Today: 16 Feb 2020 GMT   Tell Your Friend
Advertisements
തെരഞ്ഞെടുക്കപ്പെട്ട നവനാസി മേയര്‍ക്കെതിരെ പ്രകോപനവുമായി ജര്‍മനിയിലെ പാര്‍ട്ടികള്‍
Photo #1 - Germany - Otta Nottathil - steffan_jagsch_waldsiedlung_mayer
ബര്‍ലിന്‍: ജര്‍മനിയിലെ മധ്യസംസ്ഥാനമായ ഹെസ്സെയിലെ ഫ്രാങ്ക്ഫര്‍ട്ട് അം മെയിനിനടുത്തുള്ള വാള്‍ഡ്സീഡ്ലൂങ് നഗരത്തിന്റെ മേയറായി നവനാസിയെ തെരഞ്ഞെടുത്തതില്‍ ജര്‍മനിയിലെ ഭരണകക്ഷികളിലെ മുതിര്‍ന്നവര്‍ പ്രകോപിതരായി.

തീവ്രവലതുപക്ഷ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍പിഡി) സ്ഥാനാര്‍ത്ഥിയായ സ്റെറഫാന്‍ ജാഗ്സിനെ വാള്‍ഡ്സീഡ്ലൂങില്‍ ഏഴ് കൗണ്‍സിലര്‍മാര്‍ ഏകകണ്ഠമായി തെരഞ്ഞെടുത്തതാണ് ഇപ്പോള്‍ വിഷയമായിരിയ്ക്കുന്നത്.

ആരുംതന്നെ ജാഗ്സിനെതിരെ നില്‍ക്കാന്‍ താല്‍പ്പര്യപ്പെട്ടില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ച് വോട്ട് ചെയ്യുകയും ചെയ്തു. ഇവടെ 2,650 ഓളം ആളുകളാണ് താമസിക്കുന്നത്.

രാജ്യത്തുനിന്നും എന്‍പിഡി യെ നിരോധിക്കാനുള്ള ശ്രമങ്ങള്‍ നിരവധി തവണ നടന്നിരുന്നു. എന്നാല്‍ അതെല്ലാം പാര്‍ട്ടി അതിജീവിച്ചുവെങ്കിലും മറ്റു കക്ഷികള്‍ ഈ പാര്‍ട്ടിയെ ഭരണഘടനാ വിരുദ്ധരായിട്ടാണ് കാണുന്നത്.

ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളെ (സിഡിയു) പ്രതിനിധീകരിക്കുന്ന പ്രാദേശിക കൗണ്‍സിലര്‍മാര്‍, അതിന്റെ ഭരണ പങ്കാളിയായ സെന്റര്‍ലെഫ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി), ഫ്രീ ഡെമോക്രാറ്റുകള്‍ (വിഡിപി) എന്നിവരെല്ലാം തന്നെ ജാഗ്സിന് വോട്ട് ചെയ്തതും ഏറെ വിമര്‍ശനവിധേയമായിരിയ്ക്കയാണ്.

മേയറുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സിഡിയു നേതാവ് അന്നെഗ്രറ്റ് ക്രാമ്പ് കാരെന്‍ബോവര്‍ ആഹ്വാനം ചെയ്തതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഈ നടപടിയെ അപലപിച്ചു. ഭരണഘടനാ വിരുദ്ധ ലക്ഷ്യങ്ങള്‍ പിന്തുടരുന്ന ഒരു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് അപമാനകരമാണെന്ന് സിഡിയു പാര്‍ട്ടി സെക്രട്ടറി ജനറല്‍ പോള്‍ സീമിയാക്ക് പറഞ്ഞു.എസ്പിഡി സെക്രട്ടറി ജനറല്‍ ലാര്‍സ് ക്ളിങ്ബെയ്ലും ഈ തെരഞ്ഞെടുക്കല്‍ നടപടിയെ അപലപിച്ചു.

കുടിയേറ്റവിരുദ്ധത ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് എന്‍പിഡി എങ്കിലും അത്തരത്തില്‍ താന്‍ ഒരിയ്ക്കലും പ്രവര്‍ത്തിക്കില്ലെന്നും വിളിക്കുന്നതിനെതിരെ ആക്രമിക്കുന്നു പട്ടണത്തിന്റെ താല്പര്യങ്ങള്‍ക്കായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുമെന്നും മറ്റു പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും പുതിയ മേയര്‍ ജാഗ്സിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

2017 ല്‍ ജര്‍മന്‍ ഭരണഘടനാ കോടതി എന്‍പിഡിക്കെതിരെ വിധി പ്രസ്താവിച്ചിരുന്നു.പാര്‍ട്ടി ഭരണഘടനാ വിരുദ്ധമാണെന്നും എന്നാല്‍ ജര്‍മനിയുടെ ജനാധിപത്യ ക്രമത്തെ അട്ടിമറിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയെ നിരോധിയ്ക്കാനാവില്ലെന്നും കോടതി വിധി പറഞ്ഞിരുന്നു.

ജര്‍മനിയിലെ പ്രധാന തീവ്ര വലതുപക്ഷ പ്രതിപക്ഷ പാര്‍ട്ടിയാണ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി). എന്‍പിഡിയെപ്പോലെ തന്നെ എഎഫ്ഡിയും കുടിയേറ്റവിരുദ്ധ പാര്‍ട്ടിയാണ്. ഇവര്‍ക്ക് പാര്‍ലമെന്റില്‍ 94 സീറ്റുകളുണ്ട്. എന്നാല്‍ എന്‍പിഡിയ്ക്കാവട്ടെ പാര്‍ലമെന്റില്‍ അംഗങ്ങളൊന്നുമില്ലതാനും.
- dated 09 Sep 2019


Comments:
Keywords: Germany - Otta Nottathil - steffan_jagsch_waldsiedlung_mayer Germany - Otta Nottathil - steffan_jagsch_waldsiedlung_mayer,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Man_donated_seven_million_euro_fortune_to_AFD
ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയ്ക്ക് പാര്‍ട്ടിയംഗം ഇഷ്ടദാനം കൊടുത്തത് ഏഴു മില്യണ്‍ യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
fire_on_tyre_plane_landing_dusseldorf_saturday
ജര്‍മനിയില്‍ ലാന്റിംഗിനിടെ ടയറിനു തീപിടിച്ചു : ഒഴിവായത് വന്‍ ദുരന്തം Recent or Hot News
തുടര്‍ന്നു വായിക്കുക
142202011birth
ജര്‍മനിയില്‍ മൂന്നിലൊന്ന് കുട്ടികള്‍ ജനിക്കുന്നത് വിവാഹ ബന്ധത്തിനു പുറത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
142202010birth
ജര്‍മനിയില്‍ വീണ്ടും ജനന നിരക്ക് കൂടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14220209ursula
പ്രതിരോധ മന്ത്രാലയത്തിന്റെ വീഴ്ച പറ്റിയെന്ന് ഉര്‍സുലയുടെ കുറ്റസമ്മതം Recent or Hot News
തുടര്‍ന്നു വായിക്കുക
14220204merz
സി ഡി യുവിനെ വലത്തേക്കു നയിക്കാന്‍ കച്ച മുറുക്കി ഫ്രെഡറിക് മെര്‍സ്
തുടര്‍ന്നു വായിക്കുക
14220203startup
ബര്‍ലിന്‍ സ്ററാര്‍ട്ടപ്പുകള്‍ സൃഷ്ടിച്ചത് 19,000 തൊഴിലവസരങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us