ഏതായാലും സംഭവം വിവാദമായതോടെ പുതിയ കിറ്റിലെ 44ാം നമ്പര്‍ ജെഴ്സി ആരാധകര്‍ ആരും വാങ്ങരുതെന്ന് അഡിഡാസ് അഭ്യര്‍ഥിച്ചിരിക്കുകയാണ്.പുതിയ ഡിസൈനില്‍ 44ാം നമ്പര്‍ കിറ്റ് ഇറക്കുമെന്നും അധികൃതര്‍ അറിയിച്ചു. 1950കള്‍ മുതല്‍ ജര്‍മന്‍ ജഴ്സി നിര്‍മിക്കുന്നത് അഡിഡാസ് ആണ്. ഈ വര്‍ഷം നടക്കുന്ന യൂറോ കപ്പിന്റെ ആതിഥേയരെന്ന നിലയില്‍ ജര്‍മന്‍ ടീമിന്റെ ജെഴ്സിക്ക് അഭൂതപൂര്‍വമായ ഡിമാന്‍ഡാണ് രാജ്യത്തെ വിപണികളിലുള്ളത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സൈനിക വിഭാഗമായിരുന്നു എസ്എസ്. യുദ്ധകാല ക്രൂരതയില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ വിഭാഗങ്ങളിലൊന്നായിരുന്നു എസ്.എസ് യൂനിറ്റ്. 1929ലാണ് എസ്.എസ് യൂനിറ്റ് രൂപംകെണ്ടത്. ഹിറ്റ്ലറുടെ രഹസ്യ പൊലീസ് ആയിരുന്ന ഗസ്ററപ്പോ ഏജന്റുമാര്‍ മുതല്‍ ദശലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ഗാര്‍ഡുമാര്‍ വരെ എസ്.എസ് അംഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
ജെഴ്സി നമ്പറിന് നാസി ചിഹ്നവുമായുള്ള സാമ്യത ആദ്യം ചൂണ്ടിക്കാട്ടിയത് ചരിത്രകാരനായ മൈക്കല്‍ കോനിഗ് ആയിരുന്നു. പിന്നീട് മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. അതേസമയം, നാസി ചിഹ്നങ്ങളുമായുള്ള സാമ്യം ഉള്‍പ്പെടുത്തിയത് മനഃപൂര്‍വമാണെന്ന ആരോപണം അഡിഡാസ് വക്താവ് ഒലിവര്‍ ബ്രൂഗന്‍ നിഷേധിച്ചു. ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷനും പങ്കാളികളുമാണ് ഈ നമ്പര്‍ രൂപകല്‍പന ചെയ്തതെന്നും ഇതിന്റെ അനുമതിക്കായി യുവേഫക്ക് സമര്‍പ്പിച്ചപ്പോള്‍ നാസി ചിഹ്നവുമായി ആരും സാമ്യം കണ്ടെത്തിയിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
എവേ മത്സരങ്ങള്‍ക്ക് പിങ്ക് നിറത്തിലുള്ള ജഴ്സി ഇറക്കിയതിനെ ചൊല്ലിയും വിവാദം ഉടലെടുത്തിരുന്നു. രാജ്യത്തിന്റെ വൈവിധ്യത്തെയാണ് നിറം പ്രതിനിധീകരിക്കുന്നതെന്ന് ഇതിനെ പിന്തുണക്കുന്നവര്‍ പറയുമ്പോള്‍ ഇത് പാരമ്പര്യേതരമാണെന്നും ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന് പണം സ്വരൂപിക്കുന്നതിനായി അവതരിപ്പിച്ചതാണെന്നുമാണ് വിമര്‍ശകരുടെ ആരോപണം.

Comments: