ട്യൂബിംഗന്‍ മലയാളികളുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

News Photo 1 - Germany - Otta Nottathil - onam_mallus_in_tuebingen_2024
ട്യൂബിംഗന്‍ : ട്യൂബിംഗന്‍ മലയാളി സമാജവും, ജര്‍മന്‍ മല്ലൂസ് ഇന്‍ ട്യൂബിംഗനും സംയുക്തമായി നടത്തിയ ഓണാഘോഷം വര്‍ണ്ണശബളമായി. മാവേലി വെറ്റിംഗ് ഇന്‍ ട്യൂബിംഗന്‍ എന്ന ആഘോഷത്തില്‍ വിപുലമായ സാംസ്കാരിക പരിപാടികളും, വിനോദ മത്സരങ്ങളും ഉള്‍പ്പെടുത്തിയാണ് ആഘോഷം ക്രമീകരിച്ചത്. മലയാളത്തനിമ നിറഞ്ഞ ഓണസദ്യ ആഘോഷത്തിന്റെ ഹൈലൈറ്റായി. Tuebingen Schlatter Haus സെപ്.15 ന് രാവിലെ 9 മണിയ്ക്ക് രജിസ്ട്രേഷനോടയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പ്രാര്‍ത്ഥനാ ഗാനാലാപനത്തിനു ശേഷം ജര്‍മനിയിലെ ടൂര്‍ ഓപ്പറേറ്ററായ രാജേഷ് പിളൈ്ള സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ധനേഷ് കൃഷ്ണ ആഘോഷ പരിപാടികളെക്കുറിച്ച് ആമുഖപ്രസംഗം നടത്തി.

വിവിധ സാംസ്കാരിക കലാപരിപാടികളില്‍ 11 അംഗ സംഘത്തിന്റെ തിരുവാതിര നൃത്തം, ഗ്രൂപ്പ് നൃത്തങ്ങള്‍,കുട്ടികളുടെ നൃത്തം, സോളോ ഗാന~നൃത്തത്തില്‍ ഭാവന, ഗ്രീഷ്മ, ഫിയോണ എന്നിവരുടെ പ്രകടനങ്ങള്‍, മഹാദേവിന്റെ ഗിറ്റാര്‍ സംഗീതം, ജോണ്‍ പോളും ഫിയോണയും ചേര്‍ന്ന് പാടിയ യുഗ്മ ഗാനം തുടങ്ങിയ കലാ ഇനങ്ങള്‍ ആസ്വാദകരുടെ മനം കവര്‍ന്നു.മാവേലിയായി വേഷമിട്ട് അരങ്ങിലെത്തിയ ജോണ്‍സ് സ്ററുട്ട്ഗാര്‍ട്ടിന്റെയും, ആധുനിക മാവേലി ഡാന്‍സുമായി എത്തിയ ആന്‍ജോ & ടീമിന്റെയും പ്രകടനം ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായി.സ്ററുട്ട്ഗാര്‍ട്ടില്‍ നിന്നുള്ള ഹൃദ്യ & സ്റെറഫി അവതരിപ്പിച്ച വിവിധ ഇനങ്ങള്‍ ആഘോഷത്തെ ഉജ്ജ്വലമാക്കി.

ഉച്ചയ്ക്ക് കോപ്പര്‍ബൗള്‍ എസ്ളിംഗന്‍ തയ്യാറാക്കി വാഴയിലയില്‍ വിളമ്പിയ ഓണസദ്യ ഏറെ രുചികരമായ അനുഭവമായി. സദ്യയ്ക്കിടെ നിരവധി ഭാഗ്യചീട്ടുകളിലും പങ്കെടുത്തിരുന്നു.

കോപ്പര്‍ബൗള്‍ എസ്ളിംഗന്‍ ഒരുക്കിയ വാഴയില സദ്യ എല്ലാവര്‍ക്കും ഏറെ രുചികരമായ അനുഭവമായി. സദ്യയ്ക്കിടെ നിരവധി ഭാഗ്യചീട്ടുകളിലും പങ്കെടുത്തിരുന്നു.ഉച്ചകഴിഞ്ഞ് ആരംഭിച്ച വിനോദ മത്സരങ്ങളില്‍ വടംവലി (എനിംഗന്‍ ബ്രദേഴ്സ് സ്പോണ്‍സര്‍), കേരള ശ്രീമാന്‍, മലയാളിമങ്ക, കപ്പിള്‍ ഡാന്‍സ് തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് ഏറെ ആവേശം പകരുന്നു.വൈകുന്നേരം ടിബിന്‍ എബ്രഹാം ഓര്‍ഗനൈസ് ചെയ്ത ഡിജെ പരിപാടി സംഗീതപൂരിതമായി.

സമാപന ചടങ്ങില്‍ ലക്കി ഡ്രോയില്‍ വിജയികളായവര്‍ക്ക് സമ്മാന വിതരണം നടത്തി. വിജയികളെ പ്രഖ്യാപിച്ചു.

സി.എസ് വിനോദ് നന്ദി പ്രകാശനത്തോടെ പരിപാടികള്‍ സമാപിച്ചു.

ഭാഗ്യചീട്ട് സ്പോണ്‍സര്‍മാര്‍

1. സിജോ, ഇറ്റലി, 2. കോപ്പര്‍ബൗള്‍, 3. മഞ്ജു, ഷോന്‍ഡോര്‍ഫ്, 4. വിന്‍സെന്റ്, ട്യൂബിംഗന്‍, 5. ക്ളിനികം ഷോന്‍ഡോര്‍ഫ്

ഓണം റീല്‍സ് മത്സരം

German Gub Language Online Academy & German Mallus in Tuebingen സംയുക്തമായി ഓള്‍ഗനൈസ് ചെയ്ത ഓണം റീല്‍സ് മത്സര വിജയികള്‍:

ഒന്നാം സമ്മാനം: അലന സിബി (100 യൂറോ), കെ.പി. ജോണ്‍, റിക്രൂട്ടര്‍, റംസ്മൂര്‍ ക്ളിനിക്, ഷോന്‍ഡോര്‍ഫ്.

രണ്ടാം സമ്മാനം: ജോസീന, ഏയ്ഞ്ചല്‍, സ്വപ്ന, കത്രീന്‍ (50 യൂറോ), സ്പൈസ്ട്രിപ്പിംഗ് ഫുഡ് ട്രക്ക്, ട്യൂബിംഗന്‍.

മൂന്നാം സമ്മാനം: ചിന്‍ജു, ടോണി, റിനു (25 യൂറോ), മേതി കേരള റെസ്റേറാറന്റ്, മ്യൂണിക്ക്.

രജേഷ്, ധനേഷ്, വിനോദ്, അനുഫ്, ആലോക്, സിനു, പോള്‍, ദീപക്, ടിബിന്‍, ജസ്ററിന്, ആന്‍സണ്‍, ഹരി, ഐബിന്‍, ശ്രുതി, റീതു എന്നിവര്‍ പരിപാടി കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.

വീഡിയോ, ക്യാമറ, ഡിസൈന്‍ ടീം

പരിപാടിയുടെ വീഡിയോ, ക്യാമറ എന്നിവ ഡിസൈന്‍ ടീം വിഭാഗത്തിന്റെ സേവനങ്ങള്‍ ഗണേഷ്, രാഹുല്‍, ഷാരോണ്‍, പോള്‍, ടോണി & റിനു (Itm Wayfarers) എന്നിവര്‍ കൈകാര്യം ചെയ്തു.
- dated 25 Sep 2024

Comments:

Keywords: Germany - Otta Nottathil - onam_mallus_in_tuebingen_2024 Germany - Otta Nottathil - onam_mallus_in_tuebingen_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

wmc_german_province_new_office_bearers_2026_28_oct_17_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു
fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
fehl_alarm_frankfurt_stadium_evakuliert_16_10_2026
ജര്‍മനി ഹോം വിജയത്തിന് പിന്നാലെ ഫ്രാങ്ക്ഫര്‍ട്ട് സ്റേറഡിയത്തില്‍ അപായ സൈറണ്‍; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി, കാണികളെ ഒഴിപ്പിച്ചു
kneif_attack_one_dead_in_old_age_home_olfen_oct_17_2026
ജര്‍മനി ജര്‍മ്മനിയില്‍ വൃദ്ധസദനത്തില്‍ 72~കാരന്റെ കത്തിക്കുത്ത് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; പ്രതി പിടിയില്‍
insurence_premium_germany_stable_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ 2027~ല്‍ വര്‍ദ്ധിക്കില്ല; വിഹിതം സ്ഥിരമായി തുടരുമെന്ന് പ്രഖ്യാപനം; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം
students_demo_in_frankfurt_the_unacceptable_exploitation_of_Bochum_tragedy_oct_16_2026
ജര്‍മനി ബോഹും ദുരന്തത്തിന്റെ മറവില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വിദ്യാര്‍ത്ഥി സമരം; മരിച്ചവരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കടുത്ത അനീതി; തെരുവ് സമരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകും
alcohol_ban_in_german_railway_stations_0ct_14_2026
ജര്‍മനി ജര്‍മ്മനിയിലെ മുഴുവന്‍ റെയില്‍വേ സ്റേറഷനുകളിലും മദ്യപാന നിരോധനം നിലവില്‍ വന്നു; പ്ളാറ്റ്ഫോമുകളിലും കര്‍ശന വിലക്ക്