Today: 20 Nov 2019 GMT   Tell Your Friend
Advertisements
സ്വാമി ശിവാനന്ദ, പ്രായം 123, പാസ്പോര്‍ട്ട് കണ്ട് ജീവനക്കാര്‍ ഞെട്ടി

അബുദാബി: അബുദാബി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ പാസ്പോര്‍ട്ട് പരിശോധിച്ച ജീവനക്കാര്‍ക്ക് ഞെട്ടല്‍. 1896 ഓഗസ്റ്റ് 8 ആണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയത്. അതായത് ഇപ്പോള്‍ 123 വയസ്.

യാത്രക്കാരന്റെ പേര് സ്വാമി ശിവാനന്ദ. പാസ്പോര്‍ട്ടില്‍ പ്രായം തെറ്റല്ലെന്നും, തനിക്ക് അത്രയും പ്രായമുണ്ടെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതു ശരിയാണെങ്കില്‍ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആളും അദ്ദേഹമായിരിക്കും.

യോഗയും ബ്രപ്മചര്യവും അച്ചടക്കമുള്ള ജീവിതവുമാണ് അതിദീര്‍ഘമായ ആയുസിന്റെ രഹസ്യമെന്നും കൂടി അദ്ദേഹം വെളിപ്പെടുത്തുന്നു.

കോല്‍ക്കത്തയില്‍നിന്നു ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം അബുദാബിയില്‍ ഇറങ്ങുന്നത്, പാസ്പോര്‍ട്ടിലെ പ്രായം ചര്‍ച്ചാ വിഷയമാകുന്നതും.

ശിവാനന്ദയ്ക്ക് ആറു വയാസാകും മുന്‍പ് അച്ഛനും അമ്മയും മരിച്ചു പോയതാണ്. പ്രായം തെളിയിക്കാന്‍ പാസ്പോര്‍ട്ട് കൂടാതെ അദ്ദേഹത്തിന്റെ പക്കലുള്ള ഏക രേഖ ഒരു ക്ഷേത്രത്തിലെ രജിസ്റററാണ്.
Photo #1 - Gulf - Otta Nottathil - 910201910sivananda
 
Photo #2 - Gulf - Otta Nottathil - 910201910sivananda
 
Photo #3 - Gulf - Otta Nottathil - 910201910sivananda
 
- dated 09 Oct 2019


Comments:
Keywords: Gulf - Otta Nottathil - 910201910sivananda Gulf - Otta Nottathil - 910201910sivananda,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us