയത്. സെക്രട്ടേറിയറ്റിന് സമീപം ഉദ്യോഗാര്‍ഥികള്‍ റോഡിലൂടെ പൊരിവെയിലത്ത് മുട്ടിലിഴഞ്ഞാണ് പ്രതിഷേധിച്ചത്.

സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റില്‍ നിന്ന് സമര പന്തലിലേക്കായിരുന്നു മുട്ടിലിഴയല്‍ പ്രതിഷേധം നടത്തിയത്. സമരത്തിനിടെ പലരും കുഴഞ്ഞുവീണു. ഏറെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് തലസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്.
അതേസമയം നിയമന വിവാദമവുമായി ബന്ധപ്പെട്ട് സമരം ശക്തമാകുന്നതിനിടെ കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരം അക്രമാസക്തമായി. പോലീസ് തീര്‍ത്ത ബാരിക്കേഡ് പിഴിതെടുത്ത് യൂത്ത് കോണ്‍പ്രവര്‍ത്തകര്‍ വയനാട് ദേശീയ പാത ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകവും പ്രയോഗിച്ചപ്പോള്‍ പോലീസിനെതിരേ കല്ലേറ് നടത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. സമരനേതാക്കളുമായി സംസാരിച്ച അദ്ദേഹം ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങള്‍ കേട്ടു മനസ്സിലാക്കി. സംസാരിക്കുന്നതിനിടെ ഉദ്യോഗാര്‍ഥികള്‍ ഉമ്മന്‍ചാണ്ടിയുടെ കാല് പിടിച്ചു കരയുകയും ചെയ്തു. പ്രശ്നങ്ങളുടെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയാണ് അദ്ദേഹം പോയത്.അതേസമയം
പിഎസ്സി റാങ്കഹോള്‍ഡേഴ്സിന്റെ സമരം ശക്തമായി തുടരുമ്പോഴും സ്ഥിരമാക്കല്‍ പ്രക്രിയ അവസാനിപ്പിക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.
- dated 15 Feb 2021


Comments:
Keywords: India - Otta Nottathil - psc_reank_holders_demo India - Otta Nottathil - psc_reank_holders_demo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
accident_helicopter_ma_yusufali
വ്യവസായി എം എ യൂസഫലിയും ഭാര്യയും ഹെലികോപ്റ്റര്‍ അപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
5420214covid
ഇന്ത്യയില്‍ പ്രതിദിന വര്‍ധന ലക്ഷത്തിനു മുകളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
aadhar_pan_card_connecting_date_extended_june_30
ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടി
തുടര്‍ന്നു വായിക്കുക
പാലാ നഗരസഭയില്‍ ഭരണപക്ഷമായ സിപിഎം, കോകോ.(എം) കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി ; സിപിഎം കൗണ്‍സിലര്‍ ആശുപത്രിയില്‍
തുടര്‍ന്നു വായിക്കുക
27320215ration
പട്ടിണി മരണം കൂട്ടുന്ന ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ!
തുടര്‍ന്നു വായിക്കുക
23320215sputnic
റഷ്യന്‍ വാക്സിന്റെ 20 കോടി ഡോസ് കൂടി ഇന്ത്യയില്‍ നിര്‍മിക്കും
തുടര്‍ന്നു വായിക്കുക
namam_k_muraleedharan
നേമത്ത് കളമൊരുങ്ങി ; ത്രികോണ പോരാട്ടത്തില്‍ തീ പാറും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us