Today: 09 Apr 2026 GMT   Tell Your Friend
Advertisements
ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ആന്‍ഡ്രിയാസ് ബ്രെമെ അന്തരിച്ചു
Photo #1 - Germany - Sports - andreas_brehme_obit
ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോളില്‍ ഐതിഹാസിക മാനങ്ങളുള്ള പ്രതിരോധ താരം ആന്‍ഡ്രിയാസ് ബ്രെമെ അന്തരിച്ചു. 1990ലെ ലോകകപ്പ് ഫുട്ബാളിന്റെ ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരേ പെനല്‍റ്റിയിലൂടെ വിജയഗോള്‍ നേടിയ കളിക്കാരനാണ് ബ്രെമെ.

63 വയസിലാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ജീവിത പങ്കാളിയായ സൂസന്നെ ഷീഫര്‍ അറിയിച്ചു.

അറ്റാക്കിങ് ലെഫ്റ്റ് ബാക്കായി കളിച്ചിരുന്ന ബ്രെമെ ആകെ എട്ട് അന്താരാഷ്ട്ര ഗോളുകളാണ് നേടിയിട്ടുള്ളത്. ഇതില്‍ മൂന്നും 1990 ലോകകപ്പിലായിരുന്നു. ആദ്യം പശ്ചിമ ജര്‍മനിക്കായും പിന്നീട് ഐക്യ ജര്‍മനിക്കായും കളിച്ചു. ആഖെ 86 അന്താരാഷ്ട്ര മത്സരങ്ങള്‍. ഇന്റര്‍ മിലാന്‍, ബയേണ്‍ മ്യൂണിക്, കൈസര്‍ലോട്ടന്‍, റയല്‍ സരഗോസ അടക്കമുള്ള പ്രമുഖ ക്ളബുകള്‍ക്കുവേണ്ടി ബൂട്ടണിഞ്ഞു.

ബുണ്ടസ് ലിഗയില്‍ കൈസര്‍ലോട്ടന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു. 1986ലെ ലോകകപ്പിലും 92ലെ യൂറോകപ്പിലും രണ്ടാം സ്ഥാനം നേടിയ ടീമിലും അംഗമായിരുന്നു.
- dated 21 Feb 2024


Comments:
Keywords: Germany - Sports - andreas_brehme_obit Germany - Sports - andreas_brehme_obit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles: