Today: 25 Nov 2020 GMT   Tell Your Friend
Advertisements
മസൂദ് അസറിന് വിലക്കേര്‍പ്പെടുത്താന്‍ പ്രമേയം
Photo #1 - India - Otta Nottathil - 1320198un

യുണൈറ്റഡ് നേഷന്‍സ്: ഭീകര സംഘഠനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചു. സ്ഥിരാംഗങ്ങളായ യു.എസ്., ഫ്രാന്‍സ്, യു.കെ. എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ചൈന വീറ്റോ ചെയ്തില്ലെങ്കില്‍ പ്രമേയം പാസാകും.

രക്ഷാസമിതിയുടെ ഉപരോധസമിതി പത്തുദിവസത്തിനുള്ളില്‍ ഇത് പരിഗണനയ്ക്കെടുക്കും. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ യു.എന്നില്‍ പത്തുവര്‍ഷത്തിനിടെ കൊണ്ടുവരുന്ന നാലാമത്തെ പ്രമേയമാണിത്. 2009~ലും 2016~ലും ഇന്ത്യയാണ് പ്രമേയം കൊണ്ടുവന്നത്. 2017~ല്‍ യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് പ്രമേയം അവതരിപ്പിച്ചു. ഈ മൂന്നുഘട്ടങ്ങളിലും വീറ്റോ അധികാരമുപയോഗിച്ച്െെ ചന എതിര്‍ക്കുകയായിരുന്നു. ഇത്തവണയും ചൈന എന്തുനിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്.

പുല്‍വാമ ഭീകരാക്രമണത്തെ ചൈന അപലപിച്ചിരുന്നുവെങ്കിലും പാകിസ്താന്റെയോ ജെയ്ഷെ മുഹമ്മദിന്റെയോ പേര് പരാമര്‍ശിച്ചിരുന്നില്ല. അതേസമയം, ആക്രമണത്തെ അപലപിച്ച് യു.എന്‍. രക്ഷാസമിതി ഇറക്കിയ പ്രമേയത്തെ ചൈനയ്ക്ക് പിന്തുണയ്ക്കേണ്ടിവന്നിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ പേരെടുത്തുപറയുന്നത് ഒഴിവാക്കാന്‍ ചൈന ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
- dated 01 Mar 2019


Comments:
Keywords: India - Otta Nottathil - 1320198un India - Otta Nottathil - 1320198un,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us