Today: 19 Aug 2019 GMT   Tell Your Friend
Advertisements
കേരള കോണ്‍ഗ്രസ് പിളര്‍ന്നു ; ജോസ് കെ മാണി ബദല്‍ ചെയര്‍മാന്‍
Photo #1 - India - Otta Nottathil - kerala_congress_split_jose_k_mani_new_chairman_kottayam
കോട്ടയം: രണ്ടില കൈയ്യിലേന്തിയ കേരള കോണ്‍ഗ്രസ് എം വീണ്ടും പിളര്‍ന്നു. കോട്ടയത്ത് ചേര്‍ന്ന സമാന്തര സംസ്ഥാന സമിതി യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇ.ജെ.ആഗസ്തിയാണ് ജോസ് കെ മാണിയുടെ പേരു നിര്‍ദ്ദേശിച്ചത്.
437 അംഗ സംസ്ഥാന സമിതിയില്‍ 325 പേരും പങ്കെടുത്തെന്ന് ജോസ്മോന്‍ പക്ഷം അവകാശപ്പെട്ടു. യോഗത്തില്‍ പങ്കെടുത്തവര്‍ ഐക്യകണ്ഠേനയാണ് തീരുമാനത്തെ അംഗീകരിച്ചത്.തീരുമാനത്തില്‍ കെ.എം.മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് റോഷി അഗസ്ററിന്‍ എംഎല്‍എ പ്രതികരിച്ചു.

പാര്‍ട്ടി സെക്രട്ടറി കെ.എ ആന്റണി വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗം കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിലാണ് നടന്നത്. അടച്ചിട്ട ഹാളിലായിരുന്നു യോഗം നടന്നത്. ഇന്ന് ചേര്‍ന്നത് ബദല്‍ കമ്മറ്റി യോഗമല്ലെന്നും നിയമാനുസൃതം ആണെന്നും ന്ന് ജോസ് കെ മാണി വ്യക്തമാക്കി. കെ.എം മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിനെ പിളര്‍ത്തിയത്.
ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം പി.ജെ ജോസഫ് അംഗീകരിക്കാത്തതിനാല്‍ ജോസ് കെ മാണി വിഭാഗം ബദല്‍ യോഗം വിളിയ്ക്കുകയായിരുന്നു.

മോന്‍സ് ജോസഫ്, സി.എഫ്. തോമസ് എന്നീ രണ്ട് എംഎല്‍എമാര്‍ പി.ജെ.ജോസഫിനൊപ്പമാണ്. രണ്ടു പേര്‍ ജോസ് പക്ഷത്തുമാണ്.

പാര്‍ട്ടിയില്‍ അച്ചടക്കലംഘനം നടത്തിയതിന്റെ പേരില്‍ എംഎല്‍എ മാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കാനൊരുങ്ങുകയാണ് ജോസഫ്.
- dated 16 Jun 2019


Comments:
Keywords: India - Otta Nottathil - kerala_congress_split_jose_k_mani_new_chairman_kottayam India - Otta Nottathil - kerala_congress_split_jose_k_mani_new_chairman_kottayam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us