Advertisements
|
ഹൈഡല്‍ബെര്‍ഗ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയ്ക്ക് പുതിയ ഭാരവാഹികള്‍
ജോസ് കുമ്പിളുവേലില്‍
ഹൈഡല്‍ബെര്‍ഗ്: ജര്‍മനിയിലെ ഹൈഡല്‍ബെര്‍ഗ് ആസ്ഥാനമായുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ വാര്‍ഷിക പൊതുയോഗം മെയ് 14ന് ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് സെന്റ് ബോണിഫാറ്റിയൂസ് ദേവാലയ ഹാളില്‍ നടന്നു. വികാരി ഫാ. തോമസ് മാത്യു (TOR/ Third Oder Regular of Saint Francis of Penance) അധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥനാഗാനത്തിനു ശേഷം കോര്‍ഡിനേറ്റര്‍ മൈക്കിള്‍ കിഴുകണ്ടയില്‍ സ്വാഗതം ആശംസിച്ചു. ഇടവകയുടെ ചരിത്രവും, നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തോമസ് പാറത്തോട്ടാല്‍, റോയ് നാല്പതാംകളം, തോമസ് പുളിക്കല്‍, ഏലിക്കുട്ടി വൈക്കത്തേറ്റ്, ജോസഫ് തയ്യില്‍ എന്നിവരുടെ തുടക്കം മുതലുള്ള പങ്കിന് അനുസ്മരിച്ച് നന്ദി പറഞ്ഞു.
വികാരി ഫാ. തോമസ് മാത്യുവിന്റെ അധ്യക്ഷ പ്രസംഗത്തില്‍ യുവജനങ്ങളുടെ പ്രവര്‍ത്തനം സജീവമാകേണ്ടതിന്റെ ആവശ്യകതയും, യുവജനങ്ങള്‍ കമ്മിറ്റിയില്‍ അംഗങ്ങളായി വിശ്വാസ സമൂഹത്തെ ശക്തിപ്പെടുത്തണമെന്നും ഉദ്ബോധിപ്പിച്ചു.
സെക്രട്ടറി റോയ് നാല്‍പ്പതാംകളം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കാര്യപരിപാടികളും പ്രവര്‍ത്തനവും വിശദീകരിച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ടും, ട്രഷറാര്‍ ജോബിന്‍ പോള്‍ അവതരിപ്പിച്ച കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകളില്‍ അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയ്ക്കും, ഓഡിറ്റര്‍ ഷാജി വാലിയത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിനു ശേഷം ഐക്യകണ്ഠേന പാസാക്കി.
തുടര്‍ന്ന് 2017 മുതലുള്ള നിലവിലെ കമ്മറ്റി ചട്ടപ്രകാരം പിരിച്ചു വിട്ട് 2023 ലേയ്ക്ക് പുതിയ കമ്മിറ്റിയംഗങ്ങളായി വികാരി ഫാ.തോമസ് മാത്യു (TOR), മൈക്കിള്‍ കിഴുകണ്ടയില്‍ (കോഓര്‍ഡിനേറ്റര്‍), ജോബിന്‍ പോള്‍ (സെക്രട്ടറി), ഷാജി വാലിയത്ത് (ട്രഷറര്‍), ടിനു ടിറ്റോ (ഓഡിറ്റര്‍), അഭിലാഷ് നാല്‍പ്പതാംകളം (യുവജന കോഓര്‍ഡിനേറ്റര്‍), ജിസ്ന മരിയ ജോര്‍ജ് (യുവജന കോഓര്‍ഡിനേറ്റര്‍), ഡെന്‍സണ്‍ ഔസേഫ് (സങ്കീര്‍ത്തി/ ശുശ്രൂഷി കോഓര്‍ഡിനേഷന്‍),ജോര്‍ഡി ജോസഫ,് ജോസഫ് തയ്യില്‍, മറിയാമ്മ വറുഗീസ്, റോസ്മിന്‍ ജോബ്, അനുഷ സണ്ണി എന്നിവരെ തെരെഞ്ഞെടുത്തു.
പൊതുയോഗം പുതിയ അംഗങ്ങളെ അംഗീകരിച്ച് അനുമോദിച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. |
|
- dated 23 May 2023
|
|
Comments:
Keywords: Germany - Otta Nottathil - st_thomas_syro_malabar_gemieinde_heidelberg_new_committee Germany - Otta Nottathil - st_thomas_syro_malabar_gemieinde_heidelberg_new_committee,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|