മിയാമിയില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള അറ്റ്ലാന്റിക് ഫ്ലൈറ്റ് ഘഒ463 ലുഫ്താന്‍സ വിമാനം മെഡിക്കല്‍ എമര്‍ജന്‍സി കാരണമാണ് വഴിതിരിച്ചു വിടേണ്ടി വന്നത്. ബോയിംഗ് 747~8 ന്റെ പൈലറ്റ് ഫ്ലൈറ്റിനിടെ ക്രൂ റെസ്ററ് ഏരിയയില്‍ ബോധരഹിതനായി വീണുവെന്നാണ് റിപ്പോര്‍ട്ട്.
ന്യൂഫൗണ്ട്ലാന്‍ഡിലെ ഗാന്‍ഡറില്‍ നിന്ന് ഏകദേശം 260 കിലോമീറ്റര്‍ പടിഞ്ഞാറ് 10.6 കിലോമീറ്റര്‍ ഉയരത്തില്‍ എല്‍എച്ച്~463 വിമാനത്തിലാണ് സംഭവം. മുതിര്‍ന്ന കോ~പൈലറ്റ് പിന്നീട് കമാന്‍ഡ് ഏറ്റെടുത്തതായി പറയപ്പെടുന്നു, അതേസമയം മറ്റൊരു ഫസ്ററ് ഓഫീസറെ കോക്പിറ്റിലേക്ക് വിളിപ്പിച്ചു.
രണ്ട് ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ പൈലറ്റിന് പ്രഥമശുശ്രൂഷ നല്‍കി. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് മോണ്‍ട്രിയലില്‍ ഇറങ്ങാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയും ലാന്‍ഡിംഗിന് മുമ്പ്, ഒരു അടിയന്തര ഫോണ്‍ വിളിച്ച് ഇന്ധനം വറ്റിക്കുകയും ചെയ്തു.
DABYF രജിസ്ട്രേഷനുള്ള ബോയിംഗ് 747~8 വിമാനം തിരിച്ച് ഏകദേശം രണ്ടര മണിക്കൂറിന് ശേഷം സുരക്ഷിതമായി മോണ്‍ട്രിയലില്‍ ലാന്‍ഡ് ചെയ്തത്. കനേഡിയന്‍ ഏവിയേഷന്‍ സേഫ്റ്റി ബോര്‍ഡ് (ടിഎസ്ബി) സംഭവം സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ജനുവരി 19 ന് നടന്ന സംഭവം ഇന്നലെയാണ് പുറത്തുവരുന്നത്.

Comments: