
കഴില്‍ഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തി വോട്ടു നേടി അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ അടുത്തിടെ ഡാമില്‍ ചോര്‍ച്ചയില്ല,പരിഹാരം കാണാന്‍ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുകയും സമിതിയുടെ റിപ്പോട്ടിന്‍ പ്രകാരം പുതിയ ഡാം നിര്‍മ്മിക്കാന്‍ എത്രയും വേഗം പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി പണിയാരംഭിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രവാസിഓണ്‍ലൈന്‍ ആവശ്യപ്പെട്ടു.
ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിലു കണ്ടാല്‍ മതിയെന്ന തമിഴ്നാടിന്റെ പുണ്യപുരുഷന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ വിലപേശലുകള്‍ക്ക് പുല്ലുവില കല്‍പ്പില്‍ച്ച് കേരളത്തിലെ ജനപ്രതിനിധികളും മലയാളി ജനതയും കയ്യും മെയ്യും മറന്ന് ഒരുമനസോടെ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കൈകോര്‍ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Comments: