Today: 01 Mar 2021 GMT   Tell Your Friend
Advertisements
ഇന്ത്യയ്ക്ക് യുഎസ് 663 കോടി രൂപയുടെ ആയുധങ്ങള്‍ നല്‍കും
Photo #1 - India - Otta Nottathil - 51220205us

വാഷിങ്ടണ്‍: 663 കോടി രൂപയുടെ (ഒമ്പതുകോടി യു.എസ്. ഡോളര്‍) സൈനിക ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യക്ക് നല്‍കാനുള്ള നിര്‍ദേശത്തിന് യു.എസ്. കോണ്‍ഗ്രസ് അംഗീകാരം നല്‍കി. സി~130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് സൈനിക ചരക്ക് വിമാനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കുന്നതിന് അടക്കമുള്ളതാണ് നിര്‍ദേശം.

വിമാനത്തിന്റെ ഭാഗങ്ങള്‍, വെടിയുണ്ടകള്‍, നൂതന റഡാര്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം ലഭ്യമാക്കുക.

ഇന്ത്യ~യു.എസ്. പ്രതിരോധബന്ധം വിദേശനയത്തിലും ദേശീയ സുരക്ഷയിലും ഊന്നി ശക്തിപ്പെടുത്തുന്നതാണ് ഇടപാടെന്ന് അമേരിക്കന്‍ പ്രതിരോധസുരക്ഷാ പങ്കാളിത്ത ഏജന്‍സി (ഡി.എസ്.സി.എ.) വ്യക്തമാക്കി. ഇന്തോ~പെസഫിക്, ദക്ഷിണേഷ്യ മേഖലകളിലെ രാഷ്ട്രീയ സ്ഥിരത, സമാധാനം, സാമ്പത്തിക പുരോഗതി എന്നിവയില്‍ സുപ്രധാന ശക്തിയായി ഇന്ത്യ തുടരുകയാണെന്ന് യു.എസ്. കോണ്‍ഗ്രസിന് നല്‍കിയ വില്‍പ്പന വിജ്ഞാപനത്തില്‍ ഡി.എസ്.സി.എ. ചൂണ്ടികാട്ടി.

ദുരന്തനിവാരണം, കര~നാവിക സേന എന്നിവയുടെ ഗതാഗത ആവശ്യങ്ങള്‍ എന്നിവയ്ക്കായി സ്വന്തമാക്കിയ വിമാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് പുതിയ വില്‍പ്പനയെന്ന് യു.എസ്. പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
- dated 05 Dec 2020


Comments:
Keywords: India - Otta Nottathil - 51220205us India - Otta Nottathil - 51220205us,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
internet_speed_india
ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് വേഗം കീഴോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
27220214ligia
ഇന്ത്യന്‍ വംശജ യുഎന്‍ അസിസ്ററന്റ് സെക്രട്ടറി ജനറല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22220212un
കോവിഡ് വാക്സിന്‍: ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ
തുടര്‍ന്നു വായിക്കുക
19220217azad
ചന്ദ്രശേഖര്‍ ആസാദ് ടൈം മാഗസിന്‍ പട്ടികയില്‍
തുടര്‍ന്നു വായിക്കുക
18220214akbar
മീ ടൂ: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയെ മാനനഷ്ട കേസില്‍ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
psc_reank_holders_demo
തിരുവനന്തപുരത്ത് പി.എസ്.സി റാങ്ക് ലിസ്ററുകാര്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു ; ആശ്വാസവുമായി ഉമ്മന്‍ ചാണ്ടി
തുടര്‍ന്നു വായിക്കുക
suvay_KC_J
കേ.കോ.(ജെ)സ്ഥാനാര്‍ത്ഥികള്‍ക്കായി സര്‍വേ നടത്തുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us