മൂന്ന് പേര് മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്ത സഹായത്തിനായി പോലീസ് ഹെലികോപ്റ്ററും എത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കൂട്ടിയിടിയുടെ ഫലമായി ൈ്രഡവറുടെ ക്യാബില്‍ നിന്ന് തെറിച്ചുവീണ് വനിതാ ൈ്രഡവര്‍ മരിച്ചു; ട്രെയിനിലുണ്ടായിരുന്ന രണ്ട് പേരെ ആദ്യം കാണാതായതായി അധികൃതര്‍ അറിയിച്ചുവെങ്കിലും വൈകുന്നേരത്തോടെ ഒരു പുരുഷന്റെയും സ്ത്രീയുടെയും മരണം സ്ഥിരീകരിച്ചു. ട്രാമിന്റെ മുന്‍വശത്ത് നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു.
തീപിടിച്ച ട്രക്ക് മുഴുന്‍ കത്തി നശിച്ചു. ഹീറ്റിംഗ് ഓയില്‍ നിറച്ച ടാങ്കര്‍ ലോറിയുടെ ൈ്രഡവര്‍ (49) അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവന് അപകടകടത്തിലല്ല.
അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സിഗ്നല്‍ ലാമ്പുകളിലെ തകരാറും പരിശോധിക്കുന്നുണ്ട്.വൈകിട്ട് നാലോടെയാണ് തീ അണച്ചത്. ട്രക്കും ട്രാമിന്റെ മുന്‍ഭാഗവും പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തെ4റ്റി അന്വേഷണ ആരംഭിച്ചിട്ടുണ്ട്.

Comments: