മുന്‍ ചാമ്പ്യന്മാര്‍ക്കെതിരെ ഓസ്ട്രിയ കടുത്ത പോരാട്ടം തന്നെയാണ് കാഴ്ചവച്ചത്. കിരീടസാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നായ ഫ്രാന്‍സിന് ആരാധകര്‍ പ്രതീക്ഷിച്ച കളിമികവ് പുറത്തെടുക്കാനായില്ല. മത്സരത്തില്‍ എട്ടാം മിനിറ്റില്‍ തന്നെ ലീഡ് നേടാന്‍ ഫ്രാന്‍സിന് അവസരം ലഭിച്ചെങ്കിലും മുതലക്കാനായില്ല.
38ാം മിനിറ്റില്‍ എംബാപ്പെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ശേഷമെടുത്ത ഷോട്ട് ഹെഡറിലൂടെ ക്ളിയര്‍ ചെയ്യാനുള്ള വോബറിന്‍റെ ശ്രമം ഗോളായി മാറുകയായിരുന്നു. പിന്നീട് ഗോള്‍ മടക്കാന്‍ ആസ്ട്രിയക്ക് സാധിച്ചില്ലെങ്കിലും ഫ്രഞ്ച് താരങ്ങളെ പൂട്ടിയിടാന്‍ അവര്‍ക്കായി. ഇടക്ക് ചില മുന്നേറ്റങ്ങളിലൂടെ എതിര്‍ഗോള്‍മുഖത്തെത്താനും കഴിഞ്ഞു.
55ാം മിനിറ്റില്‍ എംബാപ്പെക്ക് ഗോള്‍ നേടാന്‍ അവസരമുണ്ടായെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ എടുത്ത ഷോട്ട് പുറത്തേക്ക് പോയി. ഗ്രീസ്മാനെയും ഡെംബലയെയും ആസ്ട്രിയന്‍ പ്രതിരോധക്കാര്‍ അനങ്ങാന്‍ സമ്മതിക്കാതായതോടെ മുന്നേറ്റങ്ങള്‍ അധികവും എംബാപ്പെയുടേതായിരുന്നു.

Comments: