വേള്‍ഡ് മലയാളി കൗണ്‍സില്‍ അന്താരാഷ്ട വനിതാ ദിനാഘോഷം കെങ്കേമമായി

ബര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 43 രാജ്യങ്ങളില്‍ പ്രൊവിന്‍സുകളുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. മുന്‍വിധികള്‍ മാറ്റിവച്ച് സ്വയം തീരുമാനമെടുത്ത് മുന്നേറാന്‍ വനിതകള്‍ പ്രാപ്തരാകണമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെ നടത്തിയ സ്ത്രീകളിലെ ക്യാന്‍സര്‍ ബോധവല്‍ക്കരണം കേരളത്തില്‍ ചരിത്രപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചുവെന്നും ഈ കാലയളവില്‍ 10 ലക്ഷം സ്ത്രീകള്‍ കാന്‍സര്‍ പരിശോധനക്ക് തയ്യാറായി എന്നത് വന്‍ വിജയമാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത അരൂര്‍ എംഎല്‍എയും പ്രശസ്ത ഗായികയുമായ ദലീമ ജോജോ ആശംസകള്‍ അര്‍പ്പിക്കുകയും" മധുരം ജീവാമൃതബിന്ദു " എന്ന ഗാനം ആലപിക്കുകയും ചെയ്തു.

പരിപാടിയുടെ കണ്‍വീനറും ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്സണുമായ മേഴ്സി തടത്തില്‍ (ജര്‍മനി) മുഖ്യപ്രഭാഷണത്തില്‍ തിരുവനന്തപുരം പൂന്തുറ കേന്ദ്രീകരിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ ഫോറം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

മാര്‍ച്ച് എട്ടിന് ശനി വൈകുന്നേരം 4.30 ന് വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമിലാണ് പരിപാടികള്‍ അരങ്ങേറിയത്. ലിസി ജോസഫ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ലിംഗ സമത്വം എന്ന വിഷയത്തില്‍ എഴുത്തുകാരിയും,വിദ്യാഭ്യാസ വിചക്ഷണയുമായ പ്രൊഫ.ഡോ. അന്നക്കുട്ടി ഫിന്‍ഡൈസ് (ജര്‍മനി), അയര്‍ലണ്ട് വിമന്‍സ് ഫോറം ചെയര്‍ പേഴ്സണുമായ ജീജ ജോയി വര്‍ഗീസ്, ജര്‍മ്മനി, വിമന്‍സ് ഫോറം പ്രസിന്റുമായ ശ്രീജ ഷില്‍ഡ്കാമ്പ് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച സ്ത്രീസമൂഹത്തില്‍ നടക്കുന്ന അസമത്വങ്ങളും ആനുകാലിക പ്രശ്നങ്ങളും മൂവരും ഉദാഹരണസഹിതം വരച്ചുകാട്ടിയത് പുത്തന്‍ ഉണര്‍വേകി.

യൂറോപ്പ് റീജിയന്‍ വനിതാ ഫോറം പ്രസിഡണ്ട് ബ്ളെസി റ്റോം കല്ലറക്കല്‍, സ്വാഗതം ആശംസിച്ചു. ഡബ്ള്യുഎംസി ഗ്ളോബല്‍ പ്രസിഡണ്ട് ജോണ്‍ മത്തായി, പൂന്തുറ ചെറുരശ്മി സ്കില്‍ ട്രെയിനിംഗ് ഡയറക്ടര്‍ സി.മേഴ്സി മാത്യു, സെക്രട്ടറി ക്രിസ്ററഫര്‍ വര്‍ഗീസ്, യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍, റീജിയന്‍ പ്രസിഡന്റ് ജോളി എം പടയാട്ടില്‍, റീജിയന്‍ ട്രഷറര്‍ ഷൈബു കട്ടിക്കാട്ട്, സെക്രട്ടറി ബാബു തോട്ടപ്പള്ളി (യുകെ), അയര്‍ലണ്ട് വിമന്‍സ് ഫോറം പ്രസിഡന്റ് ജൂഡി ബിനു, അമേരിക്ക വിമന്‍സ് ഫോറം പ്രസിഡന്റ് ആലീസ് മഞ്ചേരി, ഗ്ളോബല്‍ കള്‍ച്ചറല്‍ ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്(അയര്‍ലണ്ട്), മാധ്യമ പ്രവര്‍ത്തകനും ജര്‍മ്മന്‍ പ്രോവിന്‍സ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലില്‍, മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ.ജിമ്മി മൊയലന്‍(യുകെ), യൂറോപ്പ് റീജിയന്‍ അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു (യുകെ) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിവിധ കലാപരിപാടികളില്‍ സുഷ പത്മനാഭന്‍, ജൂലി കുറിയാക്കോസ് എന്നിവരുടെ റീല്‍സ്, അലീന മേരി, അസിന്‍ അന്ന, മരിയ, ശ്രേയ, ഗ്ളെസി, ജിയ,ആന്‍സി, ബ്ളെസി, ദേവിക എന്നിവരുടെ നൃത്തം, സ്മിത ജോസഫിന്റെ ഗാനാലാപനം തുടങ്ങിയ ഇനങ്ങള്‍ പരിപാടിയ്ക്ക് കൊഴുപ്പേകി.

നിക്കോള്‍ കാരുവള്ളില്‍ (ജര്‍മനി) പരിപാടികള്‍ മോഡറേറ്റ് ചെയ്തു. വിമന്‍സ് ഫോറം ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി, സരിതാ മനോജ് നന്ദി പറഞ്ഞു.

റോണ തോമസ്(ഒമാന്‍), ഡേവിഡ് സാം മാത്യു(യുകെ) എന്നിവരാണ് സാങ്കേതിക സഹായം നല്‍കിയത്.ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു.
- dated 13 Mar 2025

Comments:

Keywords: Germany - Otta Nottathil - wmc_womens_forum_womens_day_celebraed_march_8_2025 Germany - Otta Nottathil - wmc_womens_forum_womens_day_celebraed_march_8_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

fire_bochum_three_malayalees_body_repartiation_kochi_oct_21_2026
ജര്‍മനി ജര്‍മനിയിലെ തീപിടുത്തദുരന്തം: മൂന്ന് മലയാളികളുടെയും ഭൗതികശരീരങ്ങള്‍ നാട്ടിലേക്ക്; ഫ്ളൈറ്റ് വിവരങ്ങള്‍ ലഭ്യമായി; അഞ്ജലിയുടെയും സിവിന്റെയും മൃതദേഹങ്ങള്‍ ഒക്ടോബര്‍ 23 ന് വെള്ളിയാഴ്ച പുലര്‍ച്ചെയും നോവയുടേത് രാത്രിയിലും കൊച്ചിയിലെത്തും
travel_warning_germany_france_riots_oct_20_2026
ജര്‍മനി ഫ്രാന്‍സില്‍ 'യുദ്ധസമാനമായ' കലാപം; യാത്രാ മുന്നറിയിപ്പുമായി ജര്‍മ്മനി; പ്രതിഷേധം യൂറോപ്പിലാകെ പടരുന്നു; പ്രവാസികള്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം
employee_of_cologne_immigration_office_arrested_oct_20_2026
ജര്‍മനി ജര്‍മനിയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ തരപ്പെടുത്തിയത് ലക്ഷങ്ങള്‍ വാങ്ങി കൊളോണ്‍ ഫോറിനേഴ്സ് ഓഫീസിലെ ഉദ്യോഗസ്ഥ ഉള്‍പ്പെടെ വ്യാജ വിവാഹ വിസ മാഫിയ കുടുങ്ങി അന്വേഷണം ജര്‍മ്മനിയിലെ മറ്റ് നഗരങ്ങളിലേക്കും മലയാളികള്‍ അറിയേണ്ട ഞെട്ടിക്കുന്ന വിവരങ്ങള്‍
good_salary_in_germany_different_income_categories_individuals_families_oct_21_2026
ജര്‍മനി ജര്‍മ്മനിയില്‍ നിങ്ങള്‍ മിഡില്‍ ക്ളാസ് ആണോ സമ്പന്നനാണോ? വരുമാന പരിധികള്‍ വ്യക്തമാക്കി പുതിയ പഠന റിപ്പോര്‍ട്ട്; ഒറ്റയ്ക്ക് താമസിക്കുന്നയാള്‍ക്ക് 3,630 യൂറോ വരെ ലഭിച്ചാല്‍ മിഡില്‍ ക്ളാസ്
smym_bayern_region_night_vigil_prays_party_oct_9_2026
ജര്‍മനി റേഗെന്‍സ്ബുര്‍ഗില്‍ വിശ്വാസത്തിന്റെ യുവവസന്തം; എസ്.എം.വൈ.എം ബയേണ്‍ റീജിയണ്‍ നൈറ്റ് വിജിലും പ്രെയ്സ് പാര്‍ട്ടിയും ഭക്തിസാന്ദ്രമായി
over_1800_arrested_after_looting_during_protests_france_oct_18_2026
ജര്‍മനി ഫ്രാന്‍സില്‍ ജനജീവിതച്ചെലവിനെതിരായ പ്രക്ഷോഭം അക്രമാസക്തമായി; കൊള്ളയും തീവെപ്പും, 1,800~ലധികം പേര്‍ അറസ്ററില്‍ ; ചരിത്രപ്രസിദ്ധമായ സിറ്റി ഹാള്‍ കത്തിച്ചു
wmc_german_province_new_office_bearers_2026_28_oct_17_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു