Today: 30 Oct 2020 GMT   Tell Your Friend
Advertisements
മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി അന്തരിച്ചു
Photo #1 - India - Otta Nottathil - ex_president_pranab_mukharji_passedaway
Photo #2 - India - Otta Nottathil - ex_president_pranab_mukharji_passedaway
ന്യൂഡെല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി (84) അന്തരിച്ചു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറെ ദിവസങ്ങളായി തലച്ചോറിലെ രക്തസ്രാവത്തിനും കോവിഡിനും ചികില്‍സയിലായിരുന്നു.

ഇന്ദിരാഗാന്ധി, പി.വി.നരസിംഹറാവു, മന്‍മോഹന്‍സിങ് എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു.ധനം, വിദേശകാര്യം, പ്രതിരോധം, വാണിജ്യം തുടങ്ങിയ സുപ്രധാനവകുപ്പുകളില്‍ മന്ത്രിയായി തിളങ്ങി. 1969 മുതല്‍ അഞ്ചുതവണ രാജ്യസഭയിലും മൂന്നുതവണ ലോക്സഭയിലും അംഗമായി.
ഐഎംഎഫ്, ലോകബാങ്ക്, എഡിബി അംഗം, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം, ലോക്സഭാ നേതാവ്, ബംഗാള്‍ പിസിസി അധ്യക്ഷന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരത്രത്ന, പദ്മവിഭൂഷണ്‍ തുടങ്ങി ഒട്ടേറെ ദേശീയ, അന്തര്‍ദ്ദേശീയപുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

പാര്‍ലമെന്റംഗമെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തിലെ എല്ലാ തുറയിലുള്ളവരും അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യയുടെ രാഷ്ട്രപതിയെന്ന നിലയില്‍ രാഷ്ട്രപതി ഭവന്‍ സാധാരണ ജനങ്ങള്‍ക്ക് കൂടി എത്തിപ്പെടാവുന്ന സ്ഥലമാക്കി അദ്ദേഹം മാറ്റിയതായും മോദി പറഞ്ഞു.

അരനൂറ്റാണ്ടു കാലത്തെ ഇന്ത്യയുടെ അധികാര രാഷ്ട്രീയ ചരിത്രത്തില്‍ മായ്ച്ചുകളയാനാകാത്ത സംഭാവനകള്‍ നല്കിയ വ്യക്തിയായിട്ടാണ് പ്രണബ് മുഖര്‍ജി അരങ്ങൊഴിഞ്ഞത്.

മുന്‍രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അടക്കമുള്ളവര്‍ അനുശോചിച്ചു. പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ ഇന്ത്യ വിലപിക്കുന്നു. മോദി ട്വീറ്ററിലൂടെ അറിയിച്ചു.രാജ്യത്തിന്റെ വളര്‍ച്ചയില്‍ മായാത്ത വ്യക്തിമുദ്രപതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങിയതെന്നും മോദി കുട്ടിച്ചേര്‍ത്തു.
- dated 31 Aug 2020


Comments:
Keywords: India - Otta Nottathil - ex_president_pranab_mukharji_passedaway India - Otta Nottathil - ex_president_pranab_mukharji_passedaway,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
291020207airindia
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഹോങ്കോങ്ങില്‍ വിലക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
dr_joseph_marthoma_metrappolitha
മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു
തുടര്‍ന്നു വായിക്കുക
171020203hunger
കോവിഡ് കാരണം ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
171020202kamala
കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ഇന്ത്യയിലും സ്വാധീനം ചെലുത്തുന്നു
തുടര്‍ന്നു വായിക്കുക
1510202010akkitham
മഹാകവി അക്കിത്തം അന്തരിച്ചു
തുടര്‍ന്നു വായിക്കുക
10120209babri
'തെളിവില്ല': ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
c_f_thomas_mla_died_27_09
സി.എഫ്. തോമസ് എംഎല്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us