Today: 12 Nov 2019 GMT   Tell Your Friend
Advertisements
ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ഇന്‍ഡ്യാ സന്ദര്‍ശനം 31 ന് ആരംഭിയ്ക്കും
Photo #1 - Germany - Otta Nottathil - merkel_visit_india_oct_31
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ മൂന്നു ദിന ഇന്‍ഡ്യാ സന്ദര്‍ശനം ഒക്ടോബര്‍ 31 ന് വ്യാഴാഴ്ച ആരംഭിയ്ക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന വിശാലമായ ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധത്തിന് ഗണ്യമായ പ്രാധാന്യം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മെര്‍ക്കലിനൊപ്പം 12 മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

നിരവധി മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് സന്ദര്‍ശന ലക്ഷ്യം.പ്രതിരോധവും സുരക്ഷയും ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെ നയതന്ത്രപരമായ ബന്ധങ്ങള്‍ ഇരുരാജ്യങ്ങളും ഔട്ടിയുറപ്പിയ്ക്കുക വഴി ഇരുരാജ്യങ്ങളുടെയും പുരോഗതിയെ ത്വരിതപ്പെടുത്തുകയാണ് തന്റെ സന്ദര്‍ശനോദ്ദശമെന്ന് മെര്‍ക്കല്‍ ഈ മാസം 23 ന് നടത്തിയ വിഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

മെര്‍ക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സംഭാഷണങ്ങള്‍, പ്രത്യേകിച്ചും ഉഭയകക്ഷി ബന്ധത്തിന് ഒരു പുതിയ ആക്കം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പിഎം ഓഫീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെയുള്ള സന്ദര്‍ശന കാലയളവില്‍, ജര്‍മനിയില്‍ സജീവമായ പ്രമുഖ ഇന്ത്യന്‍ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരെ കാണുമെന്നും മെര്‍ക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുരക്ഷ, പുനരുപയോഗ ഊര്‍ജ്ജം, ഉയര്‍ന്ന സാങ്കേതികവിദ്യ, നൈപുണ്യ വികസനം, റെയില്‍വേ, വിദ്യാഭ്യാസം, ജലം, മാലിന്യ നിര്‍മാര്‍ജനം, നഗരവികസനം തുടങ്ങിയ വിഷയങ്ങളില്‍ പുതിയ 20 കരാറുകള്‍ ഉണ്ടാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മോദിയും മെര്‍ക്കലും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അഫ്ഗാനിസ്ഥാന്‍, പശ്ചിമേഷ്യ, കൊറിയന്‍ ഉപദ്വീപുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രാദേശികവും ആഗോളവുമായ പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാവും.

ഇക്കഴിഞ്ഞ ജൂണില്‍ ജാപ്പനീസ് നഗരമായ ഒസാക്കയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ മോദിയും മെര്‍ക്കലും തമ്മില്‍ കൂടിക്കാണ്ടിരുന്നു.കൃത്രിമ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ ഇരുവരും ചര്‍ച്ച ചെയ്യും.

യൂറോപ്യന്‍ യൂണിയന്‍ 19 അംഗ എംപിമാര്‍ കാഷ്മീര്‍ സന്ദര്‍ശനം നടന്നു കൊണ്ടിയക്കുന്ന ഈ വേളയില്‍ മെര്‍ക്കലിന്റെ ഇന്‍ഡ്യാ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്.
- dated 30 Oct 2019


Comments:
Keywords: Germany - Otta Nottathil - merkel_visit_india_oct_31 Germany - Otta Nottathil - merkel_visit_india_oct_31,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us