Advertisements
|
പ്രകൃതി ദുരന്തം മനുഷ്യന്റെ സൃഷ്ടിയുടെ ഫലമോ
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: കാലാവസ്ഥാ ദുരന്തം, പ്രതിസന്ധി ആഗോളതലത്തില്‍ എങ്ങനെ അനുഭവപ്പെടുന്നു ഇതിന്റെ ഇരയാകുന്നത് മനുഷ്യര്‍ മാത്രമല്ല ജന്തുക്കളും സര്‍വ ജീവജാലങ്ങളും ഉള്‍പ്പെടുമ്പോള്‍ പ്രകൃതിയുടെ വികൃതിയെന്നോ പ്രകൃതിയുടെ പ്രതികാരമെന്നോ ഒക്കെ വിശേഷിപ്പിക്കാം. പക്ഷെ ഒന്നുണ്ട് മനുഷ്യരാശിയുടെ നിലനില്‍പ്പ്. പ്രകൃതില്ലെങ്കില്‍ മനുഷ്യരില്ല. എന്നാല്‍ മനുഷ്യരില്ലെങ്കിലും പ്രകൃതിയുണ്ടാവും കാരണം പ്രകൃതിയുടെ കനിവിലാണ് മനുഷ്യ രാശി നിലനിന്നുപോവുന്നത്.
പ്രകൃതി എന്നു പറയുമ്പോള്‍ കാട്, അല്ലെങ്കില്‍ വനം, മലകള്‍, പുഴകള്‍, സസ്യജീവജാലങ്ങള്‍ അങ്ങനെ വിലിയ ഒരു സമ്പത്തുതന്നെ ഉള്‍പ്പെട്ടിരിയ്ക്കുന്നു. എന്നാല്‍ ഈ സമ്പത്തുകള്‍ മനുഷ്യന്റെ അനാവശ്യത്തിനു വെട്ടി നിരത്തപ്പെടുമ്പോള്‍ അത് മനുഷ്യന് തന്നെ ഭീഷണിയാകുന്ന അവസ്ഥ എന്നേ സംജാതമായിക്കഴിഞ്ഞു. സാങ്കേതിക ലോകത്തില്‍ പ്രകൃതിയുടെ സ്ഥാനം തഴയപ്പെടുമ്പോള്‍ പ്രകൃതി അതിന്റെ സ്വയം പ്രകൃത്യം കൊണ്ടുതന്നെ സന്തുലിതാവസ്ഥ നേടിയെടുക്കാന്‍ ശ്രമിക്കുന്നത് മനുഷ്യന്റെ വലിയ ദുരന്തമായി പരിണമിയ്ക്കുന്നു.
കണക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍ 2000 നും 2019 നും ഇടയില്‍ ലോകാരോഗ്യ സംഘടന ഓരോ വര്‍ഷവും രേഖപ്പെടുത്തിയ 4,89,000 ചൂടുമായി ബന്ധപ്പെട്ട മരണങ്ങളില്‍, യൂറോപ്യന്‍ മേഖലയില്‍ 36 ശതമാനവും അല്ലെങ്കില്‍ ശരാശരി 176,040 മരണങ്ങളും ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.ഈ മേഖലയിലെ താപനില ആഗോള ശരാശരി നിരക്കിന്റെ ഇരട്ടിയായി ഉയരുന്നു. എന്ന് ആരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയില്‍ മധ്യേഷ്യയിലെ നിരവധി രാജ്യങ്ങള്‍ ഉള്‍പ്പെടെ 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.
കാലാവസ്ഥാ, പ്രകൃതി ദുരന്തം മൂലം ആളുകള്‍ ജീവന് ആത്യന്തിക വില നല്‍കേണ്ടി വരുന്ന ഒരു വലിയ പ്രതിഭാസമാണ് നിലവിലുള്ളത്. ലോകത്തിന്റെ ഏതുകോണില്‍ ആയാലും ദിനംപ്രതി നിരവധി പ്രകൃതി ദുരന്തങ്ങളാണ് ഉണ്ടാവുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിനായുള്ള റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ളൂഗെ പറഞ്ഞു.
അതികഠിന താപം, കൊടുങ്കാറ്റ്, അതിതീവ്രമഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വരള്‍ച്ച, മേഘവിസ്ഫോടനം തുടങ്ങിയവ പ്രകൃതി ദുരന്തമായി മാറുമ്പോള്‍ ജനജവിതം ദുസഹമാവുക മാത്രമല്ല മനുഷന്റെ നിലനില്‍പ്പിന്റെ ആവാസ വ്യവസ്ഥയുടെ ആണിക്കല്ലുകള്‍ പിഴുതെറിയപ്പെടുകയാണ്.
യൂറോപ്പില്‍ ചൂട് 'പ്രതിവര്‍ഷം 175,000 ജീവനുകള്‍' അവകാശപ്പെടുന്നു
യൂറോപ്പില്‍ പ്രതിവര്‍ഷം 175,000~ലധികം ആളുകള്‍ ചൂട് മൂലം മരിക്കുന്നു, ഇവിടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ വേഗത്തില്‍ താപനില ഉയരുന്നു, ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ ബ്രാഞ്ച് ആണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ മേഖലയില്‍ ചൂട് മൂലമുള്ള മരണനിരക്കില്‍ 30 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.താപനില അഃിരുകടക്കുമ്പോള്‍ ഹൃദയ, ശ്വസന, സെറിബ്രോ~വാസ്കുലര്‍ രോഗങ്ങള്‍, മാനസികാരോഗ്യം, പ്രമേഹവുമായി ബന്ധപ്പെട്ട അവസ്ഥകള്‍ എന്നിവയുള്‍പ്പെടെയുള്ള വിട്ടുമാറാത്ത രോഗാവസ്ഥകളെ വഷളാക്കുകയാണ്. ചിലപ്പോള്‍ ഇത് മരണത്തിലേയ്ക്കും നയിക്കുന്നുണ്ട്. കഠിനമായ ചൂട് പ്രത്യേകിച്ച് പ്രായമായവര്‍ക്ക് ഒരു പ്രശ്നമാകുമ്പോള്‍ ഗര്‍ഭിണികള്‍ക്ക് "അധിക ഭാരം" ആവുകയാണ്. ചൂട് സമ്മര്‍ദ്ദം മനുഷ്യ ശരീരത്തിന്റെ താപനില നിലനിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ സംഭവിക്കുന്നത് കാലാവസ്ഥാ സംബന്ധമായ മരണങ്ങളുടെ വര്‍ദ്ധനവാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ആഗോളതാപനത്തിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ ചൂടുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം "കുതിച്ചുയരാന്‍" കാരണമാവും.
റെക്കോര്‍ഡിലുള്ള മൂന്ന് ചൂടേറിയ വര്‍ഷങ്ങള്‍ കടന്നുപോയി. 2020 മുതലാണ് ളല്ലാം സംഭവിച്ചത്, ഏറ്റവും ചൂടേറിയ 10 വര്‍ഷങ്ങള്‍ 2007 മുതലാണ് തുടങ്ങിയത്.
അതേസമയം മനുഷ്യരാശി ഒരു "അങ്ങേയറ്റത്തെ ചൂട് പകര്‍ച്ചവ്യാധി"യാല്‍ കഷ്ടപ്പെടുകയാണ്. കാരണം കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രമാകുന്ന താപ തരംഗങ്ങളുടെ ആഘാതം പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്ന നടപടികള്‍ പര്യാപ്തമല്ലെന്നുമാണ് ആഗോള പരിസ്ഥിതിക്കാര്‍ വാദിയ്ക്കുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്. എന്നാല്‍ പല രാജ്യങ്ങളും ഇതിനെതിരെ മുഖം തിരിയ്ക്കുന്നത് താല്‍ക്കാലികമായുള്ള താല്‍പ്പര്യങ്ങള്‍ക്കാണ്.
ഇനിയും കേരളത്തിലേയ്ക്കു വന്നാല്‍ ഏറ്റവും ഒടുവില്‍ സംഭിച്ച വയനാട്ടിലെ പ്രകൃതി ദുരന്തം വിവരിയ്ക്കാന്‍ വാക്കുകളില്ല. അത്രമേല്‍ ആഴമേറിയ ഒരു ദുരന്തമാണ് അവിടെ സംഭവിച്ചത്. ഇതിന്റെ ഉത്തരവാദികള്‍ ആരെന്നു ചോദിച്ചാല്‍ നമ്മള്‍ മനുഷ്യന്‍ എന്നുതന്നെ പറയേണ്ടി വരും. കാരണം ഒരു ജലബോംബാണ് അവിടെ ഉരുക്കഴിച്ച് ഉരുള്‍പൊട്ടലായി പരിണമിച്ച് അഞ്ചോളം ഗ്രാമങ്ങളെ നാമാവശേഷമാക്കിയത്. 86,000 ചതുരശ്ര ചുറ്റളിവില്‍ ഈ ദുരന്തം വ്യാപിച്ചു. 35 കിലോ മീറ്ററോളം ഇത് ബാധിച്ചു.കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായതിലും വലിയ ഒരു ദുരന്തമായി വയനാട്ടിലെ ഉരുള്‍പൊട്ടല്‍.
വയനാട് നല്‍കുന്ന പാഠങ്ങള്‍ എന്താണന്ന് ചോദിച്ചാല്‍ ദുരന്തനിവാരണ തന്ത്രത്തേക്കാള്‍ ദുരന്തനിവാരണമാണ് സംസ്ഥാനത്തിന് ആവശ്യം
ജൂലൈ 30 ന് കേരളം അതിന്റെ ഏറ്റവും വലിയ മണ്ണിടിച്ചിലിന് സാക്ഷ്യം വഹിച്ചു, ഇതുവരെ 314 ല്‍~ലധികം ആളുകള്‍ കൊല്ലപ്പെടുകയും കുറഞ്ഞത് മൂന്ന് ഗ്രാമങ്ങളെയെങ്കിലും നിരപ്പാക്കുകയും ചെയ്തു.
മഴയ്ക്ക് സമാനമായി മണ്ണിടിച്ചിലിനും മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം വേണമെന്ന് ചില വിദഗ്ധര്‍ ആവശ്യപ്പെടുന്നു. എന്നിരുന്നാലും, സമീപകാല ദുരന്തത്തില്‍, ഉരുള്‍പൊട്ടലിന്റെ ഉത്ഭവം പ്രവചിക്കാവുന്നതേയുള്ളൂ, എന്നാല്‍ അതിന്റെ പാത പ്രവചിക്കാന്‍ എളുപ്പമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.
അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് കടലിലെ ചൂട് വര്‍ധിച്ച് മേഘങ്ങളുടെ ആഴം വര്‍ധിച്ചതാണ് ഉരുള്‍പൊട്ടലിന് കാരണമായ അമിത മഴയ്ക്ക് കാരണം.
മുമ്പ് മനുഷ്യവാസമുണ്ടായിരുന്ന പ്രദേശങ്ങള്‍, പാറക്കല്ലുകളാല്‍ ചിതറിക്കിടക്കുന്ന, നഗ്നമായ, പരന്ന ചെളി മൈതാനങ്ങളായി മാറിയത്, ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് സുപരിചിതമായ കാഴ്ചയാണ്. 450~ലധികം ആളുകളുടെ മരണത്തിനിടയാക്കിയ 2018~ലെ വെള്ളപ്പൊക്കം, 2019~ലെ തുടര്‍ച്ചയായ വെള്ളപ്പൊക്കവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നാശം വിതച്ച മണ്ണിടിച്ചിലും സംസ്ഥാനത്തെ ഒരു ദുരന്ത~ദുരിതാവസ്ഥയിലേക്ക് മാറ്റി.
ജൂലൈ 30ന് വയനാട്ടിലെ ശാന്തമായ വടക്കന്‍ ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ സംസ്ഥാനം സമാനമായ കാഴ്ചകളിലേക്ക് ഉണര്‍ന്നു.
അപകടസാധ്യത ലഘൂകരിക്കാനുള്ള ഒരു തന്ത്രം വികസിപ്പിച്ചിട്ടില്ലെന്ന് വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും സര്‍ക്കാരിനെ വിമര്‍ശിച്ചപ്പോഴും, സംസ്ഥാനം വേഗത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേക്കും റിസ്ക് മാനേജ്മെന്റിലേക്കും അവലംബിച്ചു.
വൈത്തിരി താലൂക്കിലെ മുണ്ടകൈ്ക, ചൂരല്‍മല, അട്ടമല എന്നീ മൂന്ന് വില്ലേജുകളിലേക്ക് ഒഴുകി ചാലിയാറുമായി ലയിക്കുന്ന ഇരുവഴിഞ്ഞി പുഴയാണ് ദുരന്തത്തിന്റെ ഉത്ഭവം എന്നാണ് റിപ്പോര്‍ട്ട്. സമീപ ജില്ലയായ മലപ്പുറത്തെ പോത്തുകല്ലില്‍ ചാലിയാര്‍ നദിയില്‍ നിന്ന് 26 മൃതദേഹങ്ങളും അജ്ഞാത ശരീരഭാഗങ്ങളും കണ്ടെത്തി. മണ്ണിടിച്ചിലില്‍ ഒരു സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും പൂര്‍ണമായും നിലംപൊത്തി. 2020ല്‍ ഇടുക്കി ജില്ലയിലെ പെട്ടിമുടിയില്‍ 66 പേരുടെ മരണത്തിനിടയാക്കിയ, 2019ല്‍ 46 പേരുടെ മരണത്തിനിടയാക്കിയ മലപ്പുറത്തെ കവളപ്പാറയില്‍, 11 പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ പുത്തുമലയില്‍ 11 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിന് സംസ്ഥാനം മുമ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിരന്തരമായ, കനത്ത മണ്‍സൂണ്‍ ഈ മണ്ണിടിച്ചിലുകള്‍ക്ക് കാരണമാവുന്നു.
1984ല്‍ ഇതേ മേഖലയില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായെന്നും 2019ല്‍ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടല്‍ കാരണം ഈ മേഖലയെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമായി കണ്ടെത്തിയെന്നും അതിനാല്‍ ഈ മേഖലകളില്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നേരത്തെ ചൂണ്ടിക്കാട്ടി. ഇടതടവില്ലാതെ കനത്ത മഴ പെയ്യുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ക്രമേണ എന്നാല്‍ സ്ഥിരമായി സുരക്ഷിത മേഖലകളിലേക്ക് മാറ്റാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ""ഉയര്‍ന്ന മുന്‍ഗണനയുള്ള മേഖലകളില്‍ പോലും പുനരധിവാസം നടന്നില്ല. ഇത്തരത്തില്‍ എന്തെങ്കിലും സംഭവിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഒരു നേരത്തെ മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരിക്കണം. കനത്ത മഴയിലുണ്ടായതിന് സമാനമായ മുന്നറിയിപ്പ് സംവിധാനമാണ് ഉരുള്‍പൊട്ടലിനും ഉണ്ടാകേണ്ടത്. അത് സംഭവിച്ചത് മനുഷ്യന്റെ തെറ്റ് കൊണ്ടല്ല, മനുഷ്യരുടെ അശ്രദ്ധ കൊണ്ടാണ്. മുന്നറിയിപ്പുകള്‍ ഗൗരവമായി എടുത്തിരുന്നെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ടത്ര സമയം ലഭിക്കുമായിരുന്നു. മണ്ണിടിച്ചിലുകള്‍ ഒഴിവാക്കാനാകില്ല, പക്ഷേ അപകടങ്ങള്‍ ഒഴിവാക്കാനാകും,
ദുരന്തം ഒഴിവാക്കാമായിരുന്നോ?
ഹ്യൂമന്‍ സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി 2018 മുതല്‍ വയനാട് ജില്ലയിലെ മഴയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും പങ്കിടുകയും ചെയ്യുന്നുണ്ട്. വ്യക്തമായ ദൈനംദിന വിശകലനം ഉണ്ട്, ഉയര്‍ന്ന പൂരിത പ്രദേശങ്ങളെക്കുറിച്ചുള്ള പ്രത്യേക ഡാറ്റ, പഞ്ചായത്തിനെക്കുറിച്ചുള്ള ശരാശരി, ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ എന്നിവ നല്‍കുന്നു. കൂടാതെ, ഓരോ 25 കിലോമീറ്ററിലും മഴയുടെ അളവ് വിശകലനം ചെയ്യുന്ന ഒരു ഗ്രിഡ് ഉണ്ട്. ജൂലൈ 31~ന് പോലും, രണ്ട് പ്രദേശങ്ങള്‍ 4000 മില്ലിമീറ്റര്‍ (മില്ലീമീറ്റര്‍) മഴ കടന്നു; മറ്റ് രണ്ടിടങ്ങളില്‍ 3600 മില്ലിമീറ്റര്‍ മഴ പെയ്തു; ഇത് കനത്തതാണ്. സാധാരണഗതിയില്‍ മണ്‍സൂണില്‍ 3000 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. എന്നാല്‍ ഈ വര്‍ഷം, തുടര്‍ച്ചയായി കനത്ത മഴ പെയ്യുന്നു, ജൂലൈ 20 ആയപ്പോഴേക്കും എല്ലാ പ്രദേശങ്ങളിലും മണ്ണ് പൂരിതമായി. മണ്ണിന്റെ സാച്ചുറേഷന്‍ ജലം വഹിക്കാനുള്ള ശേഷി എന്നതിനര്‍ത്ഥം അരുവികള്‍ ഉത്ഭവിക്കുകയും അവയില്‍ നിന്ന് വെള്ളം ഒഴുകുകയും എല്ലാ നദികളിലും കനത്ത ജലപ്രവാഹവും ഉണ്ടാകുകയും ചെയ്യും.
ഇനിയും ഇത്തരം ദുരന്തങ്ങള്‍ കേരളത്തിലുനെീളം ഉം്ടാവുമെന്നുറപ്പാണ്. എന്നാല്‍ ഇതിനെയൊക്കെ തടയാന്‍ കഴിയേുമോ എന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്. എന്നാല്‍ മറ്റൊരുകാര്യംകടി സൂചിപ്പിയ്ക്കുന്നു. മുല്ലപ്പെരിയാര്‍ എന്ന ബൃഹത്തായ ജലബോംബ് തലയ്ക്കു മീതെ തൂങ്ങിക്കിടക്കുന്ന ഡമോക്ളീസിന്റെ വാളുപോലെ അതിഭയങ്കര വിനാശത്തിന്റെ നേര്‍കാഴ്ചയാണ്. ടപാട്ടിയാല്‍ കേരളമേ ഇല്ലാതാവും. അതു സംഭവിക്കാതിരിയ്ക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്
വയനാടിന്റെ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിയ്ക്കുന്നു. അവരുടെ ആഃ്മാവിന് നിത്യശാന്തി നേരുന്നു. ഉറ്റവരുരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വേദനയില്‍, ദുഖത്തില്‍ ഹൃദയപൂര്‍വം പങ്കുചേരുന്നു. ദുരന്തില്‍ ചെറുതും വലുതുമായ നഷ്ടങ്ങള്‍ പ്രത്യേകിച്ച് സ്ഥാവരജംഗമ സ്വത്തുക്കള്‍ കൈവിട്ടുപോയവരുടെ നഷ്ടങ്ങളില്‍ ആശ്വാസം പകരാന്‍ ആഗ്രഹിയ്ക്കുന്നു. |
|
- dated 06 Aug 2024
|
|
Comments:
Keywords: Germany - Otta Nottathil - natural_catastrophe_land_slide_wayanad Germany - Otta Nottathil - natural_catastrophe_land_slide_wayanad,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|