Today: 15 Dec 2019 GMT   Tell Your Friend
Advertisements
മലയാളത്തിന് വീണ്ടും സുവര്‍ണ്ണത്തിളക്കം : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം
Photo #2 - India - Otta Nottathil - njanapeedam_akkitham_achuthan_namboothiri
ന്യൂഡല്‍ഹി: അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ്
പുരസ്കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി ഐകകണ്ഠ്യേനയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.

11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43 ഓളം കൃതികള്‍ രചിട്ടിട്ടുണ്ട്.93ാം വയസ്സിലാണ് അക്കിത്തത്തിന് പുരസ്കാരം ലഭിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് പ്രധാന കൃതി. അദ്ദേഹം എഴുതിയ ഈ കൃതിയില്‍ നിന്നുള്ള പ്രസക്തമായ ""വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികള്‍ ലോകം നെഞ്ചിലേറ്റിയ വരികളാണ്.

2017ല്‍ പദ്മശ്രീ നല്‍കി അക്കിത്തത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠപുരസ്കാരം ആണ്.കേന്ദ്രസംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്കാരം എന്നിവയും അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്.ജ്ഞാനപീഠം ലഭിച്ചത് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ ഒ.എന്‍.വി കുറുപ്പിനായിരുന്നു.തകഴി, എസ്കെ പൊറ്റക്കാട്, എംടി വാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരും ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയിട്ടുണ്ട്.
- dated 29 Nov 2019


Comments:
Keywords: India - Otta Nottathil - njanapeedam_akkitham_achuthan_namboothiri India - Otta Nottathil - njanapeedam_akkitham_achuthan_namboothiri,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us