
2013ല്‍ സ്കീയിങ്ങിനിടെയുണ്ടായ അപകടത്തിനു ശേഷം വര്‍ഷങ്ങളോളം കോമയില്‍ കഴിയുന്ന ഷുമാഹര്‍ അതിനു ശേഷം പൊതുവേദികളില്‍ വന്നിട്ടില്ല.
റോലക്സ്, ഓഡെമാര്‍സ്, പീജ്യറ്റ്, പറ്റെക് ഫിലിപ്പെ തുടങ്ങിയ ബ്രാന്‍ഡ് വാച്ചുകളാണ് ലേലം ചെയ്തത്. 4.4 മില്യന്‍ യൂറോ ഇവയ്ക്കു ലഭിച്ചു. 1994ല്‍ ഷൂമി ആദ്യമായി ഫോര്‍മുല വണ്‍ ഡ്റൈവേഴ്സ് ചാംപ്യന്‍ഷിപ്പ് നേടിയതിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ കുടുംബം ലേലം സംഘടിപ്പിച്ചത്.
പറ്റെക് ഫിലിപ്പെയുടെ വിന്റേജ് പിങ്ക് വാച്ചിനാണ് ഏറ്റവും കൂടുതല്‍ വില കിട്ടിയത്. 2,711,500 ഡോളര്‍. പ്ളാറ്റിനത്തില്‍ നിര്‍മിച്ച് വൈറ്റ് ഗോള്‍ഡ് പൂശിയ വാച്ചിന് 1,646,700 ഡോളറും കിട്ടി. ഇതില്‍ ഫെരാരിയുടെ ലോഗോയും ഷൂമിയുടെ റേസിങ് ഹെല്‍മറ്റും, ഏഴു കിരീടങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് 7 എന്ന അഖ്കവും പതിപ്പിച്ചിട്ടുണ്ട്.
2013 ഡിസംബറില്‍ സ്കീയിംഗ് അപകടത്തില്‍ ഷൂമാക്കറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നുമുതല്‍ അദ്ദേഹം മെഡിക്കല്‍ പുനരധിവാസത്തിന് വിധേയനായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് പൊതുവിവരങ്ങളൊന്നും ലഭ്യമല്ല.

Comments: