ഡോര്‍ട്ട്മുണ്ട്: യൂറോ കപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് (1 : 1) പോളണ്ട് മടങ്ങി. രണ്ടു പെനാല്‍റ്റികള്‍ വിധി നിര്‍ണയിച്ച മത്സരത്തില്‍ 56~ാം മിനിറ്റിലെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റി ഗോളിന് 79~ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയിലൂടെ പോളണ്ട് മറുപടി നല്‍കി. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് (3:2) ഓസ്ട്രിയ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു.
മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറിലെത്തുമെന്നതിനാല്‍ മൂന്ന് കളികളില്‍ നിന്ന് നാല് പോയന്റുള്ള നെതര്‍ലന്‍ഡ്സിനും നോക്കൗട്ട് സാധ്യതയുണ്ട്.

Comments: