അപേക്ഷകള്‍ നിരസിക്കപ്പെടുന്ന നിരക്ക് മാനദണ്ഡമാക്കിയാല്‍, ഫ്രാന്‍സില്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്നാണ് ഉത്തരം. ഇന്ത്യക്കാരുടെ അപേക്ഷകളില്‍ പതിനേഴ് ശതമാനം ഇവിടെ നിരസിക്കപ്പെടുന്നു. അതേസമയം, നിരസിക്കല്‍ നിരക്ക് കുറവുള്ള ജര്‍മനി വഴി ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ കിട്ടാന്‍ താരതമ്യേന കൂടുതല്‍ എളുപ്പമായിരിക്കുമെന്നാണ് ഔദ്യോഗിക കണക്കുകളില്‍ വ്യക്തമാകുന്നത്.
അതേസമയം, ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന രാജ്യം ഇതു രണ്ടുമല്ല എന്നതാണ് വസ്തുത. അത് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമല്ലാത്ത, എന്നാല്‍, ഷെങ്കന്‍ ഉടമ്പടിയില്‍ ഉള്‍പ്പെടുന്ന, സ്വിറ്റ്സര്‍ലന്‍ഡാണ്. ഒരു വര്‍ഷം ഇന്ത്യക്കാരില്‍ നിന്നു ലഭിക്കുന്ന ആകെ ഷെങ്കന്‍ വിസ അപേക്ഷകളില്‍ 19.6 ശതമാനവും സ്വിറ്റ്സര്‍ലന്‍ഡിലേക്കാണ്.
സ്വിറ്റ്സര്‍ലന്‍ഡിനു ശേഷം ഇന്ത്യക്കാരില്‍ നിന്ന് കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്നത് ഫ്രാന്‍സിലാണ്. മൂന്നാം സ്ഥാനത്താണ് ജര്‍മനി. ഇന്ത്യക്കാരുടെ ആകെ അപേക്ഷകളില്‍ 32 ശതമാനം ഈ രണ്ടു രാജ്യങ്ങളിലേക്കാണ് വരുന്നത്.
ജര്‍മനിയില്‍ ഇന്ത്യക്കാരുടെ അപേക്ഷകള്‍ നിരസിക്കപ്പെടുന്നത് 10.5 ശതമാനം മാത്രമാണ് എന്നതാണ് ഇവിടേക്ക് അപേക്ഷകള്‍ വര്‍ധിക്കാന്‍ കാരണം.
നിരസിക്കല്‍ നിരക്ക് ഏറ്റവും കൂടുതല്‍ മാള്‍ട്ടയിലാണ്. 51 ശതമാനമാണിത്. എസ്റേറാണിയ, ലിത്വാനിയ, സ്ളോവേനിയ, ഗ്രീസ് എന്നീ രാജ്യങ്ങളാണ് അടുത്ത സ്ഥാനങ്ങളില്‍.

Comments: